മിന്നലായി മുരളി, മിന്നും വരവേൽപ്; റോഡ് ഷോയോടെ തുടക്കം
തൃശൂർ ∙ ഞെട്ടിച്ചുകൊണ്ട് പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിക്കു ഞെട്ടിക്കുന്ന സ്വീകരണമൊരുക്കി യുഡിഎഫ് പ്രവർത്തകർ. നേത്രാവതി എക്സ്പ്രസിൽ കെ.മുരളീധരൻ എത്തുമെന്നറിഞ്ഞു പത്തു മണിയോടെ തന്നെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയതു നൂറുകണക്കിനു പ്രവർത്തകരാണ്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമും കവാടവുമെല്ലാം

തൃശൂർ ∙ ഞെട്ടിച്ചുകൊണ്ട് പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിക്കു ഞെട്ടിക്കുന്ന സ്വീകരണമൊരുക്കി യുഡിഎഫ് പ്രവർത്തകർ. നേത്രാവതി എക്സ്പ്രസിൽ കെ.മുരളീധരൻ എത്തുമെന്നറിഞ്ഞു പത്തു മണിയോടെ തന്നെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയതു നൂറുകണക്കിനു പ്രവർത്തകരാണ്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമും കവാടവുമെല്ലാം പ്രവർത്തകരെക്കൊണ്ടു നിറഞ്ഞു. സ്ത്രീകളടക്കം കൊടികളും തൊപ്പികളുമായി എത്തിയിരുന്നു.
ട്രെയിൻ വൈകുമെന്നറിഞ്ഞിട്ടും പ്രവർത്തകർ കാത്തുനിന്നു. തൃശൂരിൽ ട്രെയിനിറങ്ങിയ പലരും മുരളിയെക്കാണാൻ കാത്തുനിന്നു. ഒന്നേകാൽ മണിക്കൂറിലേറെ വൈകി 12.15ന് ആണ് നേത്രാവതി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെല്ലാം കൊടി വീശി സ്വാഗതമോതി. ലീഗിന്റെ പച്ചക്കൊടിയും ഉയർന്നുപാറി.മുരളീധരൻ കംപാർട്മെന്റിൽ നിന്ന് ഇറങ്ങിയതോടെ പ്രവർത്തകരുടെ മുദ്രാവാക്യം വിളി കനത്തു. പുറത്തു വാദ്യമേളങ്ങളുടെ ശബ്ദവും ഇരട്ടിയായി.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ടി.എൻ.പ്രതാപൻ എംപിയും യുഡിഎഫ് ചെയർമാൻ എം.പി.വിൻസന്റും സ്വീകരിക്കാനെത്തിയിരുന്നു. പ്രവർത്തകരുടെ തിരക്കു കാരണം സ്റ്റേഷനു പുറത്തേക്കു മുരളീധരനെ എത്തിക്കാൻ നേതാക്കൾ പാടുപെട്ടു. പ്രവർത്തകരെ നിയന്ത്രിക്കാനാകാതെ പൊലീസും കുഴങ്ങി.
തുറന്ന വാഹനത്തിലേക്ക് ആദ്യം കയറിയതു ജോസ് വള്ളൂർ. ആർപ്പുവിളികളിൽ സ്റ്റേഷൻ മുങ്ങി. തൊട്ടുപിന്നാലെ ടി.എൻ.പ്രതാപൻ എംപി വാഹനത്തിലേക്കു ചാടിക്കയറി മുരളീധരനു കൈ കൊടുത്തു. വാഹനത്തിൽ മുരളീധരൻ കയറിയതോടെ പ്രതാപന്റെ സ്നേഹചുംബനം. പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്ക് അപ്പോൾ എക്സ്പ്രസ് വേഗം.റെയിൽവേ സ്റ്റേഷൻ മുതൽ ഡിസിസി ഓഫിസ് വരെ തുറന്ന വാഹനത്തിന് ഇരുവശത്തു നിന്നും ആളുകളുടെ അഭിവാദ്യം.
ഇരുവശത്തേക്കും കൈ വീശി കാണിച്ച് മുരളീധരനും നേതാക്കളും. സ്ഥാനാർഥി പര്യടനം തുടങ്ങിയതിനു സമാനമായ യാത്ര. സ്വരാജ് റൗണ്ടിൽ വാദ്യമേളങ്ങൾക്കൊപ്പം ചുവടുവച്ചും വർണക്കടലാസ് വർഷിച്ചും പ്രവർത്തകർ ആവേശം കാണിച്ചു. എംജി റോഡിലേക്കു കയറി വാഹനം ഡിസിസിയിലേക്ക്. അവിടെയെത്തുമ്പോൾ സമയം 2 മണി. വിശപ്പും ദാഹവും വെയിലും മറന്ന് അപ്പോഴും കൂടെയുണ്ടായിരുന്നു പ്രവർത്തകർ. നേതാക്കളുമായി ചെറു സംഭാഷണത്തിനു ശേഷം മുരളീധരൻ ഇറങ്ങി; പൂങ്കുന്നത്തെ മുരളീമന്ദിരത്തിലേക്ക്. അവിടെയും പ്രവർത്തകർ കാത്തുനിൽപ്പുണ്ടായിരുന്നു. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടി.
ഭക്ഷണത്തിനു മുൻപു മാധ്യമ പ്രവർത്തകരോട് തിരഞ്ഞെടുപ്പിനെപ്പറ്റിയും പത്മജയെപ്പറ്റിയും രണ്ടുവാക്ക്. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം തനിക്കുണ്ടാകുമെന്ന് ഉറച്ച വാക്കുകൾ.
യുഡിഎഫ് കൺവൻഷൻ
തൃശൂർ ∙ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്നു 4ന് ടൗൺഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.