‘തൃശൂർ പൂരം ആകാറായി എന്നു പറഞ്ഞപ്പോൾത്തന്നെ പെട്ടി പായ്ക്ക് ചെയിതിങ്ങു പോന്നു...’
തൃശൂർ ∙ പൂരക്കാലം ആഘോഷം മാത്രമല്ല സൗഹൃദങ്ങൾ കൂടിച്ചേരുന്ന കാലവുമാണ്. പഴയ സൗഹൃദങ്ങളുടെയും, ഒപ്പം പഠിക്കുന്നവരുടെയും ഒത്തുചേരലും പൂരക്കാലത്തിന്റെ മാറ്റുകൂട്ടുന്നു. അങ്ങനെ ഈ വർഷത്തെ പൂരത്തിനെത്തിയതാണ് തൃശൂർ സ്വദേശിനി ശ്രേയയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെ തന്റെ പതിമൂന്നു കൂട്ടുകാരും. അവരിൽ ചിലർ

തൃശൂർ ∙ പൂരക്കാലം ആഘോഷം മാത്രമല്ല സൗഹൃദങ്ങൾ കൂടിച്ചേരുന്ന കാലവുമാണ്. പഴയ സൗഹൃദങ്ങളുടെയും, ഒപ്പം പഠിക്കുന്നവരുടെയും ഒത്തുചേരലും പൂരക്കാലത്തിന്റെ മാറ്റുകൂട്ടുന്നു. അങ്ങനെ ഈ വർഷത്തെ പൂരത്തിനെത്തിയതാണ് തൃശൂർ സ്വദേശിനി ശ്രേയയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെ തന്റെ പതിമൂന്നു കൂട്ടുകാരും. അവരിൽ ചിലർ തെലങ്കാനയിൽ നിന്നും ആന്ധ്രയിൽ നിന്നും എത്തിയവരാണ്. മറ്റുള്ളവർ കേരളത്തിലെ വിവിധ ജില്ലക്കാരും. ആദ്യമായി പൂരത്തിനെത്തിയ ആവേശത്തിലാണ് ഈ യുവസംഘം. ‘‘തൃശൂർ പൂരം ആകാറായി എന്നു പറഞ്ഞപ്പോൾത്തന്നെ പെട്ടി പായ്ക്ക് ചെയിതിങ്ങു പോന്നു.’’
എന്ന് മറ്റു ജില്ലയിൽ നിന്നുള്ള കൂട്ടുകാർ പറയുന്നു. ഹൈദരാബാദിൽ നിന്നു കാർത്തിക് വന്നത് ചാർളി സിനിമ കണ്ടിട്ടാണ്. പിന്നെ തെച്ചിക്കോട്ടുകാവു രാമചന്ദ്രനെ കാണാനുള്ള അതിയായ ആഗ്രഹവും. ആന്ധ്രയിൽ നിന്നും വന്ന സഹോദരിമാർക്ക് ചെണ്ടമേളമാണിഷ്ടം. ‘‘ഇവരൊക്കെ പറഞ്ഞുകേട്ട്, ജീവിതത്തിൽ ഒരിക്കലെങ്കിലും പൂരം കാണണം എന്ന ആഗ്രഹമാണ് എന്നെ പൂരത്തിനെത്തിച്ചത്.’’ എന്ന് തോമസിൻ പറയുന്നു. ‘‘ഇവിടെ എല്ലാവർക്കും സ്‌നേഹമാണ്. വേർതിരിവുകളൊന്നുമില്ല. കൂടാതെ പാരമ്പര്യവും, തനിമയും കാത്തുസൂക്ഷിക്കുന്ന റിയൽ ഗോഡ്‌സ് ഓൺ കൺട്രി തന്നെയാണ് കേരളം’’ എന്ന് ഈ സൗഹൃദക്കൂട്ടം ഒരേസ്വരത്തിൽ പറയുന്നു.