ചന്ദ്രയാൻ-3 @ പൂരം പ്രദർശനം; ഇസ്റോ പവിലിയൻ
തൃശൂർ ∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലുള്ള ദൗത്യങ്ങളും ചരിത്രവും അടങ്ങുന്ന ഇസ്റോ പവിലിയൻ തൃശൂർ പൂരം പ്രദർശനത്തിൽ തുറന്നു. 2023–ലെ വിവിധ ബഹിരാകാശ മിഷനുകളുടെ വർക്കിങ് മോഡലുകളും 60 വർഷത്തെ ഇസ്റോയുടെ ചരിത്രവുമാണു പവിലിയന്റെ പ്രധാന പ്രമേയം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി)

തൃശൂർ ∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലുള്ള ദൗത്യങ്ങളും ചരിത്രവും അടങ്ങുന്ന ഇസ്റോ പവിലിയൻ തൃശൂർ പൂരം പ്രദർശനത്തിൽ തുറന്നു. 2023–ലെ വിവിധ ബഹിരാകാശ മിഷനുകളുടെ വർക്കിങ് മോഡലുകളും 60 വർഷത്തെ ഇസ്റോയുടെ ചരിത്രവുമാണു പവിലിയന്റെ പ്രധാന പ്രമേയം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ പവിലിയൻ ഉദ്ഘാടനം ചെയ്തു.
ചന്ദ്രയാൻ-3 പേടകത്തിന്റെ മാതൃകയാണ് മുഖ്യ ആകർഷണം. ചന്ദ്രോപരിതലത്തിൽ നിന്നുള്ള ചന്ദ്രയാൻ പേടകത്തിന്റെ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സൂര്യനെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച ആദിത്യ എൽ1–ന്റെ വർക്കിങ് മോഡലും റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ (ആർഎൽവി) മാതൃകയും പ്രദർശനത്തിലുണ്ട്.ഗഗൻയാൻ സഞ്ചാരികളെ വഹിക്കാനുള്ള പേടകം, രോഹിണി 200 സൗണ്ടിങ് റോക്കറ്റ് എന്നിവ മുതൽ ഉപഗ്രഹ വിക്ഷേപണികൾ വരെ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
1963–ൽ ബഹിരാകാശത്തെ ഇന്ത്യൻ യുഗത്തിനു തുടക്കം കുറിച്ച റോക്കറ്റും ഇതോടൊപ്പമുണ്ട്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലൂണാർ സാംപിൾ റിട്ടേൺ മിഷൻ തുടങ്ങി ഇസ്റോയുടെ ഭാവി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുള്ള വിഡിയോയും പ്രദർശനങ്ങളും പവിലിയനിയിലുണ്ട്. അസോഷ്യേറ്റ് ഡയറക്ടർ ഡോ. വി.അശോക്, ഡപ്യൂട്ടി ഡയറക്ടർ എ.പി.ബീന, പിഎസ്എൽവി പ്രോജക്ട് ഡയറക്ടർ ഡോ. എം.ജയകുമാർ, പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് എ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.