ചാള പഴയ ചാളയല്ല!, ലേലത്തിൽ പോയത് ഒന്നരക്കോടി രൂപയ്ക്ക്; ഇത്രയും തുകയ്ക്കു പോകുന്നത് ആദ്യം
അഴീക്കോട് നിന്നു കടലിൽ പോയ വള്ളങ്ങൾക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ ചാള. തീരത്ത് ചാള ഇത്രയും തുകയ്ക്കു ലേലത്തിൽ പോകുന്നത് ആദ്യമായാണ്. 8 വള്ളങ്ങൾക്കാണ് ഇത്രയും രൂപയുടെ മീൻ ലഭിച്ചത്. രണ്ടാഴ്ച മുൻപ് അഴീക്കോട് നിന്നു കടലിൽ പോയ വള്ളങ്ങൾക്കു ലക്ഷങ്ങളുടെ ചെമ്മീൻ ലഭിച്ചിരുന്നു.

കൊടുങ്ങല്ലൂർ ∙ അഴീക്കോട് നിന്നു കടലിൽ പോയ വള്ളങ്ങൾക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ ചാള. തീരത്ത് ചാള ഇത്രയും തുകയ്ക്കു ലേലത്തിൽ പോകുന്നത് ആദ്യമായാണ്. 8 വള്ളങ്ങൾക്കാണ് ഇത്രയും രൂപയുടെ മീൻ ലഭിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള വള്ളങ്ങളാണിവ.
അഴീക്കോട് ജെട്ടിയിലെ ലാൻഡിങ് സെന്ററിലാണ് വള്ളങ്ങൾ അടുപ്പിച്ചത്. മാസങ്ങളായി കാര്യമായി മത്സ്യം ലഭിക്കാതെ ദുരിതത്തിലായിരുന്ന തൊഴിലാളികൾക്കും വള്ള ഉടമകൾക്കും ഇത് ആശ്വാസമായി. ചാള കിലോഗ്രാമിന് നിലവിൽ ഇരുന്നൂറിലേറെ രൂപ വിലയുണ്ട്. രണ്ടാഴ്ച മുൻപ് കിലോഗ്രാമിന് 350 രൂപ വിലയുണ്ടായിരുന്നു. രണ്ടാഴ്ച മുൻപ് അഴീക്കോട് നിന്നു കടലിൽ പോയ വള്ളങ്ങൾക്കു ലക്ഷങ്ങളുടെ ചെമ്മീൻ ലഭിച്ചിരുന്നു.