പൈപ്പ് പൊട്ടി റോഡിന് തകരാർ; പ്രതിഷേധം
പെരുമ്പിലാവ് ∙ സംസ്ഥാനപാതയിൽ പെരുമ്പിലാവ്–പട്ടാമ്പി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങി. തൃത്താല കുടിവെള്ള പദ്ധതിയുടെ 45 വർഷം പഴക്കമുള്ള 700 എംഎം പൈപ്പാണു കഴിഞ്ഞ ദിവസം പൊട്ടിയത്. ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത റോഡിന് ഇതുമൂലം വലിയ രീതിയിലുള്ള തകരാർ സംഭവിച്ചു. 2 കുടിവെള്ള

പെരുമ്പിലാവ് ∙ സംസ്ഥാനപാതയിൽ പെരുമ്പിലാവ്–പട്ടാമ്പി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങി. തൃത്താല കുടിവെള്ള പദ്ധതിയുടെ 45 വർഷം പഴക്കമുള്ള 700 എംഎം പൈപ്പാണു കഴിഞ്ഞ ദിവസം പൊട്ടിയത്. ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത റോഡിന് ഇതുമൂലം വലിയ രീതിയിലുള്ള തകരാർ സംഭവിച്ചു. 2 കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകൾ നിലമ്പൂർ സംസ്ഥാനപാതയുടെ അടിയിലൂടെ പോകുന്നുണ്ട്.
അര നൂറ്റാണ്ടോളം പഴക്കമുള്ള ഇവ ഏതുനിമിഷവും പൊട്ടാവുന്ന നിലയിലാണ്. ഇവ മാറ്റാതെ റോഡ് പുനർനിർമിച്ചതിൽ നാട്ടുകാർക്കു പ്രതിഷേധമുണ്ട്. പൈപ്പു തകർന്നതു മൂലം കാട്ടകാമ്പാൽ, പുന്നയൂർ, പുന്നയൂർക്കുളം, കടവല്ലൂർ, വടക്കേക്കാട്, പോർക്കുളം പഞ്ചായത്തുകളിലും കുന്നംകുളം നഗരസഭയുടെ ചില ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കി. വേനൽച്ചൂടിൽ കിണറുകൾ വറ്റിയതിനാൽ പല സ്ഥലങ്ങളിലും ജലഅതോറിറ്റി വിതരണം ചെയ്യുന്ന വെള്ളമാണ് ആശ്രയം.
ഇന്നു മുതൽ ഭാഗികമായി ജലവിതരണം പുനരാരംഭിക്കുമെന്നു ജലഅതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനപാതയിൽ ഗതാഗതത്തിനു തടസ്സമുണ്ട്. വീതി കുറഞ്ഞ റോഡായതിനാൽ ഏറെ നേരം കാത്തു നിന്ന ശേഷമാണു വാഹനങ്ങൾക്കു പോകാൻ സാധിക്കുന്നത്. ചരക്കുലോറികൾ പോലുള്ള വലിയ വാഹനങ്ങൾ മറ്റു വഴികളിലൂടെ കടത്തിവിടണമെന്നാണ് ആവശ്യം.