ഗുരുവായൂർ ഉത്സവം: പ്രസാദ ഊട്ട് പകർച്ചയ്ക്ക് നിയന്ത്രണം വരും
ഗുരുവായൂർ ∙ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കും സംഘടനകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രസാദ ഊട്ടിന്റെ പകർച്ച നൽകുന്നതിന് അടുത്ത വർഷം മുതൽ നിയന്ത്രണം വരും.അളവിലേറെ ഭക്ഷണം വാങ്ങിക്കൊണ്ടു പോയി ദുരുപയോഗം ചെയ്യുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ഉത്സവം അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ

ഗുരുവായൂർ ∙ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കും സംഘടനകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രസാദ ഊട്ടിന്റെ പകർച്ച നൽകുന്നതിന് അടുത്ത വർഷം മുതൽ നിയന്ത്രണം വരും. അളവിലേറെ ഭക്ഷണം വാങ്ങിക്കൊണ്ടു പോയി ദുരുപയോഗം ചെയ്യുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ഉത്സവം അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ ഇക്കാര്യം ഉന്നയിച്ചു. മനുഷ്യ സാധ്യമല്ലാത്ത വിധം ഭക്ഷണസാധനങ്ങൾ പാചകം ചെയ്ത് വിതരണം ചെയ്തിട്ടും പരാതികൾ ഏറുകയാണ്. പകർച്ച നൽകാൻ വൈകിയാൽ സമൂഹ മാധ്യമങ്ങളിൽ ദേവസ്വത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന വിധം പ്രചാരണം നടക്കുന്നു.
തിങ്കളാഴ്ച ഭരണസമിതിയോഗം ഇക്കാര്യം ചർച്ച ചെയ്തു. ദർശനത്തിനെത്തുന്ന പരമാവധി ഭക്തർക്ക് പ്രസാദ ഊട്ട് നൽകാനും വലിയ അളവിൽ പകർച്ച നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും ധാരണയായി. പ്രായോഗികമായി ഇത് എങ്ങനെ നടപ്പാക്കും എന്നത് പിന്നീട് തീരുമാനിക്കും. ഉത്സവം പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ചുറ്റമ്പലത്തിൽ ഓട്ടപ്രദക്ഷിണത്തിൽ ഭക്തരുടെ തിരക്കു മൂലം ഉത്സവച്ചടങ്ങുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയെന്നും ഭക്തജനങ്ങളുടെ സഹകരണത്തോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അഭിപ്രായമുണ്ടായി.