കുന്നംകുളം∙സാഹിത്യകാരൻ സി.വി. ശ്രീരാമനു പട്ടണത്തിൽ മറ്റൊരു സ്മാരകം കൂടി നിർമിക്കുന്നതിന് നഗരസഭയുടെ 10 സെന്റ് ഭൂമി അനുവദിക്കാനുള്ള സിപിഎം ഭരണസമിതിയുടെ നീക്കത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം.‍ ഭൂരിപക്ഷം അംഗങ്ങൾ എതിർത്തിട്ടും അജൻഡ പാസാക്കി മടങ്ങാനൊരുങ്ങിയ നഗരസഭാധ്യക്ഷ സീതാ രവീന്ദ്രനെ പ്രതിപക്ഷം

കുന്നംകുളം∙സാഹിത്യകാരൻ സി.വി. ശ്രീരാമനു പട്ടണത്തിൽ മറ്റൊരു സ്മാരകം കൂടി നിർമിക്കുന്നതിന് നഗരസഭയുടെ 10 സെന്റ് ഭൂമി അനുവദിക്കാനുള്ള സിപിഎം ഭരണസമിതിയുടെ നീക്കത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം.‍ ഭൂരിപക്ഷം അംഗങ്ങൾ എതിർത്തിട്ടും അജൻഡ പാസാക്കി മടങ്ങാനൊരുങ്ങിയ നഗരസഭാധ്യക്ഷ സീതാ രവീന്ദ്രനെ പ്രതിപക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം∙സാഹിത്യകാരൻ സി.വി. ശ്രീരാമനു പട്ടണത്തിൽ മറ്റൊരു സ്മാരകം കൂടി നിർമിക്കുന്നതിന് നഗരസഭയുടെ 10 സെന്റ് ഭൂമി അനുവദിക്കാനുള്ള സിപിഎം ഭരണസമിതിയുടെ നീക്കത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം.‍ ഭൂരിപക്ഷം അംഗങ്ങൾ എതിർത്തിട്ടും അജൻഡ പാസാക്കി മടങ്ങാനൊരുങ്ങിയ നഗരസഭാധ്യക്ഷ സീതാ രവീന്ദ്രനെ പ്രതിപക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം∙സാഹിത്യകാരൻ സി.വി. ശ്രീരാമനു പട്ടണത്തിൽ മറ്റൊരു സ്മാരകം കൂടി നിർമിക്കുന്നതിന് നഗരസഭയുടെ 10 സെന്റ് ഭൂമി അനുവദിക്കാനുള്ള സിപിഎം ഭരണസമിതിയുടെ നീക്കത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം.‍ ഭൂരിപക്ഷം അംഗങ്ങൾ എതിർത്തിട്ടും അജൻഡ പാസാക്കി മടങ്ങാനൊരുങ്ങിയ നഗരസഭാധ്യക്ഷ സീതാ രവീന്ദ്രനെ പ്രതിപക്ഷം കൗൺസിൽ ഹാളിൽ പൂട്ടിയിട്ടു. 

ഇതോടെ ഏറെ നേരത്തെ മൽപിടിത്തതിനും കയ്യാങ്കളിക്കും കൗൺസിൽ ഹാൾ വേദിയായി. പൊലീസ് എത്തിയ ശേഷമാണ് അധ്യക്ഷയ്ക്ക് മടങ്ങാനായത്. രാത്രി വൈകിയും കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങാതെ പ്രതിപക്ഷത്തെ കോൺഗ്രസ്, ബിജെപി, ആർഎംപി എന്നീ പാർട്ടികളിലെ മുഴുവൻ കൗൺസിലർമാരും കുത്തിയിരിപ്പ് സമരം  തുടരുകയാണ്.

ADVERTISEMENT

 പട്ടണത്തിനോടു ചേർന്നുള്ള മധുരക്കുളത്തിനു സമീപം ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന ഭൂമിയിലാണ് സി.വി.ശ്രീരാമൻ കൾചറൽ സെന്റർ നിർമിക്കാൻ നീക്കം. ആസ്തി വികസന ഫണ്ടിൽ നിന്ന് ഇൗ സെന്റർ നിർമാണത്തിന് 80 ലക്ഷം രൂപ അനുവദിക്കാൻ എ.സി.മൊയ്തീൻ എംഎൽഎ ജില്ലാ കലക്ടറോട് ശുപാർശ ചെയ്തിട്ടുമുണ്ട്. ഇതേ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 29 ന് കലക്ടർ ഇൗ സ്ഥാപനത്തെക്കുറിച്ച് നഗരസഭ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 

 സെന്റർ നിർമിക്കുന്ന പക്ഷം നഗരസഭ കൗൺസിലിന്റെ അനുമതി വാങ്ങിയ ശേഷം ആവർത്തന ചെലവുകൾ നഗരസഭ വഹിക്കുമെന്ന സാക്ഷ്യപത്രം നൽകുമെന്ന് സെക്രട്ടറി മറുപടി നൽകി. സിപിഎം നിയന്ത്രണത്തിലുള്ള സി.വി. ശ്രീരാമൻ ട്രസ്റ്റിന് ഭാവിയിൽ വിട്ടു നൽകാവുന്ന വിധം നിഗൂഢമായാണ് പദ്ധതി തയാറാക്കിയതെന്നാണു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. 

ADVERTISEMENT

 ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ വിഷയം ഉൾപ്പെടുത്തിയിരുന്നു. മധുരക്കുളം ഉൾപ്പെടുന്ന പ്രദേശത്തെ കൗൺസിലർ കോൺഗ്രസിലെ ലെബീബ് ഹസൻ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ഇതിനെ ചോദ്യം ചെയ്തു.ടൗൺഹാളിന് സമീപം നഗരസഭയുടെ സി.വി.ശ്രീരാമൻ സ്മാരകം നിലവിൽ ഉണ്ടെന്നും ഇനി മറ്റൊന്ന് വേണ്ടെന്നും അഭിപ്രായപ്പെട്ട സ്വതന്ത്രൻ ടി.സോമശേഖരൻ പ്രതിഷേധക്കാർക്ക് ഒപ്പം ചേർന്നു. 

 സിപിഎം ഭരണസമിതിയെ പിന്തുണയ്ക്കുന്ന സ്ഥിരം സമിതി അധ്യക്ഷനായ സോമശേഖരന്റെ നിലപാട് നഗരസഭയിൽ തനിച്ച് ഭൂരിപക്ഷമില്ലാത്ത സിപിഎം ഭരണസമിതിയെ കൂടുതൽ വെട്ടിലാക്കി. പോർക്കുളം പഞ്ചായത്തിന്റെയും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്ന സി.വി.ശ്രീരാമന് കുന്നംകുളത്ത് ഇനി മറ്റൊരു സ്മാരകം വേണ്ട എന്ന വാദവും ഉയർന്നു.

ADVERTISEMENT

സാംസ്കാരിക ഇടങ്ങൾ വികസനത്തിന്റെ ഭാഗമാണെന്ന് സിപിഎമ്മിലെ പി.എം.സുരേഷ് ചൂണ്ടിക്കാട്ടി.എ.സി.മൊയ്തീൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ കൾച്ചറൽ സെന്റർ പണിയുകയെന്നും ഇത് ട്രസ്റ്റിന് വിട്ടു നൽകുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ ചൂണ്ടിക്കാട്ടി.

പോർവിളി, ഉന്തുംതള്ളും
37 അംഗ കൗൺസിലിൽ കോൺഗ്രസ്, ബിജെപി, ആർഎംപി എന്നീ പാർട്ടികൾക്ക് ഒപ്പം സ്വതന്ത്രനും ചേർന്നതോടെ പ്രതിപക്ഷത്ത് 19 പേരായി. വോട്ടെടുപ്പ് വേണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ അജൻഡ പാസാക്കിയെന്ന് അറിയിച്ച നഗരസഭാധ്യക്ഷ യോഗം പിരിച്ചുവിട്ട് മടങ്ങാൻ ഒരുങ്ങി. ഇതോടെ പ്രതിപക്ഷ പാർട്ടികളുടെ വനിതാ കൗൺസിലർമാർ ഓടിയെത്തി കൗൺസിൽ ഹാളിന്റെ വാതിൽ കൊളുത്തിട്ട് പൂട്ടി ഉപരോധം തീർത്തു. 

 ഇതോടെ ഏറെ നേരം ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പുറത്തിറങ്ങാനായില്ല. പുരുഷ കൗൺസിലർമാർ തമ്മിൽ പോർവിളികളും ഉന്തും തള്ളുമുണ്ടായി. വനിതാ കൗൺസിലർ തമ്മിലും സംഘർഷമുണ്ടായി. ഹാളിനകത്ത് കക്ഷി നേതാക്കളിൽ ചിലർ സമവായത്തിനു നീക്കം നടത്തിയെങ്കിലും ഫലിച്ചില്ല. ഇരിപ്പിടത്തിലേക്ക് മടങ്ങിയ നഗരസഭാധ്യക്ഷ കുറച്ചു സമയത്തിന് ശേഷം തനിക്ക് പുറത്തു പോകണമെന്ന്  പറഞ്ഞ് വാതിലിന് സമീപത്ത് എത്തി. 

ഇതിനിടെ പൊലീസ് എത്തി വാതിൽ തുറക്കാനും ശ്രമം തുടങ്ങി. പിന്നീട് പുറത്തിറങ്ങിയ നഗരസഭാധ്യക്ഷയെ പിൻതുടർന്ന ബിജെപി അംഗങ്ങൾ സിപിഎമ്മിന്റെ ഭൂമി തട്ടിപ്പ് അനുവദിക്കില്ലെന്ന് മുദ്രാവാക്യം മുടക്കി. കൗൺസിൽ പിരിഞ്ഞ ശേഷവും ഹാളിൽ നിന്ന് പുറത്തിറങ്ങാൻ പ്രതിപക്ഷം തയാറായില്ല.24 മണിക്കൂർ സമരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. കൗൺസിൽ ഹാളിലെ സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കോൺഗ്രസിലെ ലീല ഉണ്ണിക്കൃഷ്ണൻ, ബിജെപിയിലെ ഗീത ശശി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ട് പട്ടണത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നു.

ഭൂമി നൽകാൻ നീക്കം മുൻപും
നഗരസഭ കാര്യാലയത്തിനു മുൻപിലെ പുറമ്പോക്ക് ഭൂമി സ്മാരകത്തിന് വിട്ടു നൽകാൻ നഗരസഭ നേരത്തെയും നീക്കം നടത്തിയതാണ്. നഗരസഭ കെട്ടിടത്തിനും തലക്കോട്ടുക്കര മഹാദേവ ക്ഷേത്രത്തിനും മധ്യേ 8.75 സെന്റ് പുറമ്പോക്കു ഭൂമിയാണ് ഇതിനായി കണ്ടുവച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള സി.വി.ശ്രീരാമൻ ട്രസ്റ്റിന് കീഴിൽ സ്മാരകം പണിയാൻ സംസ്ഥാന ബജറ്റിൽ 25 ലക്ഷം രൂപ മുൻപ് വകയിരുത്തുകയും ചെയ്തു. എന്നാൽ ഭൂമി വിട്ടു നൽകാനുള്ള നീക്കത്തെ എതിർത്ത് ഇൗ പ്രദേശം ഉൾപ്പെടുന്ന നെഹ്റു വാർഡിലെ ഗ്രാമസഭ ഏകകണ്ഠേന പ്രമേയം പാസാക്കി. 

നഗരവികസന സാധ്യതകളെ ബാധിക്കുന്ന അനാവശ്യമായ നിർമാണം എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പ്രദേശത്തുകാർ സ്മാരക നിർമാണ നീക്കത്തെ ചോദ്യം ചെയ്തത്. നിയമനടപടികൾ നേരിടുമെന്ന ഘട്ടത്തിൽ നഗരസഭ ഇൗ നീക്കത്തിൽ നിന്ന് തലയൂരി. കെട്ടിടം പണിയാൻ സാധിക്കാതെ വന്നതോടെ ബജറ്റിൽ മുൻപ് വകയിരുത്തിയ ഫണ്ട് ഇനി ലഭിച്ചേക്കില്ല. മധുരക്കുളത്ത് കൾചറൽ സെന്റർ നിർമിച്ചാൽ നഗരസഭയുടെ ഉടമസ്ഥതയിലാകുമെന്നാണ് വിശദീകരണം