തൃശൂർ∙ പൂരത്തിന്റെ താളം തെറ്റുന്നതും കർശന നിയന്ത്രണത്തിൽപെട്ട് ആഘോഷങ്ങൾ തളരുന്നതും ജില്ലയുടെ വ്യാപാര രംഗത്തു വലിയ തിരിച്ചടിയുണ്ടാക്കും. ജില്ലയുടെ സാമ്പത്തിക ശക്തിയിൽ ദേവാലയങ്ങളിലെ ആഘോഷങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല.പൂരത്തിനു പല കാരണങ്ങളാൽ നിയന്ത്രണം കൊണ്ടുവരാൻ തുടങ്ങിയിട്ടു വർഷമേറെയായി. രണ്ടു

തൃശൂർ∙ പൂരത്തിന്റെ താളം തെറ്റുന്നതും കർശന നിയന്ത്രണത്തിൽപെട്ട് ആഘോഷങ്ങൾ തളരുന്നതും ജില്ലയുടെ വ്യാപാര രംഗത്തു വലിയ തിരിച്ചടിയുണ്ടാക്കും. ജില്ലയുടെ സാമ്പത്തിക ശക്തിയിൽ ദേവാലയങ്ങളിലെ ആഘോഷങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല.പൂരത്തിനു പല കാരണങ്ങളാൽ നിയന്ത്രണം കൊണ്ടുവരാൻ തുടങ്ങിയിട്ടു വർഷമേറെയായി. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പൂരത്തിന്റെ താളം തെറ്റുന്നതും കർശന നിയന്ത്രണത്തിൽപെട്ട് ആഘോഷങ്ങൾ തളരുന്നതും ജില്ലയുടെ വ്യാപാര രംഗത്തു വലിയ തിരിച്ചടിയുണ്ടാക്കും. ജില്ലയുടെ സാമ്പത്തിക ശക്തിയിൽ ദേവാലയങ്ങളിലെ ആഘോഷങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല.പൂരത്തിനു പല കാരണങ്ങളാൽ നിയന്ത്രണം കൊണ്ടുവരാൻ തുടങ്ങിയിട്ടു വർഷമേറെയായി. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പൂരത്തിന്റെ താളം തെറ്റുന്നതും കർശന നിയന്ത്രണത്തിൽപെട്ട് ആഘോഷങ്ങൾ തളരുന്നതും ജില്ലയുടെ വ്യാപാര രംഗത്തു വലിയ തിരിച്ചടിയുണ്ടാക്കും. ജില്ലയുടെ സാമ്പത്തിക ശക്തിയിൽ ദേവാലയങ്ങളിലെ ആഘോഷങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല. പൂരത്തിനു പല കാരണങ്ങളാൽ നിയന്ത്രണം കൊണ്ടുവരാൻ തുടങ്ങിയിട്ടു വർഷമേറെയായി. രണ്ടു ദേവസ്വങ്ങൾ മാത്രമേ ഇതേക്കുറിച്ച് വല്ലപ്പോഴും പ്രതികരിക്കുന്നുള്ളു. നൂറുകണക്കിനു ക്ഷേത്രങ്ങളുള്ള കൊച്ചിൻ ദേവസ്വം ബോർഡ്പോലും നിശബദമാണ്.

ബോർഡ് നിലനിൽക്കുന്നതു ക്ഷേത്രങ്ങളിലെ വരുമാനംകൊണ്ടു മാത്രമാണ്. ക്ഷേത്രങ്ങളുടെ വികസനത്തിനായി കാര്യമായൊന്നും നൽകാൻ ദേവസ്വം ബോർഡിനാകുന്നുമില്ല. ജനകീയ ക്ഷേത്ര സമിതികളാണ് എല്ലാം നടത്തുന്നത്. പൂരത്തിനു നിറം മങ്ങുമ്പോൾ മങ്ങുന്നത് ഒരു ഉത്സവത്തിനു മാത്രമല്ല. ക്ഷേത്ര നഗരിയെന്ന പേരു തൃശൂരിനു കിട്ടിയതുതന്നെ പൂരം ലോകപ്രശസ്തമായതോടെയാണ്. സർക്കാരിന്റ ഒരു സഹാവുമില്ലാതെയാണു പൂരം ഈ പദവി കൈവരിച്ചതും.

