ഒരു കേസിലും പ്രതിയല്ല, പക്ഷേ ഫാസിലിൽനിന്നും പിടിച്ചത് 2.4 കിലോ രാസലഹരി: ഏറ്റവും വലിയ വേട്ട
തൃശൂർ ∙ സംസ്ഥാനത്തെ ഏറ്റവും വലിയ രാസലഹരി പിടിച്ചെടുത്ത് സിറ്റി പൊലീസ്. പൊടി, ഗുളിക രൂപത്തിൽ കടത്തിയ 2.4 കിലോഗ്രാം രാസലഹരി സഹിതം കണ്ണൂർ പയ്യന്നൂർ കോവപുരം മുള്ളന്റകത്തു ഫാസിലിനെയാണു (36) പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് ഒന്നരക്കോടിയിലേറെ രൂപയുടെ വിപണിമൂല്യം കണക്കാക്കുന്നതായി സിറ്റി പൊലീസ്

തൃശൂർ ∙ സംസ്ഥാനത്തെ ഏറ്റവും വലിയ രാസലഹരി പിടിച്ചെടുത്ത് സിറ്റി പൊലീസ്. പൊടി, ഗുളിക രൂപത്തിൽ കടത്തിയ 2.4 കിലോഗ്രാം രാസലഹരി സഹിതം കണ്ണൂർ പയ്യന്നൂർ കോവപുരം മുള്ളന്റകത്തു ഫാസിലിനെയാണു (36) പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് ഒന്നരക്കോടിയിലേറെ രൂപയുടെ വിപണിമൂല്യം കണക്കാക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടു നാലരയോടെ ഒല്ലൂർ എസ്ഐ കെ.സി. ബൈജുവും സംഘവും പിആർ പടിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ തടഞ്ഞ ഒരു കാറിൽ നിന്നാണു വൻ ലഹരിവേട്ടയുടെ തുടക്കം.
ഗുളിക രൂപത്തിൽ ഒരു കൂടിൽ പൊതിഞ്ഞു സൂക്ഷിച്ച 20 ഗ്രാം രാസലഹരി കാറിൽ നിന്നു കണ്ടെടുത്തു. വണ്ടിയോടിച്ചിരുന്ന ഫാസിലിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോൾ ആലുവയിലെ ഫ്ലാറ്റിൽ കൂടുതൽ ലഹരിമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം വ്യക്തമായി. എസിപി നദീമുദ്ദീൻ, ഇൻസ്പെക്ടർ അജേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രാത്രിയോടെ ആലുവയിലെത്തി. ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ 1943 ഗ്രാം ഗുളികകളും 450 ഗ്രാം പൊടിയും കണ്ടെടുത്തു.
കുറ്റവാളിയല്ല; അനുചരരുമില്ല; ഫാസിലിന്റേത് ഒറ്റയാൾ ‘മാഫിയ’
തൃശൂർ ∙ 2400 ഗ്രാം രാസലഹരി കൈവശം വച്ചതിനു പിടിയിലായ ഫാസിൽ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്തയാളെന്നു പൊലീസ് കണ്ടെത്തി. ഈ ‘ക്ലീൻ’ പശ്ചാത്തലം കാരണമാണ് ഇയാൾ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിൽ ഇത്രയധികം രാസലഹരിയുടെ ശേഖരമുണ്ടായിട്ടും ഇതുവരെ പിടിക്കപ്പെടാതിരുന്നതെന്നു പൊലീസ് പറയുന്നു.
കോവിഡ് കാലത്തു ലോക്ഡൗൺ ലംഘിച്ചതിന് ഒരു പെറ്റിക്കേസിൽ പ്രതി ആയതൊഴിച്ചാൽ ഫാസിലിനെതിരെ മറ്റു കുറ്റകൃത്യങ്ങളൊന്നും റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. ബെംഗളൂരുവിൽ നിന്നു ലഹരിമരുന്നു ശേഖരം സ്വന്തമാക്കി ഇയാൾ ഫ്ലാറ്റിലെത്തിച്ച് ഒളിപ്പിച്ച ശേഷം ഘട്ടംഘട്ടമായി ഒറ്റയ്ക്കു കൊണ്ടുനടന്നു വിൽപന നടത്തുകയായിരുന്നെന്നാണു സൂചന. കൂട്ടാളികളോ അനുചരരോ ഉണ്ടായിരുന്നില്ല.
ലഹരിവിരുദ്ധ ഡാൻസാഫ് സംഘാംഗങ്ങളായ എഎസ്ഐ ടി.വി.ജീവൻ, സിപിഒമാരായ എം.എസ്. ലികേഷ്, കെ.ബി.വിബിൻദാസ്,അഖിൽ വിഷ്ണു, അഭീഷ് ആന്റണി, വൈശാഖ്, ഒല്ലൂർ സ്റ്റേഷൻ എഎസ്ഐ പ്രതീഷ്, സിപിഒ സുഭാഷ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.