ഗുരുവായൂർ അമ്പലത്തിൽ ഇന്നലെ രാവിലെ മുതൽ ഭക്തരുടെ കാത്തിരിപ്പ്
ഗുരുവായൂർ ∙ ഇന്നു പുലർച്ചെ 2.42 മുതൽ ഒരു മണിക്കൂർ വിഷുക്കണി ദർശനത്തിനായി ഇന്നലെ രാവിലെ മുതൽ ഭക്തർ കാത്തിരിപ്പു തുടങ്ങി. കാലത്തു തന്നെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു സമീപം വരിയായി ഭക്തർ ഇടം പിടിച്ചു. ഉച്ചപ്പൂജ നട തുറന്നതോടെ വിഷുക്കണി ദർശനത്തിനുള്ള പ്രത്യേക പന്തലിലേക്ക് ഇവരെ മാറ്റിയിരുത്തി.

ഗുരുവായൂർ ∙ ഇന്നു പുലർച്ചെ 2.42 മുതൽ ഒരു മണിക്കൂർ വിഷുക്കണി ദർശനത്തിനായി ഇന്നലെ രാവിലെ മുതൽ ഭക്തർ കാത്തിരിപ്പു തുടങ്ങി. കാലത്തു തന്നെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു സമീപം വരിയായി ഭക്തർ ഇടം പിടിച്ചു. ഉച്ചപ്പൂജ നട തുറന്നതോടെ വിഷുക്കണി ദർശനത്തിനുള്ള പ്രത്യേക പന്തലിലേക്ക് ഇവരെ മാറ്റിയിരുത്തി. സന്ധ്യ കഴിഞ്ഞതോടെ ഈ പന്തൽ നിറഞ്ഞുകവിഞ്ഞ് വരി തെക്കേ നടപ്പുരയിലെത്തി. അത്താഴപ്പൂജ കഴിഞ്ഞതോടെ പ്രത്യേക പന്തലിൽനിന്ന് വിഷുക്കണി ദർശനത്തിനുള്ളവരെ സ്ഥിരം ക്യൂ കോംപ്ലക്സിലേക്ക് മാറ്റി.
ഗുരുവായൂരപ്പനെ കണികണ്ട് വർഷം മുഴുവൻ ധന്യമാക്കാൻ ആഗ്രഹിച്ചെത്തിയ ഭക്തരുടെ തിരക്കിലായി ക്ഷേത്ര പരിസരം. വരി നിൽക്കാതെ ദർശനം നടത്താനുള്ള 1000 രൂപയുടെ നെയ്വിളക്ക് വഴിപാട് തിരക്കേറിയതിനാൽ ഇന്നലെ ഉച്ചയോടെ നിർത്തിവച്ചു. ഇന്നു പുലർച്ചെ 4.15നാണ് വീണ്ടും വഴിപാടിന് ടിക്കറ്റ് നൽകിയത്. ഇന്നു രാവിലെയും ഉച്ചകഴിഞ്ഞും മേളത്തോടെ കാഴ്ചശീവേലി, സന്ധ്യയ്ക്ക് തായമ്പക, രാത്രി നെയ്വിളക്ക് തെളിച്ച് എഴുന്നള്ളിപ്പ്, ഇടയ്ക്ക നാഗസ്വര മേളം എന്നിവയുണ്ടാകും. രാവിലെ 10ന് പ്രസാദ ഊട്ട് ആരംഭിക്കും. വിഷുദിനത്തിൽ പ്രസാദ ഊട്ടിന് വിശേഷ വിഭവങ്ങളില്ല