ADVERTISEMENT

പൂരം പ്രശസ്തമായതോടെ നൂറുകണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും ആഘോഷം വലുതായി. ചടങ്ങായി നടന്നിരുന്ന ആഘോഷങ്ങൾപോലും വലിയ ആഘോഷമായി. ആന, ആനത്തൊഴിലാളി, കുട നിർമാണം, കുട വാടകയ്ക്കു കൊടുക്കൽ, ആനപ്പുറ തൊഴിലാളികൾ, വാദ്യക്കാർ, ക്ഷേത്ര ജീവനക്കാർ, പന്തം തയാറാക്കുന്നവർ, പന്തലുകാർ, വൈദ്യുത ദീപാലങ്കാരക്കാർ, പൂകച്ചവടക്കാ‍ർ തുടങ്ങിയ നൂറുകണക്കിനു മേഖലകളിലാണ് ആഘോഷങ്ങളുടെ സാമ്പത്തിക സ്രോതസ് എത്തുന്നത്. ഇതിൽ നല്ലൊരു ശതമാനവും എത്തുന്നതു ഗ്രാമീണ മേഖലയിലാണു താനും.

പലപ്പോഴും കണക്കിലെടുക്കുന്നതു ഹോട്ടലുകളിലെ കച്ചവടവും വഴിയോര കച്ചവടവും മാത്രമാണ്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന കൈനോട്ടക്കാരുടെ ജീവിതംവരെ സാമ്പത്തിക സ്രോതസ്സിന്റെ ഭാഗമാണ്. ചെറിയ സംഖ്യകളിൽ തുടങ്ങി കോടികളിലെത്തുന്ന ഈ കച്ചവടം തൃശൂ‍ർ മാർക്കറ്റിനു നൽകുന്ന ശക്തി ചെറുതല്ല. ഇത്തരം ആഘോഷങ്ങൾക്കു ഒരു പരിചയവുമില്ലാത്ത ഉദ്യോഗസ്ഥർ കടിഞ്ഞാണിടുന്നതോടെ വലിയ സാമ്പത്തിക വഴിയാണ് അടയുന്നത്.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയിൽ കുടമാറ്റത്തിനായി കുടകളെത്തിച്ചവരെ തടയുന്ന പൊലീസ് കമ്മിഷണർ അങ്കിത് അശോക്
ADVERTISEMENT

ആനയെ പരിശോധിക്കാനായി നാലു ദിവസം പൂര സ്ഥലത്തു കൊണ്ടുവന്നു നിർത്തണമെന്ന ഉത്തരവിട്ടതൊരു ഉദ്യോഗസ്ഥ സംഘമാണ്. ഈ നാലു ദിവസമുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വലുതാണെന്നും മാർക്കറ്റിലെത്തേണ്ട ലക്ഷങ്ങളാണ് ഇതു മൂലം ഇല്ലാതാകുന്നതെന്നും വ്യാപാര സംഘടനകളോ ചേംബർ ഓഫ് കൊമേഴ്സ് പോലുള്ള സംഘടനകളോ ചൂണ്ടിക്കാണിച്ചിട്ടില്ല. ടൂറിസം രംഗത്തുണ്ടാകുന്ന നഷ്ടം ചെറുതല്ല. ഇത്തവണ പൂരത്തിനു പവിലിയൻ ബുക്കു ചെയ്തു വന്നത് അറുപതോളം വിദേശ ടൂറിസ്റ്റുകളാണ്. ടൂറിസം വകുപ്പിന്റെ പരാജയമാണിത്. വിദേശ ടൂറിസം സർക്കീട്ടിൽ പൂരം എത്തിക്കുന്നതിലുണ്ടാകുന്ന വൻ പരാജയം.

ഇന്നലെ പുലർച്ചെ പൂരം വെടിക്കെട്ട് കാണാനെത്തിയവർ, വെടിക്കെട്ട് അനിശ്ചിതമായി നീണ്ടപ്പോൾ നിലത്ത് വിശ്രമിക്കുന്നു.

സർക്കാർ അഞ്ചു പൈസ മുടക്കാതെയാണ് ഇത്തരം വലിയൊരു ടൂറിസം ഇവന്റ് നടക്കുന്നത് എന്നതാണു ശ്രദ്ധേയം. പൂരത്തിനുള്ള ചെലവിൽ നല്ലൊരു ശതമാനവും വഹിക്കുന്നതു ജനകീയ ദേവസ്വങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡല്ല. എന്നാൽ കുടയുടെ തുണിയുടെ നികുതി വരെ സർക്കാരിനു കിട്ടുന്നു. ഓരോ വർഷവും സർക്കാർ പൂരത്തിനു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ആദ്യ ഘട്ടത്തിൽ വെടിക്കെട്ടിൽനിന്നു ജനത്തെ പുറത്താക്കി, തൊട്ടടുത്ത വർഷം രാത്രി എഴുന്നള്ളിപ്പിൽനിന്നു ജനം പുറത്തായി. കുടമാറ്റത്തിനു ഇത്തവണ നിയന്ത്രണം കൊണ്ടുവരാൻ ആസൂത്രണം നടത്തിയെങ്കിലും നടപ്പായില്ല.

