പുത്തൻ കാഴ്ചകൾ കാത്തിരിക്കുന്നു..; പൂരം അറിഞ്ഞു കാണേണ്ടതിങ്ങനെ
തൃശൂർ ∙ വൈവിധ്യങ്ങളുടെ പുതുകാഴ്ചകളും താളമേളങ്ങളുടെ മികച്ച കേൾവിയും സമ്മാനിക്കുന്ന ലോകോത്തരമായ കലാ വിരുന്നാണ് ഓരോ തൃശൂർ പൂരവും. ഈ പൂരം മുതൽ അടുത്ത പൂരം വരെ നീളുന്ന കലണ്ടർ ഓരോ തൃശൂരുകാരനും ജീവിതത്തിൽ സൂക്ഷിക്കുന്നു. ഇന്നു പുലർച്ചെ തുടങ്ങി നാളെ ഉച്ചവരെ നീളുന്ന വിവിധ ചടങ്ങുകൾ, എഴുന്നള്ളിപ്പുകൾ, മേളങ്ങൾ എന്നിങ്ങനെ നീളുന്നതാണ് പൂരം. കണ്ടും കേട്ടും തീർക്കാൻ ഒരു പൂരം മാത്രം മതിയാകില്ല. അത്രയ്ക്കുണ്ട് ഓരോ സ്ഥലങ്ങളിലെയും വ്യത്യസ്ത നിറഞ്ഞ വിശേഷങ്ങൾ. ഇന്നും നാളെയും കാണേണ്ട പൂരം ഇങ്ങനെ:

പൂരഘടികാരം
പൂരം അറിഞ്ഞു കാണേണ്ടതിങ്ങനെ

ചെറുപൂരങ്ങളുടെ വരവ്
സ്ഥലം: വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനം
സമയം: രാവിലെ 07.30 മുതൽ
മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് പൂരത്തെ വിളിച്ചുണർത്താൻ പൂരപ്പറമ്പിലെത്തുന്നു. പുലർച്ചെ നാലരയോടെ കണിമംഗലത്തു നിന്നു മേളങ്ങളുടെ അകമ്പടിയോടെ പുറപ്പാട്. ഏഴരയോടെ വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലെത്തും. കണിമംഗലം ശാസ്താവിനു പിന്നാലെ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ, കുറ്റൂർ നെയ്തലക്കാവ് പൂരങ്ങൾ വടക്കുന്നാഥനെ വണങ്ങാനെത്തും.വടക്കുന്നാഥ ക്ഷേത്രം പടിഞ്ഞാറേ നടയിലെ ശ്രീമൂലസ്ഥാനത്തു നിന്നാൽ വരിവരിയായി ചെറുപൂരങ്ങളെത്തുന്ന കാഴ്ച കാണാം. പല ശ്രുതിയിൽ മേളങ്ങളും വാദ്യവും കേൾക്കാം.
മഠത്തിൽവരവ് പഞ്ചവാദ്യം
സ്ഥലം: പഴയനടക്കാവ് നടുവിൽമഠം
സമയം: രാവിലെ 11.30
തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് 7ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പ് പഴയനടക്കാവിലെ ബ്രഹ്മസ്വം മഠത്തിൽ ഇറക്കിയതിനു ശേഷമുള്ള എഴുന്നള്ളിപ്പാണു മഠത്തിൽവരവ്. മഠത്തിൽ നിന്നുള്ള വരവ് എന്നാണർഥം. തിരുവമ്പാടി കണ്ണന്റെ കോലത്തിൽ ഭഗവതിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരനും മറ്റു രണ്ടാനകളും നിരക്കും. തുടർന്നു കോങ്ങാട് മധു നേതൃത്വം നൽകുന്ന പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യം. ശേഷം ഉച്ചയോടെ സ്വരാജ് റൗണ്ടിലേക്കു മഠത്തിൽവരവ് ഘോഷയാത്ര–7 ആനകൾ. 2.30ന് പഞ്ചവാദ്യം സമാപിച്ച് ഘോഷയാത്ര പാണ്ടിമേളത്തോടെ ശ്രീമൂലസ്ഥാനത്തേക്ക്–15 ആനകൾ.
