ആരോഗ്യ സർവകലാശാല മികച്ച അധ്യാപകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു തൃശൂർ∙ ആരോഗ്യ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മികച്ച അധ്യാപകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മെഡിസിൻ, ആയുർവേദം, ഡൻറൽ, ഹോമിയോ, നഴ്സിങ്, ഫാർമസി, അലൈഡ് ഹെൽത്ത് സയൻസസ് എന്നീ മേഖലകളിലെ അധ്യാപനരംഗത്തെ മികവിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ സർവകലാശാല മികച്ച അധ്യാപകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു; തൃശൂർ∙ ആരോഗ്യ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മികച്ച അധ്യാപകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മെഡിസിൻ, ആയുർവേദം, ഡൻറൽ, ഹോമിയോ, നഴ്സിങ്, ഫാർമസി, അലൈഡ് ഹെൽത്ത് സയൻസസ് എന്നീ മേഖലകളിലെ അധ്യാപനരംഗത്തെ മികവിനെ അടിസ്ഥാനമാക്കിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിക്കുക.  സർവകലാശാല വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. വെബ്: www.kuhs.ac.in. 0487 2207752.

തൊഴിൽ മേള
തൃശൂർ ∙ അസാപ് കേരള, കേരള നോളജ് എക്കണോമി മിഷൻ, കുടുംബശ്രീ മിഷൻ, ഡിഡിയുജികെവൈ എന്നിവ സംയുക്തമായി 6ന് രാവിലെ 9.30 മുതൽ കുന്നംകുളം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽ മേള സംഘടിപ്പിക്കും. പങ്കെടുക്കുന്നവർ https://bit.ly/cspkkmjobfair എന്ന ഓൺലൈൻ ലിങ്കിലൂടെ റജിസ്ട്രേഷൻ നടത്തണം. 8089188155, 9857504464.

ADVERTISEMENT

കലാമണ്ഡലം: ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു  
ചെറുതുരുത്തി ∙ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ ബിരുദ കോഴ്സുകളിലേക്ക് (ബിപിഎ - സിബിസിഎസ്എസ് പ്രോഗ്രാം) അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം വടക്കൻ, കഥകളി വേഷം തെക്കൻ, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കൂടിയാട്ടം പുരുഷവേഷം, കൂടിയാട്ടം സ്ത്രീവേഷം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം, തുടങ്ങി 14 വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11. അഭിമുഖ പരീക്ഷ 19ന്. www.kalamandalam.ac.in.

ഐടിഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു
പുല്ലൂറ്റ് ∙ചാപ്പാറ ഗവ. ഐടിഐയിൽ ഒരു വർഷം ദൈർഘ്യമുള്ള വുഡ് വർക്ക് ടെക്നിഷൻ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. 80 ശതമാനം പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കും 10 ശതമാനം പട്ടിക വർഗത്തിലും മറ്റു വിഭാഗത്തിലും ഉള്ളവർക്കായി സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവർക്കു സൗജന്യ പരിശീലനത്തിനു പുറമേ സ്റ്റൈപ‌ൻഡ്, ലംപ്സം ഗ്രാന്റ്, യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, ഉച്ചഭക്ഷണം എന്നിവ നൽകും. www.scdditiadmission.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലും ഐടിഐയിൽ നേരിട്ട് എത്തിയും അപേക്ഷ സമർപ്പിക്കാം. 94970 68385.

ADVERTISEMENT

ഡിഗ്രി കോഴ്സുകളിൽസീറ്റ് ഒഴിവ്
കൊടുങ്ങല്ലൂർ ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോളജിൽ നാലുവർഷ ഡിഗ്രി ബികോം, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിസിഎ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ കാലിക്കറ്റ് സർവകലാശാല ക്യാപ് റജിസ്ട്രേഷൻ പൂർത്തിയാക്കണം. www.ihrdadmissions.org എന്ന വെബ്സൈറ്റിൽ നേരിട്ട് അപേക്ഷിക്കാം. 0480 2816270, 85470 05078

കൂടിക്കാഴ്ച 12ന് 
കാട്ടൂർ∙ പോംപൈ സെന്റ് മേരീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിലെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10ന് 10.30 നും  അസിസ്റ്റന്റ്  തസ്തികയില്‍ ഭിന്നശേഷി വിഭാഗത്തിലെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 12ന് 10.30നും നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി  എത്തണം  ബന്ധപ്പെടുക :9895252071

ADVERTISEMENT

വൈദ്യുതി മുടങ്ങും
മേലൂർ ∙ എടത്രക്കാവ്, ആലകപ്പിള്ളി, അടിച്ചിലി, മുന്നൂർപ്പിള്ളി, തണ്ടികകുന്ന്,  കുന്നപ്പിള്ളി എന്നീ ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.