ആണ്ടോളം നീണ്ട വായന, മിടുക്കിന് സമ്മാനം സൈക്കിൾ: അക്ഷരവെളിച്ചമായി വായന ദിനാചരണം
കൊടകര∙ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ നടത്തിയ വായന പക്ഷാചരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. പറപ്പൂക്കര∙ ആലത്തൂർ എഎൽപി സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ അക്ഷരവൃക്ഷം ഒരുക്കി. പ്രഭാഷകൻ എൻ. എസ്. സന്തോഷ് ബാബു ഉദ്ഘാടനം
കൊടകര∙ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ നടത്തിയ വായന പക്ഷാചരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. പറപ്പൂക്കര∙ ആലത്തൂർ എഎൽപി സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ അക്ഷരവൃക്ഷം ഒരുക്കി. പ്രഭാഷകൻ എൻ. എസ്. സന്തോഷ് ബാബു ഉദ്ഘാടനം
കൊടകര∙ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ നടത്തിയ വായന പക്ഷാചരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. പറപ്പൂക്കര∙ ആലത്തൂർ എഎൽപി സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ അക്ഷരവൃക്ഷം ഒരുക്കി. പ്രഭാഷകൻ എൻ. എസ്. സന്തോഷ് ബാബു ഉദ്ഘാടനം
ചാലക്കുടി ∙ ഒരാണ്ടു നീണ്ട വായനയിലെ മിടുക്കിനു സൈക്കിൾ സമ്മാനം. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണു കഴിഞ്ഞ വർഷം വായന ദിനാചരണത്തിൽ നിത്യവും വായിക്കുകയും കുറിപ്പുകളെഴുതുകയും ചെയ്യാനായി മത്സരം പ്രഖ്യാപിച്ചത്. മികച്ചതു തിരഞ്ഞെടുത്തു സൈക്കിൾ സമ്മാനമായി നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥി അമൽ ശിവനാണു സൈക്കിൾ സ്വന്തമാക്കിയത്. സുമനസുകളുടെ സഹായത്തോടെയാണു സമ്മാനം നൽകാനുള്ള സൈക്കിൾ ലഭ്യമാക്കിയത്. വായനദിന ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നഗരസഭാധ്യക്ഷൻ എബി ജോർജ് നിർവഹിച്ചു. പനമ്പിള്ളി സ്മാരക ഗവ. കോളജ് മലയാള വിഭാഗം മുൻ മേധാവിയും എഴുത്തുകാരിയുമായ ബി.പാർവതി പ്രഭാഷണം നടത്തി. വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷ ആലിസ് ഷിബുവും മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനം കൗൺസിലർ നീത പോളും നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷൈനി ബാജു അധ്യക്ഷത വഹിച്ചു.
കൊടകര∙ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ നടത്തിയ വായന പക്ഷാചരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു.
പറപ്പൂക്കര∙ ആലത്തൂർ എഎൽപി സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ അക്ഷരവൃക്ഷം ഒരുക്കി. പ്രഭാഷകൻ എൻ. എസ്. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്തംഗം ടി.കെ.സതീശൻ അധ്യക്ഷത വഹിച്ചു.
കുഴിക്കാട്ടുശ്ശേരി∙ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വായനവാരാഘോഷം ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ കെ.ബി. മിനി അധ്യക്ഷത വഹിച്ചു.
മറ്റത്തൂർ ∙ കോടാലി ഗവ. എൽപി സ്കൂളിൽ നടന്ന വായന വാരാചണം സാഹിത്യകാരൻ പ്രകാശൻ ഇഞ്ചക്കുണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.എം.ശകുന്തള അധ്യക്ഷത വഹിച്ചു.
മൂലംകൂടം ∙എസ് എൻ പി സ്കൂളിൽ നടത്തിയ വായന ദിനാചരണവും പി.എൻ.പണിക്കർ അനുസ്മരണവും മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എ.അനീഷ് അധ്യക്ഷത വഹിച്ചു.
ചാലക്കുടി ∙ അറിവിന്റെ വഴിവെളിച്ചം തെളിച്ച് വിദ്യാലയങ്ങളിലും വായനശാലകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വായനാദിനം ആചരിച്ചു. വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വായനാദിനം സാഹിത്യകാരൻ ശ്രീജിത്ത് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭൻ അധ്യക്ഷത വഹിച്ചു.
സേക്രഡ് ഹാർട്ട് കോളജിൽ വായന ദിനം തൃശൂർ ശ്രീകേരളവർമ കോളജ് മലയാളവിഭാഗം അസി. പ്രഫസർ ഡോ.സി. ആദർശ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ഐറിൻ അധ്യക്ഷത വഹിച്ചു.
കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അസി. പ്രഫസർ നീന ആൻ മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ അധ്യക്ഷത വഹിച്ചു.
കാർമൽ അക്കാദമിയിൽ വായനാ വാരാഘോഷം ജൊഹാൻ തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. യേശുദാസ് ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ യൂണിറ്റിന്റെ വായനാദിനാചരണം രശ്മിത രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് ഹൈസ്കൂളിൽ എഴുത്തുകാരൻ വത്സലൻ വാതുശേരി ഉദ്ഘാടനം ചെയ്തു. ശ്രീജ വിധു പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് അജു പുല്ലൻ അധ്യക്ഷത വഹിച്ചു.
