അന്തിക്കാട്∙ ജനങ്ങൾ ചോര വിയർപ്പാക്കി സമ്പാദിച്ച പണമാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടമായതെന്നും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും തൃശൂർ ലോക്സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. തിരത്തെടുപ്പു പര്യടനത്തിനിടെ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനെ സന്ദർശിച്ച ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തിക്കാട്∙ ജനങ്ങൾ ചോര വിയർപ്പാക്കി സമ്പാദിച്ച പണമാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടമായതെന്നും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും തൃശൂർ ലോക്സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. തിരത്തെടുപ്പു പര്യടനത്തിനിടെ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.‌ പണം നഷ്ടമായവർക്ക് അതു തിരികെ ലഭിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയിട്ടുള്ളതാണ്.

ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്കു ലഭ്യമാക്കും. പല സഹകരണ ബാങ്കുകളുടെയും സ്ഥിതി ഇതുപോലെയൊക്കെത്തന്നെയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. വരുന്ന തിരഞ്ഞെടുപ്പിൽ വ്യക്തിപരമായി ആരെയും താൻ പിന്തുണച്ചിട്ടില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാട് വ്യക്തമാക്കി. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് അടക്കമുള്ളവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു

ADVERTISEMENT

കുടുംബയോഗം
തളിക്കുളം ∙ ഇടശ്ശേരി ബീച്ചിൽ നടന്ന കുടുംബയോഗം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ഭഗീഷ് പൂരാടൻ അധ്യക്ഷത വഹിച്ചു.  മണികണ്ഠൻ ആലയിൽ, ഷൈൻ നെടിയിരിപ്പിൽ, പി.കെ.ബാബു, സർജു തൊയ്ക്കാവ്, എ.എസ്.രാജൻ, സി.സി.മോഹനൻ, എ.കെ.അനിൽകുമാർ, ബെന്നി അറക്കൽ, ഷാജിദേവ്, ഭഗിനി സുനിൽ എന്നിവർ പ്രസംഗിച്ചു.