പെരുമ്പിലാവ് ∙ ഭിന്നശേഷിയുള്ളവരുടെ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം നേടി കേരളം മടങ്ങുമ്പോൾ ചാലിശേരിക്ക് അഭിമാനമായി വി.പി.ലെനിൻ. പാരാ അംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായ ലെനിൻ 13 ഗോളുകൾ അടിച്ചു ടൂർണമെന്റിലെ മികച്ച ഫോർവേഡായി തിരഞ്ഞെടുക്കപ്പെട്ടു. പെരുമണ്ണൂർ വലിയകത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ ഭിന്നശേഷിയുള്ളവരുടെ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം നേടി കേരളം മടങ്ങുമ്പോൾ ചാലിശേരിക്ക് അഭിമാനമായി വി.പി.ലെനിൻ. പാരാ അംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായ ലെനിൻ 13 ഗോളുകൾ അടിച്ചു ടൂർണമെന്റിലെ മികച്ച ഫോർവേഡായി തിരഞ്ഞെടുക്കപ്പെട്ടു. പെരുമണ്ണൂർ വലിയകത്ത് പ്രദീപിന്റെയും സ്നിധിയുടെയും മകനും ചാലിശേരി ഗവ. ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമാണ്.ശാരീരിക പരിമിതികളെ പന്തടക്കം കൊണ്ടു മറികടന്ന ലെനിൻ ചാലിശ്ശേരി സ്കൂൾ മൈതാനത്ത് കളിച്ചാണു താരമായത്. 

സ്കൂളിലെ കായികാധ്യാപിക ഷക്കീല മുഹമ്മദും കോച്ച് റംഷാദും ലെനിന്റെ കളിമികവ് കണ്ടെത്തി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പാരാ അംപ്യൂട്ടി ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള വെസ്റ്റ് ഏഷ്യൻ അംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കളിച്ചു.ഹരിയാനയിൽ നടത്തിയ പാരാ അംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ് ഫൈനലിൽ മധ്യപ്രദേശിനെ എതിരില്ലാത്ത 7 ഗോളുകൾക്കു തകർത്താണു കേരളം കിരീടം നേടിയത്. പാര അംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയാണു ടൂർണമെന്റ് സംഘടിപ്പിച്ചത്.ജന്മനാലോ ശസ്ത്രക്രിയ മൂലമോ കാലുകൾക്കു വൈകല്യം സംഭവിച്ചവർ ഊന്നുവടി ഉപയോഗിച്ചു കളിക്കുന്നതാണു പാരാ അംപ്യൂട്ടി ഫുട്ബോൾ.