പാറമേക്കാവ് എഴുന്നള്ളിപ്പ്
സ്ഥലം: പാറമേക്കാവ് ക്ഷേത്രം പരിസരം
സമയം: ഉച്ചയ്ക്കു 12.15ന്
പാറമേക്കാവ് ഭഗവതിയെ കതിനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളിക്കുന്നു. 15 ആനകൾ. ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റും. തുടർന്നു കുടമാറ്റം. ചെമ്പട കലാശിച്ച് പാണ്ടിമേളം ആരംഭിക്കുന്നു. പാണ്ടിമേളം കൊട്ടി ഇലഞ്ഞിത്തറയിലേക്കു പോകും.
ഇലഞ്ഞിത്തറ മേളം
സ്ഥലം: വടക്കുന്നാഥ ക്ഷേത്രം ഇലഞ്ഞിത്തറ
സമയം: ഉച്ചയ്‌ക്ക് 2.00
പാറമേക്കാവ് വിഭാഗത്തിന്റെ പ്രധാന മേളമാണ് ഇലഞ്ഞിത്തറമേളം. ലോകത്തെ ഏറ്റവും വലിയ ‘ഓർക്കസ്‌ട്ര’യായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് ഇലഞ്ഞിത്തറ. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ 300 കലാകാരന്മാർ അണിനിരക്കും. 4.30നു മേളം സമാപിച്ച്, തെക്കോട്ടിറക്കം. 4.45 നു തിരുവമ്പാടി വിഭാഗത്തിന്റെ മേളം ശ്രീമൂലസ്‌ഥാനത്തു കലാശിക്കും. തുടർന്ന് അവരും തെക്കേഗോപുരനടയിലേക്ക്.
വിശ്വപ്രസിദ്ധമായ കുടമാറ്റം
സ്ഥലം: വടക്കുന്നാഥ മൈതാനം തെക്കേഗോപുര നട
സമയം: വൈകിട്ട് 05.30
പൂരത്തിന്റെ ഏറ്റവും വർണാഭമായ കാഴ്ച. 15 ആനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി തെക്കോട്ടിറങ്ങി തൃശൂർ കോർപറേഷൻ ഓഫിസിനു മുന്നിലെ രാജാവിന്റെ പ്രതിമയെ വലംവച്ച് സ്വരാജ് റൗണ്ടിൽ തെക്കേ ഗോപുരനടയ്‌ക്ക് അഭിമുഖമായി നിൽക്കും. പിന്നാലെ തിരുവമ്പാടി വിഭാഗത്തിന്റെ 15 ആനകൾ തെക്കേ ഗോപുരകവാടമിറങ്ങി പാറമേക്കാവ് ആനകളുടെ എതിർദിശയിൽ നിലയുറപ്പിക്കും. ജനസാഗരത്തിന്റെ ഇരുകരകളിലുമായി വിശ്വപ്രസിദ്ധമായ കുടമാറ്റം. ആനപ്പുറത്ത് പലവിധ കുടകൾ മാറി മാറി, ഉയർന്നു താഴും.
തനിയാവർത്തനം
രാത്രി 8 മുതൽ
രാത്രി 11ന് ഏഴാനകളുടെ അകമ്പടിയോടെ പാറമേക്കാവ് വിഭാഗവും 11.30ന് 3 ആനകളോടെ മഠത്തിൽവരവിൽ തുടങ്ങി തിരുവമ്പാടി വിഭാഗവും പകൽപ്പൂരത്തിൽ നടന്ന എല്ലാ ചടങ്ങുകളും ആവർത്തിക്കുന്നു. രാത്രി 8 മുതൽ പുലർച്ചെ ഒന്നു വരെയുള്ള സമയം ചെറുപൂരങ്ങളും വീണ്ടും പൂരപ്പറമ്പിലെത്തിമടങ്ങും. പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് മണികണ്‌ഠനാലിലും തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് നായ്‌ക്കനാൽ പന്തലിലും പുലർച്ചെ അവസാനിക്കും.
പ്രധാന വെടിക്കെട്ട്
സ്ഥലം: വടക്കുന്നാഥ ക്ഷേത്ര മൈതാനം
നാളെ (20) പുലർച്ചെ 03:00
തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള പ്രധാന വെടിക്കെട്ട്. സ്വരാജ് റൗണ്ടിൽ പൊലീസ് അനുവദിക്കുന്ന ഭാഗങ്ങളിൽ നിന്നു കാണാം. കുടമാറ്റം കഴിഞ്ഞ് ആളൊഴിഞ്ഞ നഗരം പുലർച്ചെയാകുമ്പോഴുക്കും വീണ്ടും നിറയും. വെടിക്കെട്ടിനായി ഉറങ്ങാതെ കാത്തിരിക്കുന്ന പൂരപ്രേമികൾക്കു മുന്നിൽ പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരികൊളുത്തുന്നത്. ആദ്യഘട്ടം കഴിഞ്ഞാൽ തിരുവമ്പാടിയുടെ ഊഴം.
