ഗുരുവായൂർ ∙ ക്ഷേത്രം ഇന്നർറിങ് റോഡിൽ സ്കൂട്ടറുകളുടെ സീറ്റിന്റെ അടിയിലെ ബോക്സ് തുറന്നു പണവും സാധനങ്ങളും മോഷ്ടിക്കുന്നതു പതിവാകുന്നു. ദേവസ്വം ജീവനക്കാരനായ കണ്ണൻ ഗജരാജപ്രതിയ്ക്കു സമീപം പാർക്ക് ചെയ്ത സ്കൂട്ടറിൽ നിന്നു 2 തവണയായി 7000 രൂപ നഷ്ടപ്പെട്ടു.സിസിടിവിയിൽ നിന്നു മോഷ്ടാവിന്റെ ചിത്രം പൊലീസിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ക്ഷേത്രം ഇന്നർറിങ് റോഡിൽ സ്കൂട്ടറുകളുടെ സീറ്റിന്റെ അടിയിലെ ബോക്സ് തുറന്നു പണവും സാധനങ്ങളും മോഷ്ടിക്കുന്നതു പതിവാകുന്നു. ദേവസ്വം ജീവനക്കാരനായ കണ്ണൻ ഗജരാജപ്രതിയ്ക്കു സമീപം പാർക്ക് ചെയ്ത സ്കൂട്ടറിൽ നിന്നു 2 തവണയായി 7000 രൂപ നഷ്ടപ്പെട്ടു. സിസിടിവിയിൽ നിന്നു മോഷ്ടാവിന്റെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റു പലർക്കും ഇതേ അനുഭവം ഉണ്ടെങ്കിലും പൊലീസിൽ പരാതി നൽകിയിട്ടില്ല.

മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടിച്ചു; പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല
ഗുരുവായൂർ ∙ പടിഞ്ഞാറെനടയിൽ വാട്ടർ എടിഎമ്മിന് സമീപം സ്കൂട്ടറിന്റെ സീറ്റിന് അടിയിലെ ബോക്സ് തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചയാളെ രാവിലെ 11ന് പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്നു പിടികൂടി. ടെംപിൾ പൊലീസ് സ്റ്റേഷനിൽ  വിവരം അറിയിച്ചു. എസ്ഐ ജയ്സൺ അടക്കം പൊലീസെത്തിയെങ്കിലും ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചു. 

ADVERTISEMENT

പിടിച്ചവരോട് ഓട്ടോയിൽ സ്റ്റേഷനിൽ എത്തിക്കാനാണ് എസ്ഐ നിർദേശിച്ചത്. നാട്ടുകാർ പിൻവാങ്ങിയതോടെ ഇയാളുടെ ഫോൺ വാങ്ങിയ പൊലീസ് സ്റ്റേഷനിൽ വന്നു ഫോൺ തിരിച്ചുവാങ്ങാൻ പറഞ്ഞ് വിട്ടയച്ചു.  ആരോഗ്യസ്ഥിതി മോശമായിരുന്നതിനാലാണ് കസ്റ്റഡിയിൽ എടുക്കാത്തതെന്നും ഇയാളെ തിരിച്ചറിഞ്ഞ് കേസ് എടുത്തെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സ്റ്റേഷൻ ഇൻസ്പെക്ടർ എ.പ്രേംജിത്ത് പറഞ്ഞു.