സെന്റ് മേരീസ് ചർച്ച് എൽപി സ്കൂളിൽ വായനാദിനാചരണം ഇന്നർവീൽ ക്ലബ് പ്രസിഡന്റ് ഹണി പോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ.കെ.ലിറ്റിൽ അധ്യക്ഷത വഹിച്ചു.
പടിഞ്ഞാറേ ചാലക്കുടി ∙ റിപ്പബ്ലിക് ലൈബ്രറിയില്‍ വായനാ പക്ഷാചരണം എഴുത്തുകാരന്‍ എം.ജി.ബാബു ഉദ്ഘാടനം ചെയ്തു. കെ.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കൊരട്ടി ∙ എൽഎഫ് കോൺവന്റ് ഹൈസ്കൂളിൽ സാഹിത്യകാരൻ പി.ബി.ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസ ജോസ് അധ്യക്ഷത വഹിച്ചു.
ലിറ്റിൽ ഫ്ലവർ കോൺവന്റ് ഇംഗ്ലിഷ് മീഡിയം എൽപി സ്കൂളിൽ കെസി ഗ്രാനൈറ്റ്സ് മാനേജിങ് ഡയറക്ടർ കെ.സി.ഷൈജു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐറിൻ ജോസ് അധ്യക്ഷത വഹിച്ചു.
ചെറ്റാരിക്കൽ ∙ ശ്രീശങ്കര എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വായനദിനം കൊടകര ബിആർസി മുൻ ബിപിസി കെ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ചെറ്റാരിക്കൽ∙ എൻഎസ്എസ് വനിതാസമാജം പ്രസിഡന്റും മുകുന്ദപുരം എൻഎസ്എസ് താലൂക്ക് സെക്രട്ടറിയുമായ പി.എസ്.മിനി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. സ്കൂൾ സാഹിത്യ സമാജ ഉദ്ഘാടനം ഗായകൻ കലാഭവൻ ഡെൻസൺ നിർവഹിച്ചു. പ്രധാനാധ്യാപിക ജയശ്രീ കൈമൾ അധ്യക്ഷത വഹിച്ചു.
വാലുങ്ങാമുറി ∙ എച്ച്എം എൽപി സ്കൂളിൽ വായനദിന സെമിനാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. ഡേവിസ് കല്ലൂക്കാരൻ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മാടശേരി അധ്യക്ഷത വഹിച്ചു.
അന്നനാട് ∙ യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനം, വായന മാസാചരണം എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് നിർവഹിച്ചു. ബിബിഎ, എൽഎൽബി ഓണേഴ്സ് പരീക്ഷയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് ലഭിച്ച യുവ എഴുത്തുകാരി അലീന അനബെല്ലിയെ മാനേജർ സി.എ.ഷാജി ആദരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.അയ്യപ്പൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.വി.സുധീഷ് അധ്യക്ഷത വഹിച്ചു.
വാലുങ്ങാമുറി ∙ ഫാത്തിമമാത എൽപി സ്കൂളിൽ വായനാദിനാചരണം ഭാരത വായനശാല പ്രസിഡന്റ് ജോസ് മാഞ്ഞൂരാൻ ഉദ്ഘാടനം ചെയ്തു. തിരുത്തിപ്പറമ്പ് വിനോദ് സ്മാരക വായനശാല പ്രസിഡന്റ് ജിൻസൺ ചാതേലി ക്ലബുകളുടെ ഉദ്ഘാടനം നടത്തി. സ്കൂൾ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് പ്രീജോ ആന്റണി അധ്യക്ഷത വഹിച്ചു.
മാള ∙ കാർമൽ കോളജിൽ വായന വാരാചരണം മലയാള വിഭാഗം മുൻ മേധാവി പ്രഫ.കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ചു.
മാള ∙ അണ്ണല്ലൂർ നെഹ്‌റു സ്മാരക എൽപി സ്കൂളിൽ വായന ദിനാചരണം മാനേജർ വി.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് രമ്യ ജിജു അധ്യക്ഷത വഹിച്ചു.
അഷ്ടമിച്ചിറ ∙ ഗാന്ധി സ്മാരക ഹൈസ്കൂളിൽ വായന ദിനാചരണം കവി വി.ശ്രീല ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ആർ.ഉണ്ണിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
ആനന്ദപുരം ∙ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനവും കവി വർഗീസ് ആന്റ്ണി നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് എ.എം. ജോൺസൺ അധ്യക്ഷത വഹിച്ചു.
നായരങ്ങാടി ∙ വള്ളത്തോൾ വായനശാലയിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് പി.എൻ.പണിക്കർ അനുസ്മരണം നടത്തി. ടി.എൻ. സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സിന്ധു അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കുണ്ടുകുഴിപ്പാടം ∙ എസ്എൻയുപി സ്കൂളിൽ വായന പക്ഷാചരണം സാഹിത്യകാരൻ ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ടി.കെ.മനോഹരൻ അധ്യക്ഷത വഹിച്ചു.
കുറ്റിക്കാട് ∙ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്എസ് സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ച് സാഹിത്യ സദസ്സും ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരി സംഗീത ശ്രീനിവാസൻ നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.ടി. ജെയ്സൺ അധ്യക്ഷത വഹിച്ചു.
വെട്ടിക്കുഴി ∙ വായന ദിനത്തോടനുബന്ധിച്ച് പി.എൻ.പണിക്കർ അനുസ്മരണം മൂർക്കന്നൂർ ഹരിനാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക സിസ്റ്റർ. ജൂലി അധ്യക്ഷത വഹിച്ചു.