ഇരിങ്ങാലക്കുട∙ ഒരുമാസത്തെ ശമ്പളം ലഭിക്കാതിനെ തുടർന്ന് നഗരസഭയിലെ ഹെവൻശ്രീ അംഗങ്ങൾ ട്രെഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യങ്ങൾ കൊണ്ടുവന്ന വണ്ടികൾ തടഞ്ഞു പ്രതിഷേധിച്ചു. ട്രെഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം വേർത്തിരിക്കുന്ന 17 തൊഴിലാളികളുടെ കഴിഞ്ഞ മാസത്തെ ശമ്പളം വൈകിയതോടെയാണ് അവർ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട∙ ഒരുമാസത്തെ ശമ്പളം ലഭിക്കാതിനെ തുടർന്ന് നഗരസഭയിലെ ഹെവൻശ്രീ അംഗങ്ങൾ  ട്രെഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യങ്ങൾ കൊണ്ടുവന്ന വണ്ടികൾ തടഞ്ഞു പ്രതിഷേധിച്ചു. ട്രെഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം വേർത്തിരിക്കുന്ന 17 തൊഴിലാളികളുടെ കഴിഞ്ഞ മാസത്തെ ശമ്പളം വൈകിയതോടെയാണ് അവർ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചത്. തങ്ങളുടെ ആവശ്യങ്ങൾ  അംഗീകരിച്ച് ശമ്പളം ലഭിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം എന്ന് തൊഴിലാളികൾ പറഞ്ഞു. ഹരിതകർമ സേനയിൽ  ഉൾപ്പെട്ട ഹെവൻശ്രീ  ജീവനക്കാരുടെ വേതനം അനുവദിക്കുന്നതു സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ഇന്ന്  അടിയന്തര യോഗം ചേരുമെന്ന്  നഗരസഭ  അധ്യക്ഷ സുജ സഞ്ജീവ് കുമാർ അറിയിച്ചു.

ഹെവൻശ്രീ അംഗങ്ങൾക്ക് നഗരസഭ തനതു ഫണ്ടിൽ നിന്നു നൽകിയിരുന്ന ശമ്പളം ഇത്തവണ ഹരിത കർമ സേനയുടെ കൺസോർഷ്യത്തിൽ നിന്നും നൽകാൻ  തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യോഗത്തിൽ ചെയർപഴ്സൻ  സുജ സഞ്ജീവ്  കുമാർ അറിയിച്ചിരുന്നു. ഇത് എൽഡിഎഫ്, ബിജെപി അംഗങ്ങൾ എതിർത്തു. ഇതോടെ തൊഴിലാളികൾക്ക് കഴിഞ്ഞ മാസത്തെ ശമ്പള ഇനത്തിൽ ലഭിക്കേണ്ട ഒരു ലക്ഷം രൂപ ലഭിച്ചിട്ടില്ല. രണ്ടു വർഷം മുൻപാണ്  ഹെവൻശ്രീ തൊഴിലാളികളെ ഹരിത കർമ  സേനയിൽ ചേർത്തത്.

ADVERTISEMENT

തർക്കമുണ്ടാക്കി വഞ്ചിക്കുന്നു: ബിജെപി
ഇരിങ്ങാലക്കുട∙ നഗരസഭയിലെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ തർക്കങ്ങൾ ഉണ്ടാക്കി നഗരസഭയിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ആരോപിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിൽ  വാഹനങ്ങൾ തടയാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തന്നെ നഗരസഭ ചെയർപഴ്സന്റെയും കൗൺസിലർമാരുടെയും അറിവോടെ കോൺഗ്രസും  തൊഴിലാളികളുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാൻ എൽഡിഎഫും തീരുമാനിച്ചിരുന്നെന്നു ബിജെപി കുറ്റപ്പെടുത്തി. പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ കൗൺസിലർമാരായ  ഷാജുട്ടൻ, ആർച്ച അനീഷ്, സരിത സുഭാഷ്, സ്മിത കൃഷ്ണകുമാർ, അമ്പിളി ജയൻ, വിജയകുമാരി അനിലൻ, മായ അജയൻ എന്നിവർ പ്രസംഗിച്ചു.