ചാവക്കാട് മുനക്കക്കടവ് അഴിമുഖത്ത് പുലിമുട്ടിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി
ചാവക്കാട്∙ കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് അപകടം പതിയിരിക്കുന്ന പുലിമുട്ടിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി പൊലീസ്. പൊലീസിന്റെ വിലക്കുണ്ടെങ്കിലും അതെല്ലാം ലംഘിച്ചാണ് സഞ്ചാരികൾ പുലിമുട്ടിൽ കയറി കടൽക്കാഴ്ചകൾ ആസ്വദിക്കാറുള്ളത്. ചെറിയ കുട്ടികൾ മുതൽ സ്ത്രീകൾ വരെയുള്ള ഒട്ടേറെ പേരാണ് പുലിമുട്ടിൽ കയറി

ചാവക്കാട്∙ കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് അപകടം പതിയിരിക്കുന്ന പുലിമുട്ടിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി പൊലീസ്. പൊലീസിന്റെ വിലക്കുണ്ടെങ്കിലും അതെല്ലാം ലംഘിച്ചാണ് സഞ്ചാരികൾ പുലിമുട്ടിൽ കയറി കടൽക്കാഴ്ചകൾ ആസ്വദിക്കാറുള്ളത്. ചെറിയ കുട്ടികൾ മുതൽ സ്ത്രീകൾ വരെയുള്ള ഒട്ടേറെ പേരാണ് പുലിമുട്ടിൽ കയറി നിൽക്കുന്നത്. 515 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ പണി ഇതുവരെയും പൂർത്തിയായിട്ടില്ല. ഇതിന്റെ ഇരു ഭാഗത്തു നിന്നു ശക്തമായ തിരയടിക്കുന്നുണ്ട്. മുകളിലുള്ളവർ കടലിലേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണ്.
കല്ലുകൾ പലയിടത്തു നിന്നും ഇളകി കടലിലേക്ക് തന്നെ പതിച്ചിട്ടുണ്ട്. പുലിമുട്ടിൽ കയറുന്നവർക്കെതിരെ കേസെടുക്കുമെന്നും അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പുലിമുട്ടിൽ കയറി അതിസാഹിസകാമായി ചൂണ്ടയിടാൻ എത്തുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്. ചൂണ്ടയിടാനെത്തിയ ആൾ ശക്തമായ തിരയടിച്ച് പുലിമുട്ടിന് മുകളിൽ നിന്നു കടലിലേക്ക് വീണിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു.
.വർഷങ്ങൾക്ക് മുൻപ് പുലിമുട്ടിനോട് ചേർന്ന കടലിൽ കുളിക്കാനിറങ്ങിയ 5 യുവാക്കൾ മുങ്ങി മരിച്ചിരുന്നു. ചാവക്കാട് പൊലീസും മുനക്കക്കടവ് തീരദേശ പൊലീസും ഇന്നലെ പുലിമുട്ടിലെത്തി അപകട സ്ഥിതി വിലയിരുത്തി. എസ്എച്ച്ഒ വി.വി.വിമൽ, തീരദേശ പൊലീസ് എസ്ഐ ലോഫിരാജ്, പഞ്ചായത്ത് അംഗം സമീറ ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പുലിമുട്ടിലെത്തിയത്.