മാനം മുട്ടെ പച്ച മുളകൾ, വെട്ടിയെടുത്ത് പാലക്കാടൻ തൊഴിലാളികൾ
ആറ്റപ്പാടം ∙മാനം മുട്ടെ ഉയരത്തിൽ നിൽക്കുകയാണ് പച്ചമുളകൾ. ഇവയുടെ കൂർത്ത മുള്ളുകളെ വകവയ്ക്കാതെ മുളങ്കാടിനുള്ളിൽ കയറി ഇവ വെട്ടിയെടുക്കുകയാണു പാലക്കാട് സ്വദേശികളായ തൊഴിലാളികൾ. 50 അടിയോളം ഉയരത്തിലുള്ള മുളവെട്ടുക എളുപ്പമല്ല. മുള്ളുകളുള്ള മുളംചില്ലകൾ മറ്റു മുളകൾക്കിടയിലൂടെ നീണ്ടു വളർന്നിട്ടുണ്ടാകും.

ആറ്റപ്പാടം ∙മാനം മുട്ടെ ഉയരത്തിൽ നിൽക്കുകയാണ് പച്ചമുളകൾ. ഇവയുടെ കൂർത്ത മുള്ളുകളെ വകവയ്ക്കാതെ മുളങ്കാടിനുള്ളിൽ കയറി ഇവ വെട്ടിയെടുക്കുകയാണു പാലക്കാട് സ്വദേശികളായ തൊഴിലാളികൾ. 50 അടിയോളം ഉയരത്തിലുള്ള മുളവെട്ടുക എളുപ്പമല്ല. മുള്ളുകളുള്ള മുളംചില്ലകൾ മറ്റു മുളകൾക്കിടയിലൂടെ നീണ്ടു വളർന്നിട്ടുണ്ടാകും. അവയെല്ലാം വെട്ടിയൊതുക്കി വേണം കൃത്യമായ അളവിൽ മുളകൾ മുറിച്ചെടുക്കാൻ. വേനൽച്ചൂടിനെ വക വയ്ക്കാതെ ആറ്റപ്പാടത്ത് കാരേലിപ്പാടത്തിനു സമീപത്തെ പറമ്പിൽ നിന്നു മുള വെട്ടിയെടുക്കുകയാണു തൊഴിലാളികൾ. പാലക്കാട് പരുത്തിപ്പിള്ളി സ്വദേശി ചന്ദ്രൻ, ഷൊർണൂർ മുണ്ടൂർ പത്തിരിപ്പാല രമേഷ്, ബാലൻ, കുട്ടൻ എന്നിവരാണ് മുള വെട്ടുന്നത്.
14 വർഷമായി പാലക്കാട് നിന്നുള്ളവരാണ് ഇവിടെ മുള വെട്ടുന്നത്. രണ്ടാഴ്ചയായി ഇവർ ഒരു മുളങ്കൂട്ടം മുറിക്കാനുള്ള ശ്രമത്തിലാണ്. ഉത്സവങ്ങൾക്കും തിരുനാളുകൾക്കു പന്തലൊരുക്കാനുമെല്ലാം മുള ഉപയോഗിച്ചിരുന്നതിനാൽ വൻ ഡിമാൻഡായിരുന്നു. ഇപ്പോൾ ബദൽ മാർഗങ്ങൾ വന്നു. എന്നാലും കാലങ്ങളായി നടത്തുന്ന ബിസിനസ് ഉപേക്ഷിക്കാൻ കരാരുകാരനായ മുഹമ്മദാലി തയാറല്ല. ഇപ്പോൾ തോട്ടിക്കും വാർക്ക മുട്ടിനുമാണു മുളകൾ പ്രധാനമായും പോകുന്നത്.