ചീഞ്ഞ സവാള റോഡരികിൽ തള്ളി; പൊലീസെത്തി തിരിച്ചെടുപ്പിച്ചു
മാള ∙ റോഡിൽ തള്ളിയ ഉപയോഗ ശൂന്യമായതും ചീഞ്ഞതുമായ സവാള തള്ളിയവരെക്കൊണ്ടു തന്നെ പൊലീസ് തിരിച്ചെടുപ്പിച്ചു. ആനപ്പാറ വടക്കുംഭാഗത്താണ് സംഭവം. ചീഞ്ഞു തുടങ്ങിയ സവാള റോഡരികിനോടു ചേർന്ന് കൊണ്ടുവന്നിട്ടതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശമാകെ. പഞ്ചായത്തംഗം പ്രീജ സലിം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്

മാള ∙ റോഡിൽ തള്ളിയ ഉപയോഗ ശൂന്യമായതും ചീഞ്ഞതുമായ സവാള തള്ളിയവരെക്കൊണ്ടു തന്നെ പൊലീസ് തിരിച്ചെടുപ്പിച്ചു. ആനപ്പാറ വടക്കുംഭാഗത്താണ് സംഭവം. ചീഞ്ഞു തുടങ്ങിയ സവാള റോഡരികിനോടു ചേർന്ന് കൊണ്ടുവന്നിട്ടതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശമാകെ. പഞ്ചായത്തംഗം പ്രീജ സലിം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്ഐ സി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സവാള തള്ളിയവരെ കണ്ടെത്തി. പ്രദേശത്തെ വീടുകളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. പിക്കപ് വാനിലാണ് സവാള എത്തിച്ചത്. ഈ വാഹനമാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് ഇവരെ പൊലീസ് സ്ഥലത്തെത്തിച്ച് തിരിച്ചെടുപ്പിക്കുകയായിരുന്നു.