പുന്നയൂർക്കുളം ∙ ഗുരുവായൂർ - പൊന്നാനി സംസ്ഥാന പാതയിലെ അപകടക്കുഴികൾ യാത്രക്കാരെ വലയ്ക്കുന്നു. എഇ ഓഫിസ്, പുന്നൂക്കാവ്, ആൽത്തറ, നാലാംകല്ല് എന്നിവിടങ്ങളിലാണ് വലിയ കുഴികൾ ഉള്ളത്. മഴയ്ക്കു മുൻപു പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചെറിയ കുഴികളുടെ ഓട്ടയടപ്പ് മാത്രമാണു നടന്നതെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുന്നയൂർക്കുളം ∙ ഗുരുവായൂർ - പൊന്നാനി സംസ്ഥാന പാതയിലെ അപകടക്കുഴികൾ യാത്രക്കാരെ വലയ്ക്കുന്നു. എഇ ഓഫിസ്, പുന്നൂക്കാവ്, ആൽത്തറ, നാലാംകല്ല് എന്നിവിടങ്ങളിലാണ് വലിയ കുഴികൾ ഉള്ളത്. മഴയ്ക്കു മുൻപു പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചെറിയ കുഴികളുടെ ഓട്ടയടപ്പ് മാത്രമാണു നടന്നതെന്നാണ് ആക്ഷേപം.പുന്നൂക്കാവ് സെന്ററിൽ സ്ഥിരം വെള്ളക്കെട്ടാണ്.

ഇതിനാൽ ഇവിടെ ഓട്ടോ സ്റ്റാൻഡിന് എതിർവശത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് മാറ്റി. വെള്ളം തെറിക്കും എന്നതിനാൽ യാത്രക്കാർക്ക് ബസ് സ്റ്റോപ്പിൽ നിൽക്കാൻ കഴിയില്ല. മഴ കനത്താൽ ബസ് സ്റ്റോപ്പിലും വെള്ളം കയറും. എഇ ഓഫിസ് മുതൽ പുന്നൂക്കാവ് ജലസംഭരണി വരെ റോഡിനു കിഴക്കു ഭാഗത്ത് കാന പണിതിട്ടുണ്ടെങ്കിലും ഇവ കാടു കയറിയ നിലയിലാണ്. പുന്നൂക്കാവ് സെന്ററിലെ പ്രധാന കലുങ്കിലെ ഒഴുക്കും കുറവാണ്. മരാമത്ത് വിഭാഗം നടത്തിയെന്നു പറയുന്ന മൺസൂൺ റിപ്പയറിങ്ങിൽ റോഡിലെ വലിയ കുഴികൾ ഒഴിവാക്കിയതിൽ ഓട്ടോ-ടാക്‌സി, ബസ് ഡ്രൈവേഴ്‌സ് യൂണിയനുകൾ പ്രതിഷേധിച്ചു.

ADVERTISEMENT

മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന വന്നേരി മുതലുള്ള പ്രദേശത്ത് സമാനമായ കുഴികളിൽ വീണ് അപകടം പതിവായപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. റോഡിലെ കുഴി അടയ്ക്കാൻ സ്വകാര്യ ബസ് ജീവനക്കാർ ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ അധികൃതർ കുഴികൾ താൽക്കാലികമായി മണ്ണിട്ട് മൂടി. അതേ സമയം മഴ മാറിയാൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുമെന്ന് മരാമത്ത് അസി. എൻജിനീയർ അറിയിച്ചു.