ഇത്തവണ കുടമാറ്റത്തിനു വിഐപികൾ സ്ത്രീകൾ; വിഐപി പവിലിയൻ പൊളിക്കാൻ കലക്ടർ ഉത്തരവിട്ടു
തൃശൂർ∙ ഇത്തവണ കുടമാറ്റത്തിനു വിഐപികൾ സ്ത്രീകൾ. കുടമാറ്റം നടക്കുന്ന സ്ഥലത്തു കാഴ്ച മറയ്ക്കുന്ന വിധം വിഐപികൾക്കു മാത്രമായി നിർമിച്ച പവിലിയൻ പൊളിക്കാൻ കലക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. ഈ പ്രദേശത്തു സ്ത്രീകൾക്കു മാത്രമായി പ്രത്യേക സൗകര്യമൊരുക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു കലക്ടർ ഈ

തൃശൂർ∙ ഇത്തവണ കുടമാറ്റത്തിനു വിഐപികൾ സ്ത്രീകൾ. കുടമാറ്റം നടക്കുന്ന സ്ഥലത്തു കാഴ്ച മറയ്ക്കുന്ന വിധം വിഐപികൾക്കു മാത്രമായി നിർമിച്ച പവിലിയൻ പൊളിക്കാൻ കലക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. ഈ പ്രദേശത്തു സ്ത്രീകൾക്കു മാത്രമായി പ്രത്യേക സൗകര്യമൊരുക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു കലക്ടർ ഈ തീരുമാനമെടുത്തത്. പവിലിയൻ ഇന്നലെ രാത്രിതന്നെ പൊളിച്ചു തുടങ്ങി.
തെക്കെ ഗോപുരനടയിൽ തിരുവമ്പാടി വിഭാഗം ആനകൾ നിരക്കുന്നതിനു തൊട്ടടുത്താണു ഗാലറിപോലെ പവിലിയൻ നിർമിച്ചിരുന്നത്. ആയിരക്കണക്കിനാളുകൾക്കും കുടമാറ്റം കാണുന്നതിനു തടസ്സമാകുന്നുവെന്നു മുൻപും പരാതിയുണ്ടായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിനായി പല തവണ കോടതികളെ സമീപിച്ച കെ.നാരായണൻകുട്ടിയാണു പവിലിയൻ നീക്കം ചെയ്യാനായി ഹൈക്കോടതിയെ സമീപിച്ചത്.പവിലിയൻ വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും നേരത്തെ പരാതി ഉയർന്നിരുന്നു.
പവിലിയന് എതിരെ നേരത്തെതന്നെ കൊച്ചിൻ ദേവസ്വം ബോർഡും നിലപാട് എടുത്തിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണിതു നിർമിക്കുന്നത്. ടൂറിസ്റ്റുകൾക്കു കാണാൻവേണ്ടി എന്ന നിലയിലായിരുന്നു ഇതു തുടങ്ങിയത്. ഇതു പിന്നീടു ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും വേണ്ടപ്പെട്ടവർക്കു പൂരം കാണാനുള്ള വേദിയായി. വലുപ്പം കൂട്ടുകയും ചെയ്തു. ആന ഇടഞ്ഞാൽ വശത്തേക്കു ഇറങ്ങുന്നതിനും ഇതു തടസ്സമാണ്. ഇതിന് ഇടയിലേക്കു ആളുകൾ വീണാൽ വൻ ദുരന്ത സാധ്യതയുമുണ്ട്. എന്നാൽ കോടതി ഇടപെടുന്നതുവരെ ഇതാരും പരിഗണിച്ചില്ല.