ഗന്ധത്തിന് പിന്നാലെ തിരച്ചിൽ; 2 കുട്ടികളെ നഷ്ടമായതിന്റെ ഞെട്ടലിൽ വെള്ളിക്കുളങ്ങര
തൃശൂർ ∙ കാട്ടിനുള്ളിൽ അരുണിന്റെ മരണത്തിനു കാരണമായതു ചീനി മരത്തിൽ നിന്നുള്ള വീഴ്ചയാണെന്ന് ഏറെക്കുറെ വ്യക്തമായെങ്കിലും സജികുമാറിന്റെ മരണകാരണം അവ്യക്തമായി തുടരുന്നു.തേനെടുക്കാൻ കയറുമ്പോഴാണ് അരുൺ വീണതെന്നു വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. ചീനി മരത്തിൽ തേനെടുക്കാൻ കയറുന്ന ആദിവാസികൾ
തൃശൂർ ∙ കാട്ടിനുള്ളിൽ അരുണിന്റെ മരണത്തിനു കാരണമായതു ചീനി മരത്തിൽ നിന്നുള്ള വീഴ്ചയാണെന്ന് ഏറെക്കുറെ വ്യക്തമായെങ്കിലും സജികുമാറിന്റെ മരണകാരണം അവ്യക്തമായി തുടരുന്നു.തേനെടുക്കാൻ കയറുമ്പോഴാണ് അരുൺ വീണതെന്നു വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. ചീനി മരത്തിൽ തേനെടുക്കാൻ കയറുന്ന ആദിവാസികൾ
തൃശൂർ ∙ കാട്ടിനുള്ളിൽ അരുണിന്റെ മരണത്തിനു കാരണമായതു ചീനി മരത്തിൽ നിന്നുള്ള വീഴ്ചയാണെന്ന് ഏറെക്കുറെ വ്യക്തമായെങ്കിലും സജികുമാറിന്റെ മരണകാരണം അവ്യക്തമായി തുടരുന്നു.തേനെടുക്കാൻ കയറുമ്പോഴാണ് അരുൺ വീണതെന്നു വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. ചീനി മരത്തിൽ തേനെടുക്കാൻ കയറുന്ന ആദിവാസികൾ
തൃശൂർ ∙ വെള്ളിക്കുളങ്ങരയിലെ ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്നു കാണാതായ 2 കുട്ടികളെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാടർ വീട്ടിൽ സുബ്രന്റെ മകൻ സജികുമാർ (14), കാടർ വീട്ടിൽ രാജശേഖരന്റെ മകൻ അരുൺകുമാർ (8) എന്നിവരുടെ മൃതദേഹങ്ങളാണു കോളനിയിൽ നിന്നു 2 കിലോമീറ്ററകലെ നിബിഡ വനത്തിൽ കണ്ടെത്തിയത്. അരുണിന്റെ മൃതദേഹത്തിന് ഏകദേശം 6 ദിവസത്തെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇവിടെ നിന്നു 100 മീറ്ററകലെ കണ്ടെത്തിയ സജികുമാറിന്റെ മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ടെന്നു കണക്കാക്കുന്നു. സജികുമാറിന്റെ പിൻഭാഗത്ത് നടുവിലും കഴുത്തിലും നീല നിറത്തിലുള്ള പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ചയാണ് ഇവർ കാട്ടിലേക്കു പോയത്. ഇരുവരും ഇടയ്ക്കിടെ കാട്ടിൽ പോകുകയും കോളനിക്കു പുറത്തെ ബന്ധുവീടുകളിൽ തങ്ങുകയും ചെയ്യാറുള്ളതിനാൽ കാണാതായ വിവരം വീട്ടുകാർ തിരിച്ചറിഞ്ഞില്ല. 6 ദിവസം പിന്നിട്ടതോടെ വെള്ളിയാഴ്ച രാവിലെയാണു പരാതി നൽകിയത്. വനംവകുപ്പും പൊലീസും ജനപ്രതിനിധികളും 7 സംഘമായി തിരിഞ്ഞു 10 കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടെത്തി. തേനെടുക്കാൻ ചീനി മരത്തിനു മുകളിൽ കയറുന്നതിനിടെ നിലത്തുവീണാണ് അരുൺ മരിച്ചതെന്നു കരുതുന്നു. മരത്തിന്റെ കടയ്ക്കൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കടന്നലിന്റെയോ തേനീച്ചയുടെയോ കുത്തേറ്റു വീണതാകാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്.
