കീം എൻട്രൻസ്: തൃശൂരിന് തിളക്കം
ഗൗതമിന് 9–ാം റാങ്ക് കൊടുങ്ങല്ലൂർ ∙ കീം എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 9-ാം റാങ്ക് നേടി പി.എ.ഗൗതം. ആലുവ യു.സി. കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകൻ മൂത്തകുന്നം മടപ്ലാത്തുരുത്ത് പുല്ലാർക്കാട്ട് പി.ജെ.അജന്റെയും കൊടുങ്ങല്ലൂർ കെകെടിഎം ഗവ. കോളജിൽ ഫിസിക്‌സ് അധ്യാപിക എൻ.പി.ധന്യയുടെയും മകനാണ്. ഭാരതീയ

ഗൗതമിന് 9–ാം റാങ്ക്
കൊടുങ്ങല്ലൂർ ∙ കീം എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 9-ാം റാങ്ക് നേടി പി.എ.ഗൗതം. ആലുവ യു.സി. കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകൻ മൂത്തകുന്നം മടപ്ലാത്തുരുത്ത് പുല്ലാർക്കാട്ട് പി.ജെ.അജന്റെയും കൊടുങ്ങല്ലൂർ കെകെടിഎം ഗവ. കോളജിൽ ഫിസിക്‌സ് അധ്യാപിക എൻ.പി.ധന്യയുടെയും മകനാണ്. ഭാരതീയ വിദ്യാഭവനിൽ നിന്നാണ് ഗൗതം പ്ലസ്‌ടു പാസായത്. സഹോദരി ഗാഥ ഭാരതീയ വിദ്യാഭവൻ 9-ാം ക്ലാസ് വിദ്യാർഥിയാണ്. പുല്ലൂറ്റ് കോഴിക്കട സെന്ററിനു വടക്കു വശമാണ് വാടകയ്ക്ക് താമസിക്കുന്നത്. എറണാകുളം ജില്ലയിലാണു വീട്.
ഏബൽ സൈജു ജില്ലയിൽ ഒന്നാമത്
കൈപ്പറമ്പ്∙ കീം എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ 28 ാം റാങ്കും തൃശൂർ ജില്ലയിൽ ഒന്നാം റാങ്കും നേടിയ തിളക്കത്തിൽ കൈപ്പറമ്പ് പോന്നോർ സ്വദേശി ഏബൽ സൈജു എടക്കളത്തൂർ. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ സൈജു സി. എടക്കളത്തൂരിന്റെയും കോഗ്നിസെന്റ് കമ്പനിയിലെ അസോഷ്യേറ്റ് ഡയറക്ടറായ ജെയ്നി ആലപ്പാട്ടിന്റെയും രണ്ടു മക്കളിൽ ഇളയയാളാണ് ഏബൽ. മൂത്ത മകൻ ജോയൽ അമലയിൽ മെഡിസിൻ വിദ്യാർഥിയാണ്.