നിരനിരയായി കൂറ്റൻ ലോറികൾ; താളംതെറ്റി ഗതാഗതം
പെരുമ്പിലാവ് ∙ അക്കിക്കാവ് – എരുമപ്പെട്ടി റോഡിലൂടെ ഓടുന്ന കൂറ്റൻ ലോറികളുടെ ബാഹുല്യം ആ റോഡിലെ ഗതാഗതം താളം തെറ്റിക്കുന്നു. ആംബുലൻസുകൾ അടക്കം അത്യാവശ്യ കാര്യങ്ങളുമായി പോകുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ നാലും അഞ്ചും ലോറികളാണ് വരിയായി പോകുന്നത്. പെരുമ്പിലാവ്,തിപ്പിലിശ്ശേരി എന്നീ മേഖലകളിൽ

പെരുമ്പിലാവ് ∙ അക്കിക്കാവ് – എരുമപ്പെട്ടി റോഡിലൂടെ ഓടുന്ന കൂറ്റൻ ലോറികളുടെ ബാഹുല്യം ആ റോഡിലെ ഗതാഗതം താളം തെറ്റിക്കുന്നു. ആംബുലൻസുകൾ അടക്കം അത്യാവശ്യ കാര്യങ്ങളുമായി പോകുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ നാലും അഞ്ചും ലോറികളാണ് വരിയായി പോകുന്നത്. പെരുമ്പിലാവ്,തിപ്പിലിശ്ശേരി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിലേക്കും തിരികെയും ഒരേ സമയം ലോറികൾ പോകുന്നതാണ് പ്രശ്നമാകുന്നത്.
പെരുമ്പിലാവ് മുതൽ തൃശൂർ വരെയുള്ള, തകർന്നു കിടക്കുന്ന റോഡിലൂടെ ഗതാഗതം ദുരിതമായതോടെ തൃശൂരിലേക്കു പോകേണ്ട ഒട്ടേറെ വാഹനങ്ങളാണ് അക്കിക്കാവ് – എരുമപ്പെട്ടി റോഡിലൂടെ പോകുന്നത്. പതിവുള്ളതിനേക്കാൾ മൂന്നിരട്ടിയോളം വാഹനങ്ങൾ ഒരു മാസമായി ഇതുവഴി കടന്നു പോകുന്നുണ്ട്.
മലപ്പുറം പാലക്കാട് എന്നീ ജില്ലകളിൽ നിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാനും ഈ വഴിയാണ് എളുപ്പം ആയതിനാൽ ഒട്ടേറെ ആംബുലൻസുകളും ഈ വഴി പോകുന്നുണ്ട്.ഇത്തരത്തിൽ തിരക്കു വർധിച്ച റോഡിലേക്ക് ടോറസ് ലോറികൾ ഒരുമിച്ച് എത്തുന്നു. റോഡിന്റെ മുക്കാൽ ഭാഗവും കയ്യടക്കി വരിവരിയായി പോകുന്ന ലോറികളെ മറ്റു വാഹനങ്ങൾക്കു മറി കടക്കാൻ പ്രയാസമാണ്. മെഡിക്കൽ കോളജിലേക്കു പോകുന്ന ആംബുലൻസുകൾക്കും ലോറികൾ തടസ്സമാകുന്നു. കഴിഞ്ഞ ദിവസം 5 ലോറികളുടെ പിന്നിൽപ്പെട്ട ഒരു ആംബുലൻസ് ഏറെ പ്രയാസപ്പെട്ടാണ് കടന്നു പോയത്. 2 കിലോ മീറ്ററോളം ദൂരം ലോറികളെ മറി കടക്കാൻ സാധിക്കാതെ ഓടേണ്ടി വന്നു. റോഡിലെ തിരക്കിനു ശമനം ഉണ്ടാകുന്നതു വരെ ലോറികളുടെ കൂട്ടായുള്ള പോക്കിനു നിയന്ത്രണം വരുത്തണമെന്നാണ് ആവശ്യം.