സജി കുമാറിന്റെ ശരീരത്തിൽക്കണ്ട പാടുകൾ തേനീച്ച കുത്തേറ്റുണ്ടായതാകാം എന്നാണ് സംശയം. അരുണിന്റെ മൃതദേഹം കിടന്ന മരത്തിൽ നിന്നു 100 മീറ്ററോളം ദൂരേക്കു ഒരാൾ ഇഴഞ്ഞുപോയതിനു സമാനമായ പാടുകൾ പിന്തുടർന്നാണു തിരച്ചിൽ സംഘം സജികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. അരുവി പോലെ വെള്ളമൊഴുകുന്ന ഭാഗമാണിത്. അവശ നിലയിൽ വെള്ളം തേടി നീങ്ങിയതായിരിക്കാമെന്നു കരുതുന്നു. സജികുമാറിന്റെ മരണ കാരണം പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാകൂ എന്നു റൂറൽ പൊലീസ് മേധാവി നവനീത് ശർമ പറഞ്ഞു.
കാടുകയറി കുട്ടികൾ, കാടിറങ്ങി കണ്ണീർ
തൃശൂർ ∙ കാട്ടിനുള്ളിൽ അരുണിന്റെ മരണത്തിനു കാരണമായതു ചീനി മരത്തിൽ നിന്നുള്ള വീഴ്ചയാണെന്ന് ഏറെക്കുറെ വ്യക്തമായെങ്കിലും സജികുമാറിന്റെ മരണകാരണം അവ്യക്തമായി തുടരുന്നു. തേനെടുക്കാൻ കയറുമ്പോഴാണ് അരുൺ വീണതെന്നു വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. ചീനി മരത്തിൽ തേനെടുക്കാൻ കയറുന്ന ആദിവാസികൾ ചവിട്ടിക്കയറാൻ ഉപയോഗിക്കുന്ന മുളയാണി മരത്തിൽ തറച്ചിരുന്നു. മരത്തിന്റെ മുകളിൽ ഒരു തോർത്തും വെട്ടുകത്തിയും കണ്ടെത്തി. ഇത് അരുൺ കുമാർ ഉപയോഗിച്ചതാണെന്നു സൂചനയുണ്ട്.എന്നാൽ, സജികുമാറിന്റെ മരണത്തിനു പിന്നിലെ ആശയക്കുഴപ്പം നീങ്ങിയിട്ടില്ല. ദുഷ്കരമായ ചുറ്റുപാടുകളിൽ ജീവിക്കേണ്ടി വന്ന സജികുമാറിന്റെ ജീവിതരീതിയും പെരുമാറ്റവുമൊക്കെ ഒറ്റപ്പെട്ട നിലയിലായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. അരുണിന്റെ മരണം അടുത്തുനിന്നു കാണേണ്ടിവന്നതോടെ സജികുമാർ തളർന്നു പോയിരിക്കാമെന്നാണു കുടുംബാംഗങ്ങൾ നൽകുന്ന വിവരം. തേനീച്ചയോ മറ്റോ കുത്തിയതിന്റേതാകും പിൻഭാഗത്തു കണ്ട നീലനിറമെന്ന സാധ്യതയും ശേഷിക്കുന്നു.
