മണ്ഡലത്തിലെ കന്നിമന്ത്രി തൃശൂർ ∙ ജില്ലയിൽ നിന്ന് നേരത്തെയും കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും തൃശൂർ ലോക്സഭാ മണ്ഡലത്തിനു കിട്ടുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് ഗോപി.ഇതിനു മുൻപ് ജില്ലയിൽ നിന്നു മന്ത്രിമാരായവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ മറ്റു ലോക്സഭാ മണ്ഡലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ഡലത്തിലെ കന്നിമന്ത്രി 
തൃശൂർ ∙ ജില്ലയിൽ നിന്ന് നേരത്തെയും കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും തൃശൂർ ലോക്സഭാ മണ്ഡലത്തിനു കിട്ടുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് ഗോപി. ഇതിനു മുൻപ് ജില്ലയിൽ നിന്നു മന്ത്രിമാരായവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ മറ്റു ലോക്സഭാ മണ്ഡലങ്ങളിൽ നിന്നാണ്.ജില്ലയിലെ ഏതാനും നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പഴയ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് 1962ൽ വിജയിച്ച പനമ്പള്ളി ഗോവിന്ദ മേനോൻ 1966ൽ ഭക്ഷ്യവകുപ്പ് സഹമന്ത്രിയായി.1967ൽ വീണ്ടും എംപിയായി തിരഞ്ഞെടുക്കപ്പെട്ട പനമ്പിള്ളി കേരളത്തിൽ നിന്നുള്ള ആദ്യ കാബിനറ്റ് മന്ത്രിയാണ്. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ നിയമം, റെയിൽവേ മന്ത്രിയായിരുന്നു അദ്ദേഹം. 1970ൽ കേന്ദ്രമന്ത്രി ആയിരിക്കെയാണു മരണം.

പനമ്പിള്ളിയുടെ നിര്യാണത്തെത്തുടർന്ന് മുകുന്ദപുരത്തു നിന്നു തിരഞ്ഞെടുക്കപ്പെട്ട എ.സി.ജോർജ് പിന്നീട് നടന്ന പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കേന്ദ്ര വ്യവസായ സഹമന്ത്രിയായി. ഇപ്പോഴത്തെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടിരുന്ന പഴയ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് 1984ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്സഭയിലെത്തിയാണ് കെ.ആർ.നാരായണൻ പ്ലാനിങ്, വിദേശകാര്യ, ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെ സഹമന്ത്രിയായത്.1995ൽ കെ.കരുണാകരൻ കേന്ദ്ര വ്യവസായമന്ത്രിയായത് രാജ്യസഭാംഗം എന്ന നിലയ്ക്കാണ്. കേന്ദ്രമന്ത്രിയായിരിക്കെ 1996ലെ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടിയ കരുണാകരൻ പക്ഷേ പരാജയപ്പെട്ടു.