ഗുരുവായൂർ ഉത്സവം: നിത്യവുമുണ്ട് ആനയോട്ടം
ഗുരുവായൂർ ∙ കൊടിയേറ്റ ദിവസം പകൽ ആനയോട്ടത്തോടെ തുടങ്ങുന്ന ഗുരുവായൂർ ഉത്സവത്തിന് നിത്യവും ആനയോട്ടം പതിവാണ്. കൊടിയേറ്റ ദിവസം ആനയോട്ടം മഞ്ജുളാലിൽ നിന്നു ക്ഷേത്രത്തിലേക്കാണ്. ഉത്സവം പത്താം ദിവസം ആറാട്ടു കഴിഞ്ഞാൽ ക്ഷേത്രത്തിനകത്ത് 11 ഓട്ടപ്രദക്ഷിണം കഴിഞ്ഞാണ് കൊടിയിറക്കുന്നത്. ആറാട്ടിന് തലേന്ന് പള്ളിവേട്ട

ഗുരുവായൂർ ∙ കൊടിയേറ്റ ദിവസം പകൽ ആനയോട്ടത്തോടെ തുടങ്ങുന്ന ഗുരുവായൂർ ഉത്സവത്തിന് നിത്യവും ആനയോട്ടം പതിവാണ്. കൊടിയേറ്റ ദിവസം ആനയോട്ടം മഞ്ജുളാലിൽ നിന്നു ക്ഷേത്രത്തിലേക്കാണ്. ഉത്സവം പത്താം ദിവസം ആറാട്ടു കഴിഞ്ഞാൽ ക്ഷേത്രത്തിനകത്ത് 11 ഓട്ടപ്രദക്ഷിണം കഴിഞ്ഞാണ് കൊടിയിറക്കുന്നത്. ആറാട്ടിന് തലേന്ന് പള്ളിവേട്ട നാളിൽ ക്ഷേത്രത്തിനകത്ത് 9 ഓട്ട പ്രദക്ഷിണമുണ്ട്. ഇതിനു പുറമേ ഉത്സവത്തിന് എല്ലാ ദിവസവും ആനയോട്ടമുണ്ട്. രാവിലെയും രാത്രിയും ശ്രീഭൂതബലിയുടെ നാലാമത്തെ പ്രദക്ഷിണത്തിനാണ് ആനയോട്ടം.
കൊടിമരത്തിന് സമീപത്ത് നിന്ന് മുന്നിൽ വിളക്കുമായി കഴകക്കാരനും ചെണ്ടയുമായി മാരാരും ഹവിസു കയ്യിലേന്തി ഓതിക്കനും ശീഘ്രബലി അർപ്പിച്ച് ഓടി നീങ്ങും. ഭഗവാന്റെ സാന്നിധ്യത്തിൽ ബലി തൂവണം എന്നതിനാൽ പിന്നാലെ തിടമ്പ് എഴുന്നള്ളിച്ച ആനയും ഓടിയെത്തും. ക്ഷേത്രപാലന്റെ ബലിക്കല്ലിനു ഹവിസ്സ് അർപ്പിച്ച് നിവേദ്യം പാത്രത്തോടെ സമർപ്പിക്കുന്നതാണ് ചടങ്ങ്. ഈ സമയത്ത് ആനയ്ക്കൊപ്പം ഭക്തജനങ്ങളും ഓടിയെത്തും. ആനയോട്ടത്തിൽ ഒന്നാമനായ ഗോപീകണ്ണനാണ് വെള്ളി നെറ്റിപ്പട്ടം കെട്ടി ഓടുന്നത്. കീഴ്ശാന്തി മേലേടം പത്മനാഭൻ നമ്പൂതിരി ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളിച്ചു.