തൃശൂർ ∙ ഇരുട്ടു നിറഞ്ഞ തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ ‘ഉൗർമിള’ എന്ന ഇംഗ്ലിഷ് നാടകത്തിന്റെ അവതരണം കഴിഞ്ഞപ്പോൾ വെളിച്ചം വീണതു മറ്റൊരു കുടുംബ കഥയ്ക്കാണ്. തമിഴ്നാട്ടിലെ ആദിശക്തി തിയറ്റർ അവതരിപ്പിച്ച ഉൗർമിളയിൽ നിദ്രപാലകരിൽ ഒരാളായി അരങ്ങിലെത്തിയത് എഴുത്തുകാരി സാറാ ജോസഫിന്റെ മകൻ വിനയ്കുമാറായിരുന്നു.നാടകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഇരുട്ടു നിറഞ്ഞ തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ ‘ഉൗർമിള’ എന്ന ഇംഗ്ലിഷ് നാടകത്തിന്റെ അവതരണം കഴിഞ്ഞപ്പോൾ വെളിച്ചം വീണതു മറ്റൊരു കുടുംബ കഥയ്ക്കാണ്. തമിഴ്നാട്ടിലെ ആദിശക്തി തിയറ്റർ അവതരിപ്പിച്ച ഉൗർമിളയിൽ നിദ്രപാലകരിൽ ഒരാളായി അരങ്ങിലെത്തിയത് എഴുത്തുകാരി സാറാ ജോസഫിന്റെ മകൻ വിനയ്കുമാറായിരുന്നു.നാടകം സംവിധാനം ചെയ്തത് വിനയ്കുമാറിന്റെ ജീവിതപങ്കാളി നിമ്മി റാഫേലും. ആദിശക്തിയുടെ ആർട്ടിസ്റ്റിക് ഡയറക്ടറാണ് വിനയ്കുമാർ. നടൻ, സംവിധായകൻ, ലൈറ്റ്–സൗണ്ട് ഡിസൈനർ, കൊറിയോഗ്രഫർ, കംപോസർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 

 തൃശൂരിൽ ആദ്യമായാണു ഉൗർമിള അവതരിപ്പിക്കുന്നതെന്നും സ്വന്തം നാട്ടിൽ നിറഞ്ഞ സദസ്സിൽ അവതരണം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിനയ് നാടകത്തിനു ശേഷം പറഞ്ഞു. നാടകം ഇന്നു രാവിലെ 9.30നും വൈകിട്ടു 3നും വീണ്ടും ബ്ലാക്ക് ബോക്സിലെത്തും. അവതരണം കാണാൻ സാറാ ജോസഫ് വരുമെന്നു സംവിധായിക നിമ്മി റാഫേൽ പറഞ്ഞു. 

ADVERTISEMENT

∙ഇന്ന് മുഖാമുഖം, ചർച്ച
രാമനിലയം ക്യാംപസ്
മീറ്റ് ദ് ആർട്ടിസ്റ്റ്: 11.00

 ഇന്ററാക്ടീവ് സെഷൻ: 1.30

ADVERTISEMENT

∙ കലാപരിപാടികൾ : സംഗീത നാടക അക്കാദമി അങ്കണം
റാസയും ബീഗവും നയിക്കുന്ന ഗസൽ സംഗീത പരിപാടി: രാത്രി 08.30 (പ്രവേശനം സൗജന്യം)

∙ഇന്നത്തെ  നാടകങ്ങൾ
∙  ഉൗർമിള (ഇംഗ്ലിഷ്): 65 മിനിറ്റ്

ADVERTISEMENT

ബ്ലാക്ക് ബോക്സ് 09.30, 03.00

∙ ഞാനും പോട്ടെ ബാപ്പ ഓൽമാരം കാണുവാൻ (മലയാളം): 75 മിനിറ്റ്

അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ ക്യാംപസ്: രാത്രി 7

∙ 4.48 മോൺട്രാഷ് (ബംഗാളി): 105 മിനിറ്റ്

മുരളി തിയറ്റർ: രാത്രി 7
∙ പാരിജാത  (കന്നഡ): 100 മിനിറ്റ്
റീജനൽ തിയറ്റർ 11.00, 04.30

മഹാഭാരതത്തിലെ പ്രശസ്തമായ പാരിജാതം കഥയെ ആസ്പദമാക്കി ബെംഗളൂരുവിലെ സ്പന്ദന ഒരുക്കിയ നാടകമാണ് പാരിജാത. കർണാടകയിൽ നാടക രൂപത്തിൽ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ പാരിജാതവും അസമിൽ അവതരിപ്പിക്കുന്ന പാരിജാത ഹരൻ നൃത്തരൂപവും ചേർത്തുള്ള സംഗീതനാടകം. 

∙ കോർണർ: 75 മിനിറ്റ്
ടൗൺഹാൾ: രാത്രി 7ന്

ട്രാൻസ്ജെൻഡർ സമൂഹം പൊതുയിടങ്ങളിലെത്തുമ്പോൾ സ്വീകരിക്കപ്പെടുന്ന നിലപാടുകളെ സൂക്ഷ്മ‌മായി നിരീക്ഷിക്കുന്നതാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ കോർണർ എന്ന നാടകം. പോൾ സക്കറിയയുടെ തേൻ എന്ന ചെറുകഥയും വിജയരാജമല്ലികയുടെ ആത്മകഥയായ മല്ലികാവസന്തവും പൊറാട്ടു നാടകവും കോർണറിനു പ്രേരണയായിട്ടുണ്ട്.