തൃശൂർ ജില്ലയിൽ ഇന്ന് (13-02-2024); അറിയാൻ, ഓർക്കാൻ
തൊഴിൽമേളനാളെ:തൃശൂർ ∙ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നാളെ ചെമ്പൂക്കാവിലെ ജവാഹർ ബാലഭവനിൽ തൊഴിൽ മേള നടത്തുന്നു. രാവിലെ 8.30 മുതൽ 11 വരെ സ്പോട്ട് റജിസ്ട്രേഷനുണ്ട്. 18 മുതൽ 45 വയസ്സു വരെയുള്ളവർക്കു പങ്കെടുക്കാം. തൊഴിൽ അന്വേഷകർക്ക് ഓൺലൈൻ റജിസ്ട്രേഷനുള്ള സൗകര്യവുമുണ്ട്. എംപ്ലോയബിലിറ്റി സെന്റർ:

തൊഴിൽമേള : തൃശൂർ ∙ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നാളെ ചെമ്പൂക്കാവിലെ ജവാഹർ ബാലഭവനിൽ തൊഴിൽ മേള നടത്തുന്നു. രാവിലെ 8.30 മുതൽ 11 വരെ സ്പോട്ട് റജിസ്ട്രേഷനുണ്ട്. 18 മുതൽ 45 വയസ്സു വരെയുള്ളവർക്കു പങ്കെടുക്കാം. തൊഴിൽ അന്വേഷകർക്ക് ഓൺലൈൻ റജിസ്ട്രേഷനുള്ള സൗകര്യവുമുണ്ട്.
എംപ്ലോയബിലിറ്റി സെന്റർ: ഇന്റർവ്യൂ
തൃശൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കു നാളെ 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്കു പങ്കെടുക്കാം. 9446228282.
ഒഴിവുകൾ:
ടെക്നോ–കമേഴ്സ്യൽ എൻജിനീയർ, ഓഫിസ് സ്റ്റാഫ്, കസ്റ്റമർ റിലേഷൻഷിപ് ഓഫിസർ, എക്സിക്യൂട്ടീവ്, സെയിൽസ് റപ്രസന്റേറ്റീവ്, ആർഡി ഏജന്റ്, ട്യൂട്ടർ ഇൻ റേഡിയോളജി, ഫാർമസി, ഓപറേഷൻ തിയറ്റർ, അനസ്തീസിയ, ഒപ്റ്റോമെട്രി, ഹോസ്പിറ്റൽ സ്റ്റെറിലൈസേഷൻ, എംഎൽടി.
കംപ്യൂട്ടർ കോഴ്സുകൾ
തൃശൂർ ∙ കെൽട്രോൺ നോളജ് സെന്ററിൽ ഒരു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയിന്റനൻസ് കോഴ്സുകളിലേക്ക് പ്ലസ്ടു, വിഎച്ച്എസ്ഇ, എസ്എസ്എൽസി, ഐടിഐ കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0487 2429000, 85906 05266.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
ചാലക്കുടി ∙ ഐസിഡിഎസ് പ്രോജക്ടിനു കീഴിൽ നഗരസഭയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ഒഴിവുള്ള വർക്കർ, ഹെൽപ്പർ തസ്തികകളിലേയ്ക്കു നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിനു 18 വയസ്സ് പൂർത്തിയായവർക്കും 46 വയസ്സ് കഴിയാത്തവർക്കും അപേക്ഷിക്കാം. നിർദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 21 വൈകിട്ട് 5 മണി. വിശദ വിവരങ്ങൾക്ക് ഐസിഡിഎസ് ഓഫിസുമായി ബന്ധപ്പെടണം.
അന്നമനട ∙ഹരിതകർമസേന വാഹനത്തിലേക്ക് ഡ്രൈവർ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച 15ന് ഉച്ചതിരിഞ്ഞ് 2.30ന്.