കടുത്ത വേനൽ; കുടിവെള്ള പദ്ധതികളുടെ കിണറുകൾ വറ്റി
പീച്ചി ∙ വേനൽ കടുത്തതോടെ പീച്ചി കനാലിലൂടെ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തം. പാണഞ്ചേരി പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ പല കിണറുകളും വറ്റി. ഇതോടൊപ്പം പാണഞ്ചേരി പഞ്ചായത്തിലെ കർഷകരും കനാലിലൂടെ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പീച്ചി ഡാമിൽ 13.5 ശതമാനം

പീച്ചി ∙ വേനൽ കടുത്തതോടെ പീച്ചി കനാലിലൂടെ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തം. പാണഞ്ചേരി പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ പല കിണറുകളും വറ്റി. ഇതോടൊപ്പം പാണഞ്ചേരി പഞ്ചായത്തിലെ കർഷകരും കനാലിലൂടെ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പീച്ചി ഡാമിൽ 13.5 ശതമാനം വെള്ളമാണുള്ളത്.
മൺസൂൺ ആരംഭിക്കുന്നതുവരെ 7 ശതമാനം വെള്ളം ഡാമിൽ കുടിവെള്ള വിതരണത്തിനായി നിലനിർത്തണം. വലതുകര കനാലിലൂടെ മാത്രമേ ഇനി വെള്ളം തുറക്കാനാവൂ. ജലനിരപ്പു കുറഞ്ഞതിനാൽ അധിക ദിവസം ഇടതുകര കനാലിലൂടെ വെള്ളം തുറന്നുവിടാനാവില്ല. വലതുകര കനാലിലൂടെ ഒരാഴ്ചയോളം വെള്ളം തുറന്നുവിടാനുള്ള വെള്ളം നിലവിൽ പീച്ചിയിലുണ്ട്.
ഡാമിലെ എക്കൽ നീക്കുമെന്ന പ്രഖ്യാപനത്തിന്4 വർഷം
പീച്ചി ∙ ഡാമിലെ എക്കൽ നീക്കി ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കുമെന്നു 2020ലെ സംസ്ഥാന ബജറ്റിൽ മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. 1957ൽ ഡാം നിർമിക്കുമ്പോൾ 110 എംഎം ക്യൂബ് ആയിരുന്നു ജലസംഭരണശേഷി. നിലവിൽ 93 എംഎം ക്യൂബ് സംഭരണ ശേഷിമാത്രമാണു ഡാമിലുണ്ടാകുകയെന്നാണു കണക്ക്.
2018ലെ പ്രളയത്തിനുശേഷം വൻ തോതിൽ മരക്കഷ്ണങ്ങളും എക്കലുമെല്ലാം അടിഞ്ഞിട്ടുണ്ട്. ജലജീവൻ മിഷനും പീച്ചിയിൽ നിന്നു തൃശൂരിലേക്കുള്ള പുതിയ കുടിവെള്ള പദ്ധതിക്കുമായി കൂടുതൽ വെള്ളം ആവശ്യമുണ്ട്. പീച്ചിയുടെ സംഭരണശേഷി വർധിപ്പിച്ചില്ലെങ്കിൽ പീച്ചിയെ ആശ്രയിച്ചുള്ള ജല ആവശ്യങ്ങൾ പരിമിതമാക്കേണ്ടി വരും.
നിവേദനം നൽകി
പീച്ചി ഡാമിന്റെ ഇടതു–വലതുകര കനാൽ ഉടൻ തുറന്നുവിടണമെന്നാവശ്യപ്പെട്ടു കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി.എൽദോസ് കൃഷി മന്ത്രിക്കു നിവേദനം നൽകി. മലയോര മേഖലകളിൽ വരൾച്ചയെതുടർന്നു കാർഷിക വിളകൾ ഉണങ്ങിനശിക്കുകയാണെന്നു നിവേദനത്തിൽ പറയുന്നു. പീച്ചി കനാലുകൾ തുറക്കണമെന്നാവശ്യപ്പെട്ടു കർഷക സംഘം മണ്ണുത്തി ഏരിയ കമ്മിറ്റി ജലവിഭവ വകുപ്പ് എഇക്കു കത്തു നൽകി. ഏരിയ സെക്രട്ടറി ട്രഷറർ മാത്യു നൈനാൻ, വിൽസൻ ചെമ്പനാൽ, പി.വി. സുദേവൻ എന്നിവർ നേതൃത്വം നൽകി.