തേനീച്ച വളർത്തൽപരിശീലനം: തൃശൂർ ∙ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 60 വയസ്സിൽ കവിയരുത്. ആദ്യം അപേക്ഷ നൽകുന്ന 30 പേർക്കാണു പരിശീലനം. പരിശീലനത്തിനു ശേഷം 50 ശതമാനം സബ്സിഡിയോടെ അനുബന്ധ ഉപകരണങ്ങൾ ലഭിക്കും. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേനീച്ച  വളർത്തൽ പരിശീലനം:
തൃശൂർ ∙ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 60 വയസ്സിൽ കവിയരുത്. ആദ്യം അപേക്ഷ നൽകുന്ന 30 പേർക്കാണു പരിശീലനം. 

 പരിശീലനത്തിനു ശേഷം 50 ശതമാനം സബ്സിഡിയോടെ അനുബന്ധ ഉപകരണങ്ങൾ ലഭിക്കും. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസ്, പാലസ് റോഡ്, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അവസാന തീയതി 16. ഫോൺ: 0487 2338699.

ADVERTISEMENT

തെച്ചിക്കോട്ടുകാവ് പൂരം ഇന്ന്
പേരാമംഗലം∙ തെച്ചിക്കോട്ടുകാവ് പൂരം ഇന്ന്  ആഘോഷിക്കും. ഇന്ന് രാവിലെ പേരാതൃക്കോവ് ക്ഷേത്രത്തിൽ നിന്ന് ശ്രീരാമസ്വാമിയെ എഴുന്നള്ളിച്ച് തെച്ചിക്കോട്ടുകാവിൽ ഇറക്കി എഴുന്നള്ളിക്കും.ഉച്ചയ്ക്ക് 1 ന് പഞ്ചവാദ്യം ആരംഭിക്കും.വൈകിട്ട് 4ന് മേളത്തോടെ എഴുന്നള്ളിപ്പ് തുടങ്ങും. 6.15ന് ദീപാരാധനയും ഉണ്ടാകും.പുലർച്ചെയും പൂരം എഴുന്നള്ളിപ്പ് ഉണ്ടാകും. 

വൈദ്യുതി മുടക്കം
ചേലക്കര ∙ സൂപ്പിപ്പടി, ചേലക്കോട്, കായാംപൂവം, രാമലിംഗം, എള്ളുത്തിപ്പാറ, 

ADVERTISEMENT

  വടക്കുംകോണം, കേരകക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

പുനഃപ്രതിഷ്ഠാ ദിന ആഘോഷം നാളെ
മായന്നൂർ ∙ കലംകണ്ടത്തൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാദിന ആഘോഷം നാളെ നടക്കും. രാവിലെ താന്ത്രിക ചടങ്ങുകൾ, 8.30നു മേളം അരങ്ങേറ്റം, 10നു തിരുവാതിരക്കളി, 10.30നു ഭജന, 12നു പ്രസാദ ഊട്ട് എന്നിവയുണ്ടാകും. ഇന്നു വൈകിട്ട് 5.30നു തൃക്കുമാരംകുടം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശുദ്ധികലശ ക്രിയകൾ, നാമ സങ്കീർത്തനം എന്നിവ നടക്കും. 

ADVERTISEMENT

ബ്രോഷർ പ്രകാശനം 
തിരുവില്വാമല ∙ മേയ് 12ന് ആഘോഷിക്കുന്ന പറക്കോട്ടു കാവ് താലപ്പൊലിക്കു പടിഞ്ഞാട്ടുമുറി, കിഴക്കുമുറി, പാമ്പാടി ദേശങ്ങൾ ഒരുക്കിയ ബ്രോഷറുകളുടെ പ്രകാശനം പറക്കോട്ടു കാവിൽ നാളെ വൈകിട്ട് 5.30നു പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മജ നിർവഹിക്കും. പി.സുരഭിൽ അധ്യക്ഷനാകും.