അന്തിക്കാട് ∙ കാഞ്ഞാണി ആനക്കാട് സ്വദേശിനി കുന്നത്തുള്ളി കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവർ മരിച്ച സംഭവത്തിൽ ഭർതൃമാതാവ് അന്തിക്കാട് കല്ലിടവഴി തുരുത്തിലെ ചോണാട്ട് അനിത (57), ഭർതൃസഹോദരൻ അഷിൽ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ദേഹത്തു കെട്ടിവച്ച് കൃഷ്ണപ്രിയയെ പാലാഴി കാക്കമാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തിക്കാട് ∙ കാഞ്ഞാണി ആനക്കാട് സ്വദേശിനി കുന്നത്തുള്ളി കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവർ മരിച്ച സംഭവത്തിൽ ഭർതൃമാതാവ് അന്തിക്കാട് കല്ലിടവഴി തുരുത്തിലെ ചോണാട്ട് അനിത (57), ഭർതൃസഹോദരൻ അഷിൽ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ദേഹത്തു കെട്ടിവച്ച് കൃഷ്ണപ്രിയയെ പാലാഴി കാക്കമാട് പ്രദേശത്തെ പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കൃഷ്ണപ്രിയയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് അഖിൽ പരാതി നൽകിയതിന്റെ അടുത്ത ദിവസമായിരുന്നു മരിച്ചനിലയിൽ കണ്ടത്. ഏപ്രിൽ 29ന് ഉച്ചയ്ക്കു വീട്ടിൽനിന്നു പോയ കൃഷ്ണപ്രിയയെയും കുഞ്ഞിനെയും  പിറ്റേന്നു രാവിലെയാണ് മരിച്ചനിലയിൽ കണ്ടത്. പൊലീസ് അന്വേഷണത്തിൽ കൃഷ്ണപ്രിയ ഭർതൃവീട്ടിൽ സ്ത്രീധന പീഡനത്തിന് ഇരയായതായി കണ്ടെത്തി. അഖിലിനും വീട്ടുകാർക്കുമെതിരെ കൃഷ്ണപ്രിയയുടെ പിതാവ് പത്മനാഭൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. 

കൃഷ്ണപ്രിയ, മകൾ പൂജിത.

4 വർഷം മുൻപു പ്രണയിച്ചു വിവാഹിതരായവരാണ് ഇവർ. സ്ത്രീധനം പോരെന്നു പറഞ്ഞു അനിതയും അഷിലും ചേർന്നു നിരന്തരമായി നടത്തിയ മാനസികപീഡനത്തെത്തുടർന്ന് അഖിൽ വഴി കൂടുതൽ പണം കൃഷ്ണപ്രിയയുടെ വീട്ടുകാർ അനിതയ്ക്കു നൽകിയിരുന്നതായി പറയുന്നു. പീഡനം തുടർന്നതോടെ സ്വന്തം വീട്ടിലാണ് കൃഷ്ണപ്രിയയും കുഞ്ഞും താമസിച്ചിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ വിനീഷ്, എസ്ഐ അരുൺകുമാർ, ഗ്രേഡ് എസ്ഐ രാജി, സീനിയർ സിപിഒ മുരുകദാസ്, സിപിഒ കമൽകൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.