ഗ്രാമപഞ്ചായത്തുകൾ ബജറ്റ് അവതരിപ്പിച്ചു
അന്നമനട ∙ വിദ്യഭ്യാസ മേഖലയിൽ ഉണർവ് കൈവരിക്കാനുള്ള പദ്ധതികളുമായി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. മികവിന്റെ കേന്ദ്രം, ഇ– റഫറൻസ് ലൈബ്രറി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികളൊരുക്കിയാണ് ബജറ്റ്. അവിശ്വാസത്തെത്തുടർന്ന് വൈസ് പ്രസിഡന്റ് പുറത്താക്കപ്പെട്ടതിനാൽ ഇക്കുറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

അന്നമനട ∙ വിദ്യഭ്യാസ മേഖലയിൽ ഉണർവ് കൈവരിക്കാനുള്ള പദ്ധതികളുമായി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. മികവിന്റെ കേന്ദ്രം, ഇ– റഫറൻസ് ലൈബ്രറി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികളൊരുക്കിയാണ് ബജറ്റ്. അവിശ്വാസത്തെത്തുടർന്ന് വൈസ് പ്രസിഡന്റ് പുറത്താക്കപ്പെട്ടതിനാൽ ഇക്കുറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദാണ് ബജറ്റ് അവതരിപ്പിച്ചത്.കാർഷിക ഗ്രാമമായ അന്നമനടയിൽ മണ്ണെടുപ്പിനെ തുടർന്ന് അവതാളത്തിലായ വാളൂർപ്പാടത്തെ കൃഷി പുനഃസ്ഥാപിക്കുന്നതിനും പ്രത്യേകം പാക്കേജ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ്, കലാഗ്രാമ പദ്ധതികളും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.
മാള ∙ ദാരിദ്ര്യ ലഘൂകരണം, ഭിന്നശേഷിക്കാർക്കായി പദ്ധതി, വയോജന ക്ഷേമം തുടങ്ങിയ ജനസൗഹാർദ പദ്ധതികളൊരുക്കി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.രവീന്ദ്രൻ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു.പൊയ്യ ∙ ഗ്രാമപഞ്ചായത്തിന്റെ പ്രധാന വെല്ലുവിളിയായ ജലക്ഷാമം നേരിടാൻ സമഗ്ര കുടിവെള്ള പദ്ധതിക്ക് 2.5 കോടി രൂപയും പാർപ്പിട മേഖലയ്ക്ക് 5 കോടി രൂപയും പൊതുശ്മശാനത്തിനു 50 ലക്ഷം രൂപയും ഉൾപ്പെടെ വകയിരുത്തിയ ബജറ്റ് വൈസ് പ്രസിഡന്റ് ടി.കെ.കുട്ടൻ അവതരിപ്പിച്ചു. 34.19 കോടി രൂപ വരവും 33.89 കോടി രൂപ ചെലവും 30.41 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ഡെയ്സി തോമസ് അധ്യക്ഷത വഹിച്ചു.