ഗുരുവായൂർ ∙ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം കഴിഞ്ഞു. ഇന്നു സഹസ്രകലശവും അതീവ പവിത്രമായ ബ്രഹ്മകലശവും അഭിഷേകം ചെയ്യും. പുലർച്ചെ 4.30 മുതൽ രാവിലെ 11 വരെ ദർശനത്തിനു നിയന്ത്രണം ഉണ്ടാകും.രാവിലെ 7 മുതൽ കൂത്തമ്പലത്തിൽ നിന്ന് ആയിരം കുടങ്ങളിലെ കലശങ്ങൾ കീഴ്ശാന്തിമാർ നിരനിരയായി നിന്ന് ശ്രീലകത്ത് എത്തിക്കും. തന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം കഴിഞ്ഞു. ഇന്നു സഹസ്രകലശവും അതീവ പവിത്രമായ ബ്രഹ്മകലശവും അഭിഷേകം ചെയ്യും. പുലർച്ചെ 4.30 മുതൽ രാവിലെ 11 വരെ ദർശനത്തിനു നിയന്ത്രണം ഉണ്ടാകും. രാവിലെ 7 മുതൽ കൂത്തമ്പലത്തിൽ നിന്ന് ആയിരം കുടങ്ങളിലെ കലശങ്ങൾ കീഴ്ശാന്തിമാർ നിരനിരയായി നിന്ന് ശ്രീലകത്ത് എത്തിക്കും. തന്ത്രി കലശാഭിഷേകം നടത്തും. പട്ടിൽ പൊതിഞ്ഞു മാല ചാർത്തിയ ബ്രഹ്മകലശം  കൂത്തമ്പലത്തിൽ നിന്നു വാദ്യഘോഷങ്ങളോടെ 10.30 ന് ശ്രീലകത്തേക്ക് എഴുന്നള്ളിക്കും.

വലിയപാണിയുടെ  അകമ്പടിയിൽ തന്ത്രി ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ബ്രഹ്മകലശാഭിഷേകം നടത്തും. ഭക്തർ അഭിഷേകം കണ്ടു തൊഴും. ഇന്നലെ നമസ്കാര മണ്ഡപത്തിൽ തന്ത്രി ചേന്നാസ് സതീശൻ  നമ്പൂതിരിപ്പാട് തത്വഹോമം നിർവഹിച്ചു. തത്വകലശാഭിഷേകവും ഉച്ചപ്പൂജയും നടത്തി.   

ADVERTISEMENT

രാവിലെ ബ്രഹ്മകലശ പൂജ, ഉച്ചയ്ക്ക് ആയിരം കുടങ്ങളിൽ ദ്രവ്യങ്ങൾ നിറച്ചു പൂജ എന്നിവയുണ്ടായി.  മുളയിട്ടു വളർന്ന ധാന്യമുളകൾ ബ്രഹ്മകലശത്തിനു ചുറ്റും നിരത്തി. സഹസ്രകലശത്തിന് ദേവന്റെ അനുമതി തേടുന്ന അനുജ്ഞാ ചടങ്ങിൽ രാത്രി തന്ത്രിമാരും ദേവസ്വം ഭരണാധികാരികളും പങ്കെടുത്തു. 

ആനയോട്ടവും  കൊടിയേറ്റവും 
ക്ഷേത്രത്തിൽ ഉത്സവത്തിനു തുടക്കം കുറിച്ചു നാളെ പകൽ 3ന് ആനയോട്ടം നടക്കും. മഞ്ജുളാൽ പരിസരത്തു നിന്നുള്ള ആനയോട്ടത്തിൽ 10  ആനകൾ അണിനിരക്കും. 3 ആനകളെ മുന്നിൽ നിർത്തി ഓടിക്കും. ആദ്യം ഓടിയെത്തുന്ന ആനയെ മാത്രം  ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കും.  7 പ്രദക്ഷിണം പൂർത്തിയാക്കിയശേഷം ആ  ആനയെ  വിജയിയായി പ്രഖ്യാപിക്കും.  

ADVERTISEMENT

നാളെ രാവിലെ  ആനയില്ലാശീവേലി  നടക്കും. കണ്ണന്റെ തങ്കവിഗ്രഹം കീഴ്ശാന്തി കൈകളിലേന്തി നടന്നാണ്  ശീവേലി.  ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്ത് കൊടിയേറ്റ ദിവസം രാവിലെ ആനകൾ എത്തിയില്ലെന്നും ഉച്ചകഴിഞ്ഞ് ആനകൾ ഓടി എത്തി എന്നുമുള്ള ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാവിലെ ആനയില്ലാ ശീവേലിയും ഉച്ചകഴിഞ്ഞ് ആനയോട്ടവും നടത്തുന്നത്. നാളെ പൂയം നക്ഷത്രത്തിൽ രാത്രി തന്ത്രി ഉത്സവ കൊടിയേറ്റം നടത്തും.   പിന്നെ കൊടിപ്പുറത്ത് വിളക്ക്. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാത്രി കഥകളിയോടെ കലാപരിപാടികൾക്കു തുടക്കമാകും.  

ആദ്യ കലാപരിപാടി കഥകളി
 ഉത്സവം കൊടിയേറിയാൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ആദ്യ കലാപരിപാടിയായി പുലരും വരെ കഥകളി അരങ്ങേറും. നാളെ രാത്രി കലാമണ്ഡലം മേജർ സെറ്റ് അവതരിപ്പിക്കുന്ന കഥകളിയിൽ പ്രത്യേക ക്ഷണിതാക്കളായ കലാമണ്ഡലം ഗോപി (വേഷം) , വേങ്ങേരി നാരായണൻ നമ്പൂതിരി(പാട്ട്), കലാമണ്ഡലം രാജൻ (ചെണ്ട), കലാമണ്ഡലം ശിവരാമൻ (ചുട്ടി) എന്നിവർ പങ്കെടുക്കും. കഥകൾ : നളചരിതം മൂന്നാംദിവസം, സുഭദ്രാഹരണം, സീതാസ്വയംവരം, ദക്ഷയാഗം. 

ADVERTISEMENT

ഉത്സവം രണ്ടാം ദിവസം മുതൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പുലർച്ചെ 5ന് അഷ്ടപദിയോടെ കലാപരിപാടികൾ ആരംഭിച്ചാൽ രാത്രി 8 വരെ തുടരും. വൈഷ്ണവം പ്രത്യേക വേദിയിൽ വൈകിട്ട് പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികൾ. വൃന്ദാവനം വേദിയിൽ രാവിലെ 6 മുതൽ രാത്രി വരെ കൈകൊട്ടിക്കളി, കോൽക്കളി. 300 ലേറെ സംഘങ്ങളാണ് കൈകൊട്ടിക്കളി അവതരിപ്പിക്കുന്നത്.