പുന്നയൂർക്കുളം∙ ആവശ്യക്കാരില്ലാത്തതിനാൽ ഉപ്പുങ്ങൽ കോൾപാടത്ത് വൈക്കോൽ കെട്ടിക്കിടക്കുന്നു. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകളോളം പാടത്ത് കിടന്ന വയ്ക്കോൽ മഴയെ പേടിച്ച് ചില കർഷകർ വീടുകളിലും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലേക്കും മാറ്റിയെങ്കിലും വയ്ക്കോൽ കയറ്റിക്കൊണ്ടുപോയി ആ നഷ്ടവും സഹിക്കാൻ വയ്യെന്ന നിലപാടിലാണ് ചില കർഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുന്നയൂർക്കുളം∙ ആവശ്യക്കാരില്ലാത്തതിനാൽ ഉപ്പുങ്ങൽ കോൾപാടത്ത് വൈക്കോൽ കെട്ടിക്കിടക്കുന്നു. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകളോളം പാടത്ത് കിടന്ന വയ്ക്കോൽ മഴയെ പേടിച്ച് ചില കർഷകർ വീടുകളിലും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലേക്കും മാറ്റിയെങ്കിലും വയ്ക്കോൽ കയറ്റിക്കൊണ്ടുപോയി ആ നഷ്ടവും സഹിക്കാൻ വയ്യെന്ന നിലപാടിലാണ് ചില കർഷകർ പാടത്ത് തന്നെ കൂട്ടിയിട്ടത്. വയ്ക്കോലിനു ഇത്തവണ ആവശ്യക്കാർ കുറവാണെന്ന് കർഷകർ പറയുന്നു. നേരത്തെ കൊയ്ത്തിനു പിന്നാലെ വയ്ക്കോലും കയറ്റിപ്പോയിരുന്നു. യന്ത്രം ഉപയോഗിച്ച് കെട്ടുന്നതിനാൽ വയ്ക്കോൽ കയറ്റാൻ താമസം വരാറില്ല. ആദ്യം കൊയ്ത പാടശേഖരങ്ങളിലെ കർഷകർക്ക് ശരാശരി വില കിട്ടിയപ്പോൾ അവസാനം കൊയ്ത കർഷകർക്ക് വയ്ക്കോൽ എടുക്കാചരക്കായി. 

കഴിഞ്ഞ വർഷം കെട്ടിനു 110-130 രൂപ വരെ കിട്ടിയിരുന്നു. കെട്ടാൻ ഒരു കെട്ടിനു 30 രൂപ നൽകണം. ഇപ്പോൾ 60 രൂപക്ക് പോലും എടുക്കാൻ ആളില്ലെന്ന് കർഷകർ പറയുന്നു. ഏക്കറിനു 2300 രൂപ വരെ വൈക്കോലിനു കിട്ടിയിരുന്നിടത്ത് 800 രൂപക്ക് വിറ്റൊഴിച്ചവരുണ്ട്. കുട്ടാടനിൽ കൃഷി നശിച്ചതിനാൽ കോളിലെ വയ്ക്കോലിനു ഡിമാൻഡ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. വയ്ക്കോൽ കെട്ടിയ കൂലിയും പോയെന്ന് കർഷകർ പറയുന്നു. ക്ഷീരമേഖലയിലെ തളർച്ചയാണ് നെൽക്കർഷകർക്ക് തിരിച്ചടിയായതെന്ന് പറയപ്പെടുന്നു. പ്രാദേശികമായി ഒട്ടേറെ കന്നുകാലി ഫാമുകൾ അടച്ചു. ചെറുകിട ക്ഷീര കർഷകർ ലാഭം ഇല്ലെന്നു പറഞ്ഞ് തൊഴിൽ നിർത്തി. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലേക്ക് ഇഞ്ചി കൃഷിക്ക് പുതയിടാനാണത്രെ ഇപ്പോൾ വൈക്കോൽ കയറ്റുന്നത്.