അന്നമനട ∙ ജന്മദിനത്തിൽ അമ്മയ്ക്കു കരൾ പകത്തു നൽകാനൊരുങ്ങി മകൾ. മേലഡൂർ ആനാമ്പലത്ത് ദിനിൽ കുമാറിന്റെ മകൾ ദിയയാണ് അമ്മ റീനയ്ക്കു തന്റെ കരളിലൊരു ഭാഗം സമ്മാനിക്കാനൊരുങ്ങിയിരിക്കുന്നത്. ദിയയുടെ 18-ാം ജന്മദിനമാണിന്ന്. ഇന്ന് എറണാകുളത്തെ ലേക്‌ഷോർ ആശുപത്രിയിലെത്തി സമ്മതപത്രം കൈമാറൽ അടക്കമുള്ള നടപടികൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നമനട ∙ ജന്മദിനത്തിൽ അമ്മയ്ക്കു കരൾ പകത്തു നൽകാനൊരുങ്ങി മകൾ. മേലഡൂർ ആനാമ്പലത്ത് ദിനിൽ കുമാറിന്റെ മകൾ ദിയയാണ് അമ്മ റീനയ്ക്കു തന്റെ കരളിലൊരു ഭാഗം സമ്മാനിക്കാനൊരുങ്ങിയിരിക്കുന്നത്. ദിയയുടെ 18-ാം ജന്മദിനമാണിന്ന്. ഇന്ന് എറണാകുളത്തെ ലേക്‌ഷോർ ആശുപത്രിയിലെത്തി സമ്മതപത്രം കൈമാറൽ അടക്കമുള്ള നടപടികൾക്കു വിധേയയാകാനാണ് ദിയയുടെ തീരുമാനം.

41 കാരിയായ റീനയിൽ അടുത്തിടെയാണ് കരൾ രോഗം കണ്ടെത്തിയത്. കരൾ മാറ്റിവയ്ക്കുകയാണ് പ്രതിവിധിയെന്ന് ഡോക്ടർമാരും വിധിച്ചതോടെ ദാതാവിനെയും ചികിത്സാ ചെലവിനുള്ള പണവും കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി ഭർത്താവ് ദിനിൽകുമാർ. ദാതാവിനെ കണ്ടെത്താനാകാതെ പിതാവ് വലയുന്നതു കണ്ടതോടെ അമ്മയ്ക്കായി തന്റെ കരൾ കൂടി പരിശോധിക്കണമെന്ന് ദിയ ആവശ്യപ്പെടുകയായിരുന്നു.

ADVERTISEMENT

പരിശോധന അനുകൂലമായതോടെ അവയവദാതാവിനു പ്രായ പൂർത്തിയാകാനായുള്ള കാത്തിരിപ്പിലായി കുടുംബം. മാള സൊക്കോർസോ സിജിഎച്ച്എസ്എസിൽ നിന്ന് പ്ലസ് ടു മികച്ച മാർക്ക് നേടി പാസായ സന്തോഷവും കുടുംബത്തെ തേടിയെത്തി. അനിയനും സ്കൂൾ വിദ്യാർഥിയാണ്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും വേണ്ടിവരുന്ന ഭീമമായ തുക ഇലക്ട്രീഷനായ ദിനിലിനു താങ്ങാവുന്നതിലും അപ്പുറമാണ്.

35 ലക്ഷം രൂപയിലധികം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ചികിത്സാ ചെലവ് കണ്ടെത്തുവാനുള്ള ശ്രമം നടത്തിവരികയാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് മേലഡൂർ സൗത്ത് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0178053000015852 ഐഎഫ്സി: SIBL0000178. ഗൂഗിൾ പേ:8086753158.