പകൽപ്പൂരം, ഉപചാരം ചൊല്ലൽ
സ്ഥലം: വടക്കുന്നാഥ ക്ഷേത്രം ശ്രൂമൂലസ്ഥാനം
നാളെ രാവിലെ 9:00
പൂരപ്പിറ്റേന്നത്തെ പകലും പൂരത്തിന്റേതാണ്. പാറമേക്കാവ് വിഭാഗം 7.30ന് 15 ആനകളോടെ എഴുന്നള്ളി ശ്രീമൂലസ്‌ഥാനത്തെ നിലപാടുതറയിൽ നിൽക്കും. തിരുവമ്പാടി വിഭാഗം രാവിലെ 8.30 ന് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തോടെ ശ്രീമൂലസ്‌ഥാനത്തെത്തുന്നു. തുടർന്നു മേളം സമാപനം. 12 മണിയോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി ഗജരാജൻമാർ മുഖാമുഖം നിൽക്കും. ‘അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം’ എന്നു വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറയുമ്പോൾ, ആനകൾ തുമ്പി ഉയർത്തി അഭിവാദ്യം ചെയ്യും. ശേഷം പകൽവെടിക്കെട്ട്.
വട്ടം ചുറ്റിക്കാണാം
പൂരം കാണാനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൃത്യമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസും അധികൃതരും ചേർന്നൊരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കു വേണ്ടി സ്വരാജ് റൗണ്ടിനു ചുറ്റും 7 സ്ഥലങ്ങളിലായി സേഫ് പിങ്ക് സ്പേസ് (Safe Pink Space) ഒരുക്കിയിട്ടുണ്ട്. വെള്ളം കുടിക്കാൻ, ശുചിമുറി ഉപയോഗിക്കാൻ, കുഞ്ഞുങ്ങളെ മുലയൂട്ടാൻ, വിശ്രമിക്കാൻ തുടങ്ങിയ സൗകര്യങ്ങൾ ഈ പോയിന്റുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തിക്കിലും തിരക്കിലുംപെട്ട് കൊച്ചു കുട്ടികൾ കൂട്ടം തെറ്റി പോയാൽ പെട്ടെന്നു കണ്ടെത്താനായി മാതാപിതാക്കളുടെ പേരും ഫോൺ നമ്പറും എഴുതാനാകുന്ന ആം ബാൻഡുകൾ (Arm Band) വിതരണം ചെയ്യുന്നുണ്ട്. സ്വരാജ് റൗണ്ടിനു ചുറ്റും നാലിടത്തായി മിനി കൺട്രോൾ റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലേതു പോലെ സ്ത്രീകൾക്കു പൂരം കാണാനായി പ്രത്യേക പവിലിയൻ ഒരുക്കിയിട്ടില്ല. പൂരം കൂടുതൽ സ്ത്രീ സൗഹൃദമാക്കാൻ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ ട്രെയിനിങ്ങിലുള്ളവരെയും വിന്യസിച്ചിട്ടുണ്ട്.
സേഫ് പിങ്ക് സ്പേസ്
നടുവിലാലിലെ എസ്ബിഐക്ക് സമീപം
സിഎംഎസ് സ്കൂൾ
സിറ്റി സെന്റർ
ബാനർജി ക്ലബ്
ധനലക്ഷ്മി ബാങ്കിനു പിന്നിലുള്ള കെസ് ഭവൻ
വടക്കേ ബസ് സ്റ്റാൻഡിലെ സ്ത്രീ വിശ്രമ മുറി
സെന്റ് തോമസ് കോളജ് റോഡിലെ കാതലിക് സിറിയൻ ബാങ്ക്
മിനി കൺട്രോൾ റൂം
ബിനി പെട്രോൾ പമ്പിനു സമീപം
ജോയ് ആലുക്കാസിനു സമീപം
ജയ ബേക്കറി ജംക്‌ഷൻ
നടുവിലാൽ