പൂരംനാളിൽ ബ്രഹ്മസ്വം മഠത്തിനുമുൻപിൽ മഠത്തിൽവരവു പഞ്ചവാദ്യം തുടങ്ങുന്നതിന് മുൻപായി പൊലീസ് ആളുകളെ തള്ളിമാറ്റുന്നു. ചിത്രം:മനോരമ
ADVERTISEMENT

തൃശൂർ പൂരം സുഗമമായി  നടത്താൻ നിയമനിർമാണം വേണം: തിരുവമ്പാടി ദേവസ്വം
തൃശൂർ ∙ പൂരം സുഗമമായി നടത്തുന്നതിനും പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും നിയമനിർമാണം നടത്തണമെന്നും ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും കൃത്യമായ രൂപരേഖ നിയമത്തിൽ വേണമെന്നും തിരുവമ്പാടി ദേവസ്വം. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇതു നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കാനുള്ള ശ്രമം ആരംഭിക്കുമെന്നു ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്കുമാർ, ജോയിന്റ് സെക്രട്ടറി ടി.ശശിധരൻ എന്നിവർ പറഞ്ഞു.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുമായാണു പൂരം നടത്തിപ്പു ചർച്ച ചെയ്തത്. മുൻ വർഷങ്ങളിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അവ പരിഹരിക്കുന്നതിനെക്കുറിച്ചും ചർച്ചകളിൽ വിശദമാക്കിയിരുന്നു. എന്നിട്ടും റോഡ് അടച്ച് ജനങ്ങളെ അകറ്റി നിർത്തിയതുൾപ്പെടെയുള്ള അനാവശ്യ നിയന്ത്രണങ്ങളിലൂടെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണു ചെയ്തതെന്നു ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ പറഞ്ഞു. 

‘‘ തൃശൂർ പൂരം ഭംഗിയായി നല്ല രീതിയിൽ നടത്താനുള്ള അവകാശം ഞങ്ങൾക്കു വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥർ സ്വയം തീരുമാനിച്ചാണ് ഇപ്പോൾ പൂരം നടത്തുന്നത്. പൂരത്തിനായി ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം ദേവസ്വങ്ങൾ നിർബന്ധിതരാകുന്നു. ഇനി വീട്ടുവീഴ്ച്ചകൾക്കു കഴിയില്ല. സിറ്റി പൊലീസ് കമ്മിഷണർക്കു മാതൃകാപരമായ ശിക്ഷ നൽകണം. ‘ഹോം വർക്ക്’ നടത്താതെ സ്വന്തം നിലയ്ക്കാണു കമ്മിഷണർ കാര്യങ്ങൾ ചെയ്തത്. കമ്മിഷണറുടെ ജീവിതത്തിലെ കറുത്ത അധ്യായമാണിത്. അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ ഇരു ദേവസ്വങ്ങളുമായി നല്ല ബന്ധത്തിലാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കരുതെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്’’– സുന്ദർമേനോൻ പറഞ്ഞു. 

ആരോപണവിധേയരായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി രാജനെയും ദേവസ്വം അഭിനന്ദിച്ചു. എന്നാൽ മറ്റു ചില പൊലീസ് ഉദ്യോഗസ്ഥരുടെ പേരു വെളിപ്പെടുത്തി ഭാരവാഹികൾ വിമർശനമുയർത്തി.ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ തടയുന്ന രീതിയുണ്ടായെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും വടക്കുന്നാഥ ക്ഷേത്രം ദീപസ്തംഭം തെളിയിക്കുന്നതു വരെ തടഞ്ഞെന്നും ഭാരവാഹികൾ ആരോപിച്ചു.

മതിയായ പാസുകൾ അനുവദിച്ചു നൽകിയില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പല യോഗങ്ങളിലും ആവർത്തിച്ച് ആവശ്യപ്പെടുകയും അധികാരികൾ സമ്മതിക്കുകയും ചെയ്ത കാര്യങ്ങൾ പോലും ഇത്തവണ നടപ്പായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.

സുരേഷ് ഗോപിയെ  വിളിച്ചിട്ടില്ല
പൂരം പ്രതിസന്ധിയിൽ ഇടപെടാൻ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ വിളിച്ചിട്ടില്ലെന്നു തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.  സുരേഷ് ഗോപിയെ താൻ വിളിച്ചതല്ലെന്നും അദ്ദേഹത്തിന്റെ പിഎ തന്നെ വിളിച്ച് ഫോൺ നൽകുകയായിരുന്നെന്നും അതിനു തടസ്സം നിന്നില്ലെന്നും സെക്രട്ടറി കെ.ഗിരീഷ്കുമാർ പറഞ്ഞു. തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലക്കരുതെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

English Summary:

Thrissur's Iconic Pooram Festival Faces Economic Turmoil Amid Tight Regulations