അന്തിക്കാട് സ്റ്റേഷനിൽ പരാതിയില്ലാതെ വായിക്കാം
അന്തിക്കാട്∙ വായന ദിനമായ ഇന്നലെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വായനശാല സജീവമായി. ഊഴം കാത്തിരിക്കുന്ന പരാതിക്കാർക്ക് വായിക്കാൻ പൊലീസ് പുസ്തകങ്ങൾ നൽകി. ഷെൽഫുകൾ എല്ലാം വൃത്തിയാക്കിയും പുസ്തകങ്ങളെല്ലാം അടുക്കിവെച്ചും പൊലീസ് ശുചീകരണ പ്രവർത്തനങ്ങളും നടത്തി. വർഷങ്ങൾക്കു മുൻപ് അന്നത്തെ എസ് ഐ

അന്തിക്കാട്∙ വായന ദിനമായ ഇന്നലെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വായനശാല സജീവമായി. ഊഴം കാത്തിരിക്കുന്ന പരാതിക്കാർക്ക് വായിക്കാൻ പൊലീസ് പുസ്തകങ്ങൾ നൽകി. ഷെൽഫുകൾ എല്ലാം വൃത്തിയാക്കിയും പുസ്തകങ്ങളെല്ലാം അടുക്കിവെച്ചും പൊലീസ് ശുചീകരണ പ്രവർത്തനങ്ങളും നടത്തി. വർഷങ്ങൾക്കു മുൻപ് അന്നത്തെ എസ് ഐ പ്രേമാനന്ദകൃഷ്ണൻ തുടക്കമിട്ട പൊലീസ് സ്റ്റേഷനിലെ വായനശാല നാട്ടുകാരനായ സത്യൻ അന്തിക്കാടാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പൊലീസ് വായനശാല തുടക്ക കാലങ്ങളിൽ സജീവമായിരുന്നു. വിദ്യാർഥികളും നാട്ടുകാരും പരാതിക്കാരുമെല്ലാം വായനശാലയിൽ നിന്നു പുസ്തകങ്ങളെടുത്തു വായിക്കുമായിരുന്നു.
പൊലീസിന്റെ ഈ ഉദ്യമത്തിൽ നാട്ടുകാരും പങ്കാളികളായി. അവരും പഴയതും പുതിയതുമായ പുസ്തകങ്ങൾ സംഭാവന ചെയ്തു. അങ്ങനെ വായനശാല അലമാരകളിൽ ആയിരം പുസ്തകങ്ങളായി. പുസ്തകങ്ങൾക്കു ക്രമം തിരിച്ചു. റജിസ്റ്ററും വച്ചു. വായിക്കാൻ പത്രങ്ങളും ആനുകാലികങ്ങളുമായി വായനശാലയിലെമേശയിലെത്തി തുടങ്ങി.പിന്നീട് പ്രവർത്തനബാഹല്യവും പൊലീസുകാരുടെ കുറവും വന്നു. വായനശാലപ്രവർത്തനം മന്ദീഭവിച്ചു. വായനദിനത്തോടെ പൊലിസ് വായനശാലയുടെ പ്രവർത്തനം ഉഷാറാക്കാനാണ് പൊലിസുകാരുടെ ശ്രമം