കൊടുങ്ങല്ലൂർ ∙ എസ്എൻഡിപി യോഗം ഓഫിസിനു നേരെ അക്രമം. നാരായണമംഗലം ശാഖ ഓഫിസിലെ ഗുരുദേവ ചിത്രം പൊട്ടിച്ചു. ഓഫിസിന്റെ ജനൽച്ചില്ലുകൾ തകർത്തു.ശാഖ ഓഫിസിൽ ചതയ ദിന പൂജയ്ക്ക് എത്തിയ ശാഖ ഭാരവാഹികളാണ് ഓഫിസിനു നേരെയുണ്ടായ ആക്രമണം ആദ്യം അറിയുന്നത്. കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനു പിറകിലാണ് എസ്എൻഡിപി ശാഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ എസ്എൻഡിപി യോഗം ഓഫിസിനു നേരെ അക്രമം. നാരായണമംഗലം ശാഖ ഓഫിസിലെ ഗുരുദേവ ചിത്രം പൊട്ടിച്ചു. ഓഫിസിന്റെ ജനൽച്ചില്ലുകൾ തകർത്തു.ശാഖ ഓഫിസിൽ ചതയ ദിന പൂജയ്ക്ക് എത്തിയ ശാഖ ഭാരവാഹികളാണ് ഓഫിസിനു നേരെയുണ്ടായ ആക്രമണം ആദ്യം അറിയുന്നത്. കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനു പിറകിലാണ് എസ്എൻഡിപി ശാഖ ഓഫിസ്.. സംഭവം അറിഞ്ഞു എസ്എൻഡിപി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ. രവീന്ദ്രൻ ഉൾപ്പെടെ നേതാക്കൾ സ്ഥലത്തെത്തി.

ശാഖ ഭാരവാഹികളായ നിർമല ജയദാസ്, സന്ധ്യ പ്രേമൻ എന്നിവരുടെ പരാതിയെ തുടർന്നു പൊലീസ് കേസെടുത്തു. ഓഫിസ് ആക്രമിച്ച സംഭവത്തിൽ എസ്എൻഡിപി യൂണിയൻ പ്രതിഷേധിച്ചു.കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ.പ്രസന്നൻ, ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ.തിലകൻ, കെ.ഡി.വിക്രമാദിത്യൻ, ദിനൽ മാധവ് എന്നിവർ പ്രസംഗിച്ചു എസ്എൻഡിപി യോഗം 2055-ാം നമ്പർ നാരായണമംഗലം ശാഖ പ്രതിഷേധിച്ചു. നിർമല ജയദാസ്, സന്ധ്യ പ്രേമൻ, എം.കെ.വിശ്വനാഥൻ, ഷാനു ബാബു, ബിജോയ്, രതി വിശ്വനാഥൻ, ജീന പ്രദീപ്, ഗീത ശിവദാസൻ എന്നിവർ പ്രസംഗിച്ചു.