നവമന്ദിരം സ്വപ്നമായി കുണ്ടൂർ വായനശാല
കുണ്ടൂർ ∙ഏഴര പതിറ്റാണ്ടു പഴക്കമുള്ള ഗ്രാമീണ വായനശാലയ്ക്കായി പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ വൈകുന്നു. തകർന്നു വീഴാറായ കെട്ടിടത്തിലാണ് വായനശാല പ്രവർത്തിക്കുന്നത്. വലിയ പുസ്തക ശേഖരവും ഇവിടെയുണ്ട്. കെട്ടിടം നവീകരിക്കാൻ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചുവെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ല. മുകൾ

കുണ്ടൂർ ∙ഏഴര പതിറ്റാണ്ടു പഴക്കമുള്ള ഗ്രാമീണ വായനശാലയ്ക്കായി പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ വൈകുന്നു. തകർന്നു വീഴാറായ കെട്ടിടത്തിലാണ് വായനശാല പ്രവർത്തിക്കുന്നത്. വലിയ പുസ്തക ശേഖരവും ഇവിടെയുണ്ട്. കെട്ടിടം നവീകരിക്കാൻ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചുവെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ല. മുകൾ നിലയിലെ മേൽക്കൂര തകർന്നതോടെ പുസ്തകങ്ങൾ വച്ചിരിക്കുന്ന മുറിയിൽ ചോർച്ചയുണ്ട്. ജംക്‌ഷനിൽ ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വായനശാലയിൽ ആളൊഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു.
തുടക്കകാലത്ത് റേഡിയോ പരിപാടികൾ ലൗഡ് സ്പീക്കർ വഴി നാട്ടുകാരെ കേൾപ്പിച്ചിരുന്നു. താഴത്തെ നിലയിൽ വായനശാലയും മുകളിൽ സിറ്റി ക്ലബ്ബുമാണ് അക്കാലത്ത് പ്രവർത്തിച്ചിരുന്നത്. ക്ലബ്ബിന്റെ പ്രവർത്തനം സജീവമല്ലാതായതോടെ മുകൾ നില അനാഥമായി. അടുത്തകാലം വരെ ഒരുപാടുപേർ വായനശാലയിൽ എത്തിയിരുന്നു. കെട്ടിടം ശോച്യാവസ്ഥയിലായതോടെ ആരും എത്താതായി. ജില്ലാ പഞ്ചായത്ത് 4 ലക്ഷം രൂപയാണ് വായനശാലയുടെ നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. മറ്റു ഫണ്ടുകളും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.