മാനസികമായി ഏറ്റ കടുത്ത ആഘാതം മൂലമാണോ സജികുമാർ രക്ഷപ്പെടാൻ ശ്രമിക്കാതിരുന്നതെന്ന സാധ്യതയും ശേഷിക്കുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ തമ്മിൽ ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ പോസ്റ്റ്മോർട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ. വന്യമൃഗങ്ങളുടെ ആക്രമണമോ മറ്റു ദുരൂഹതയോ സംഭവത്തിലില്ലെന്നാണു പൊലീസും ജനപ്രതിനിധികളും നൽകുന്ന സൂചന.എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും കോളനിയിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കെ.കെ.രാമചന്ദ്രൻ എംഎൽഎ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ഡിഎഫ്ഒ എം.വെങ്കടേശ്വരൻ, തഹസിൽദാർ സി.എം.അബ്ദുൽ മജീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിരുന്നു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഗന്ധത്തിന് പിന്നാലെ തിരച്ചിൽ
തൃശൂർ ∙ ശാസ്താംപൂവം കോളനിയിൽ നിന്നു 2 കിലോമീറ്ററകലെ ചാണക്യംകണ്ടം വനത്തിനുള്ളിൽ സജികുമാറിന്റെയും അരുണിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതു ജനകീയ തിരച്ചിൽ സംഘം. 7 സംഘങ്ങളായി തിരിഞ്ഞു തിരച്ചിൽ നടത്തുന്നതിനിടെ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുർഗന്ധം തിരിച്ചറിഞ്ഞു തിരയുന്നതിനിടെ കാട്ടാനയുടെ ഗന്ധം കിട്ടിയതോടെ രാവിലെ ഇവർ ആദ്യം മടങ്ങിപ്പോയിരുന്നു. പിന്നീടു തിരിച്ചെത്തിയാണു ചീനി മരത്തിന്റെ ചുവട്ടിൽ അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പരിസരമാകെ തിരഞ്ഞപ്പോൾ 100 മീറ്റർ അകലെ നിന്നു സജികുമാറിന്റെ മൃതദേഹവും കണ്ടെത്തി.
കുട്ടികളെ കാണാതായെന്ന പരാതി വനംവകുപ്പിനും പൊലീസിനും ലഭിച്ചതു വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണെങ്കിലും സജികുമാറിന്റെ ചില സുഹൃത്തുക്കൾക്കു നേരത്തെ സംശയം തോന്നിയിരുന്നു. രണ്ടാം തീയതി സജികുമാറും അരുണും കാട്ടിലേക്കു പോകുന്നത് സുഹൃത്തായ സജീവ് കണ്ടിരുന്നു. പിന്നീടു ദിവസങ്ങളായി ഇവരെക്കുറിച്ചു വിവരമില്ലാതായതോടെ സജീവും രണ്ടു സുഹൃത്തുക്കളും കാടുകയറി അന്വേഷണം തുടങ്ങി. സജികുമാർ പതിവായി പോകാറുള്ള മേഖലകളിലെല്ലാം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ തിരച്ചിൽ രണ്ടു ദിവസം പിന്നിട്ട ശേഷമാണു ബന്ധുക്കൾ വിവരം പൊലീസിനെയും വനംവകുപ്പിനെയും അറിയിച്ചത്.
കലക്ടറും റൂറൽ പൊലീസ് മേധാവിയും ചാലക്കുടി ഡിഎഫ്ഒയും അടക്കമുള്ളവർ ഉടൻ തിരച്ചിലിന് ഉത്തരവിട്ടതോടെ ജനപ്രതിനിധികളും പൊലീസും വനം ഉദ്യോഗസ്ഥരും വനസംരക്ഷണ സേനാംഗങ്ങളും 7 സംഘങ്ങളായി തിരിഞ്ഞു പരിശോധന തുടങ്ങി. ചാണക്യംകണ്ടം ഭാഗത്തേക്കു സജികുമാറും അരുണും പോയതായി വിവരമില്ലാതിരുന്നതിനാൽ ഇവിടേക്കു കാര്യമായ പരിശോധനയുണ്ടായില്ല. ഇന്നലെ രാവിലെ തിരച്ചിലിനു പോയ സംഘത്തിനു ദുർഗന്ധം ലഭിച്ചതോടെയാണു പരിശോധന ആ വഴിക്കു തിരിഞ്ഞത്.