വടക്കാഞ്ചേരി ∙ മച്ചാട് മാമാങ്കം കൊണ്ട് പ്രശസ്തി നേടിയ തിരുവാണിക്കാവിൽ പ്രതിഷ്ഠാദിന ആഘോഷം നടന്നു. രാവിലെ നടന്ന പഞ്ചാരിമേളത്തിൽ നടൻ ജയറാമും പങ്കെടുത്തു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ നടന്ന മേളത്തിൽ ജയറാമിനു പുറമെ നൂറോളം വാദ്യ കലാകാരന്മാർ അണിനിരന്നു. ഉച്ചയ്ക്ക് പ്രസാദഊട്ടും വൈകിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കാഞ്ചേരി ∙ മച്ചാട് മാമാങ്കം കൊണ്ട് പ്രശസ്തി നേടിയ തിരുവാണിക്കാവിൽ  പ്രതിഷ്ഠാദിന ആഘോഷം നടന്നു. രാവിലെ നടന്ന പഞ്ചാരിമേളത്തിൽ നടൻ ജയറാമും പങ്കെടുത്തു.  മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ നടന്ന മേളത്തിൽ ജയറാമിനു പുറമെ നൂറോളം വാദ്യ കലാകാരന്മാർ അണിനിരന്നു. ഉച്ചയ്ക്ക് പ്രസാദഊട്ടും വൈകിട്ട് കുമരിയിൽ അച്യുതൻ മാരാർ, പല്ലശന സുധാകരൻ, ചോറ്റാനിക്കര വിജയൻ മാരാർ, ചെറുപ്പുളശേരി ശിവൻ, മച്ചാട് ഉണ്ണിനായർ, ചേലക്കര സൂര്യൻ എന്നിവർ നേതൃത്വം നൽകിയ നടപ്പുര പഞ്ചവാദ്യവും അരങ്ങേറി. രാത്രിയിൽ സുധീഷ് ചാലക്കുടിയും ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയും പങ്കെടുത്ത മ്യൂസിക്കൽ ഫ്യൂഷനും നടന്നു. വിശേഷാൽ പൂജകളും അഭിഷേകങ്ങളും അഷ്ടപദി, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, നവകം, പഞ്ചഗവ്യം, പൂമൂടൽ, ശ്രീഭൂതബലി, മുറജപം, എന്നിവയും നടന്നു. 

മച്ചാട് തിരുവാണിക്കാവിൽ വേലാഘോഷം വിളംബരം ചെയ്തു നടന്ന കൂറയിടൽ ചടങ്ങ്.

മച്ചാട് മാമാങ്കമെന്ന തിരുവാണിക്കാവ് വേലയുടെ കൊടിയേറ്റ് വിളംബരം ചെയ്ത് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ കാവ് കൂറയിടൽ ചടങ്ങും  നടന്നു. ദേശത്തെ തച്ചന്റെ കാർമികത്വത്തിൽ നടന്ന കൂറയിടൽ ചടങ്ങിന് ഈ വർഷത്തെ മാമാങ്കത്തിന്റെ നടത്തിപ്പു ദേശമായ പനങ്ങാട്ടുകര- കല്ലംപാറയുടെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.ശിവദാസ്, കെ.സുധാകരൻ, സി.മനോജ് എന്നിവരും തട്ടകത്തിലെ മറ്റു ദേശക്കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി. മാമാങ്കത്തിന്റെ പറപുറപ്പാട് 16നു രാത്രി 9നു നടക്കും. 20നാണു മച്ചാട് മാമാങ്കം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT