വായനശാലയിലെ നിരക്കു വർധനയ്ക്കെതിരെ വായനാസമരം നടത്തി പ്രതിഷേധം
അന്തിക്കാട്∙ വായനകൾ കുറയുന്ന കാലത്ത് അന്തിക്കാട് പഞ്ചായത്ത് ലൈബ്രറിയിലെ വിവിധ ഫീസുകൾ വർധിപ്പിച്ചതിൽ പ്രതിഷേധം. അംഗത്വ ഫീസ് 10 രൂപയിൽ നിന്ന് 360 രൂപയാക്കി. ആജീവനാന്ത അംഗത്വഫീസ് 2350 രൂപയാക്കി വർധിപ്പിച്ചു. പ്രതിമാസ ഫീസ് ഒരു രൂപയിൽ നിന്നു 30 രൂപയമാക്കി. വായനദിനത്തിൽ പുസ്തകം വായിച്ചുകൊണ്ടാണ് ഇതിലുള്ള

അന്തിക്കാട്∙ വായനകൾ കുറയുന്ന കാലത്ത് അന്തിക്കാട് പഞ്ചായത്ത് ലൈബ്രറിയിലെ വിവിധ ഫീസുകൾ വർധിപ്പിച്ചതിൽ പ്രതിഷേധം. അംഗത്വ ഫീസ് 10 രൂപയിൽ നിന്ന് 360 രൂപയാക്കി. ആജീവനാന്ത അംഗത്വഫീസ് 2350 രൂപയാക്കി വർധിപ്പിച്ചു. പ്രതിമാസ ഫീസ് ഒരു രൂപയിൽ നിന്നു 30 രൂപയമാക്കി. വായനദിനത്തിൽ പുസ്തകം വായിച്ചുകൊണ്ടാണ് ഇതിലുള്ള പ്രതിഷേധം അറിയിച്ചത്. മറ്റു പഞ്ചായത്തുകളിലൊന്നും ഇത്തരത്തിൽ ഫീസ് വർധിപ്പിച്ചിട്ടില്ലെന്നും ലൈബ്രറി സെസ് എന്ന പേരിൽ നികുതി പഞ്ചായത്ത് പിരിച്ചിട്ടും വീണ്ടും ജനങ്ങളെ പിഴിയുകയാണെന്നും ആരോപിച്ച് പഞ്ചായത്ത് ഓഫിസിന്റെ മുൻപിൽ യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയാണ് സമരം നടത്തിയത്.
റൈറ്റ് ടു ഇൻഫോർമേഷൻ യുത്ത് കോൺഗ്രസ് സംസ്ഥാനസെൽ ചെയർമാൻ എൻസൺ ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.വി.യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.രമേശൻ, കിരൺതോമസ്, ആഷിക് ജോസ്, അജു ഐക്കാരാത്ത് എന്നിവർ പ്രസംഗിച്ചു.