കൊടുങ്ങല്ലൂരിലെ 4 കോടതികളുടെയും ന്യായാധിപർ സ്ത്രീകൾ
കൊടുങ്ങല്ലൂർ ∙ തൊഴിലിടങ്ങൾ ആൺ - പെൺ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ലോക വ്യവസ്ഥകൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിലെ 4 കോടതികളും സ്ത്രീ ന്യായാധിപരാൽ ശ്രദ്ധേയമാകുന്നു. ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി സ്പെഷൽ ജഡ്ജി വി. വിനീത, മുൻസിഫ് കെ.കാർത്തിക, ഒന്നാം ക്ലാസ്

കൊടുങ്ങല്ലൂർ ∙ തൊഴിലിടങ്ങൾ ആൺ - പെൺ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ലോക വ്യവസ്ഥകൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിലെ 4 കോടതികളും സ്ത്രീ ന്യായാധിപരാൽ ശ്രദ്ധേയമാകുന്നു. ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി സ്പെഷൽ ജഡ്ജി വി. വിനീത, മുൻസിഫ് കെ.കാർത്തിക, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കെ.എൻ. ആശ, ഗ്രാമീണ ന്യായാലയം ന്യായാധികാരി റീജ എൻ. നായർ എന്നിവരാണ് ഇവർ.
ബാർ അസോസിയേഷൻ ഇന്നലെ നടത്തിയ വനിത ദിന ആഘോഷ ചടങ്ങിൽ 4 ന്യായാധിപരും ഒന്നിച്ചു. വി. വിനീത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വനിത പ്രതിനിധി സുജ ആന്റണി അധ്യക്ഷത വഹിച്ചു. മുൻസിഫ് കെ. കാർത്തിക സന്ദേശം നൽകി. മജിസ്ട്രേട്ട് കെ.എൻ. ആശ, ന്യായാധികാരി റീജ എൻ. നായർ, ബാർ കൗൺസിൽ അംഗം അഷറഫ് സാബാൻ, അഡ്വ. സി.കെ. പവിത്രൻ, പ്രസിഡന്റ് കെ.പി. മനോജ്, നീതു, അഡ്വ. പി.ഡി. വിശ്വംഭരൻ, അഡ്വ. കനകമണി, കെ.എം. നൂർജഹാൻ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിനു അഡ്വ ഹാരിസ്, കെ.എം. നൂർജഹാൻ എന്നിവർ നേതൃത്വം നൽകി.