കാഞ്ഞാണിയിലെ ട്രാഫിക്മാൻ; അനിലിനു പ്രതിഫലം ആത്മസംതൃപ്തി മാത്രം
കാഞ്ഞാണി∙ ചുട്ടുപൊള്ളുന്ന നട്ടുച്ചയ്ക്കും ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിനെയും ഹോംഗാർഡിനെയുമെല്ലാം സഹായിക്കാൻ നാട്ടുകാരനായ അനിൽകുമാർ (60) ഓടിയെത്തും. ഗതാഗതക്കുരുക്കുള്ള കാഞ്ഞാണി സെന്ററിലെ സ്ഥിരം കാഴ്ചയാണിത്. മണലൂർ ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൗട്ടിൽ ഉണ്ടായിരുന്ന കാലം മുതലാണ് അനിലിന് പൊലീസ്

കാഞ്ഞാണി∙ ചുട്ടുപൊള്ളുന്ന നട്ടുച്ചയ്ക്കും ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിനെയും ഹോംഗാർഡിനെയുമെല്ലാം സഹായിക്കാൻ നാട്ടുകാരനായ അനിൽകുമാർ (60) ഓടിയെത്തും. ഗതാഗതക്കുരുക്കുള്ള കാഞ്ഞാണി സെന്ററിലെ സ്ഥിരം കാഴ്ചയാണിത്. മണലൂർ ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൗട്ടിൽ ഉണ്ടായിരുന്ന കാലം മുതലാണ് അനിലിന് പൊലീസ് സേവനത്തിൽ സഹായിക്കാൻ ഇഷ്ടം തോന്നിത്തുടങ്ങിയത്.
കാക്കി പാന്റും പൊലീസിന്റെ ഓവർ കോട്ടുമണിഞ്ഞാണ് ഗതാഗത നിയന്ത്രണം. അനിൽ കുമാറിന്റെ ആത്മാർഥത കണ്ടറിഞ്ഞ് അന്തിക്കാട് മുൻ ഇൻസപ്കടർ പി.കെ.ദാസ് ‘‘പൊലീസ്’’ എന്നെഴുതിയ ഓവർക്കോട്ട് നൽകി. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പർ എഴുതിയെടുത്ത് അനിൽ പൊലീസിന് നൽകിയാലും പിഴ നിശ്ചയം. വാഹനങ്ങളെ ബ്ലോക്കിൽ പെടാതെ പോകാൻ തന്റെ ഒഴിവു സമയം മാറ്റിവച്ചതിന് അനിലിനു കിട്ടുന്ന പ്രതിഫലം ആത്മസംതൃപ്തി മാത്രം. ഇപ്പോൾ 30 വർഷം കഴിഞ്ഞു. നേരത്തെ സ്‌കൂൾ ബസ് ഡ്രൈവർ ആയിരുന്നു അനിൽ.