എല്ലാ ട്രാക്കുകളിലും സമ്മേളന വാഹനങ്ങൾ നിർത്തിയിട്ടു; ടോൾപ്ലാസയിൽ ഗതാഗതക്കുരുക്ക്
പാലിയേക്കര ∙ തൃശൂരിലേക്ക് ശ്രീരാമവിലാസം ചവളർ സൊസൈറ്റി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു പോയ ബസുകൾ തടഞ്ഞിട്ടതോടെ ടോൾപ്ലാസയിൽ 25 മിനിറ്റോളം ഗതാഗതതടസ്സമുണ്ടായി.എല്ലാ ട്രാക്കുകളിലും സമ്മേളന വാഹനങ്ങൾ നിർത്തിയിട്ടതോടെ മണലി പാലം വരെ വാഹനനിരയുണ്ടായി. ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. തൃശൂരിലേക്ക്

പാലിയേക്കര ∙ തൃശൂരിലേക്ക് ശ്രീരാമവിലാസം ചവളർ സൊസൈറ്റി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു പോയ ബസുകൾ തടഞ്ഞിട്ടതോടെ ടോൾപ്ലാസയിൽ 25 മിനിറ്റോളം ഗതാഗത തടസ്സമുണ്ടായി. എല്ലാ ട്രാക്കുകളിലും സമ്മേളന വാഹനങ്ങൾ നിർത്തിയിട്ടതോടെ മണലി പാലം വരെ വാഹനനിരയുണ്ടായി. ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം.
തൃശൂരിലേക്ക് സംഘടനാസമ്മേളനത്തിനു പോകുന്ന ബസുകളെ ടോളിൽ നിന്ന് ഒഴിവാക്കാമെന്ന് പ്ലാസ അധികൃതർ പറഞ്ഞിരുന്നതായി സംഘടന പ്രവർത്തകർ ജീവനക്കാരോട് പറഞ്ഞെങ്കിലും പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ഇവർ. ഇതോടെ പ്രവർത്തകർ ടോൾബൂത്തുകളിൽ ബസുകൾ നിറുത്തി ടോൾപ്ലാസയിൽ ഇറങ്ങി നിന്നു.
ഇതോടെ മറ്റുവാഹനങ്ങളും നിർത്തിയിടേണ്ടിവന്നു. പിന്നീട് ടോൾ ജീവനക്കാർ മാനേജ്‌മെന്റ് പ്രതിനിധികളുമായി ആശയവിനിമയം നടത്തി ബസുകൾ കടത്തിവിട്ടതോടെയാണ് തടസ്സം ഒഴിവായത്. നൂറുകണക്കിനു വാഹനങ്ങളാണ് സംഭവത്തെ തുടർന്ന് ടോൾപ്ലാസയിൽ കുടുങ്ങിയത്.