ചാലിശ്ശേരി മാർക്കറ്റിൽ അടയ്ക്കയ്ക്കു മികച്ച വില
ചാലിശ്ശേരി (തൃശൂർ) ∙ സംസ്ഥാനത്തെ പ്രധാന അടയ്ക്കാ വിപണന കേന്ദ്രമായ ചാലിശ്ശേരിയിൽ ഇന്നലെ പുതിയ അടയ്ക്കയുടെ വില കിലോയ്ക്ക് 402 വരെ എത്തി. പഴയ മാർക്കറ്റിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ വ്യാപാരികൾ അടയ്ക്ക വാങ്ങാനെത്തിയതാണു കച്ചവടം പൊടിപൊടിക്കാൻ ഇടയായത്. വിവിധ ജില്ലകളിൽ നിന്നായി 98 ടൺ അടയ്ക്കയാണ്

ചാലിശ്ശേരി (തൃശൂർ) ∙ സംസ്ഥാനത്തെ പ്രധാന അടയ്ക്കാ വിപണന കേന്ദ്രമായ ചാലിശ്ശേരിയിൽ ഇന്നലെ പുതിയ അടയ്ക്കയുടെ വില കിലോയ്ക്ക് 402 വരെ എത്തി. പഴയ മാർക്കറ്റിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ വ്യാപാരികൾ അടയ്ക്ക വാങ്ങാനെത്തിയതാണു കച്ചവടം പൊടിപൊടിക്കാൻ ഇടയായത്. വിവിധ ജില്ലകളിൽ നിന്നായി 98 ടൺ അടയ്ക്കയാണ് ഇന്നലെ വിൽപനയ്ക്കെത്തിയത്.
6 മാസമായി വിലയിടിവിന്റെ പാതയിലായിരുന്നു വ്യാപാരം. കഴിഞ്ഞ നവംബറിൽ കിലോയ്ക്ക് 500 രൂപവരെ എത്തിയിരുന്ന വില പിന്നീട് 375ലേക്ക് ഇടിഞ്ഞു. ഇറക്കുമതി കൂടിയതാണു വില കുറയാൻ കാരണമായതെന്നു വ്യാപാരികൾ പറയുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ എത്തിയവർക്കു സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രസിഡന്റ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡന്റ് കെ.എച്ച്.സാലിഹ്, സെക്രട്ടറി ബാബു കണ്ടരാമത്ത്, ഷിജോയ് തോലത്ത് എന്നിവർ നേതൃത്വം നൽകി.