ദേശീയ ജലപാത വികസനത്തിൽ; ജില്ലയിൽ ആദ്യ ബോട്ട് ജെട്ടി
കയ്പമംഗലം ∙ ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ബോട്ട് ജെട്ടി നിർമാണം കനോലി കനാലിന്റെ തീരത്ത് ആരംഭിച്ചു. പെരിഞ്ഞനം - കയ്പമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിൽ കാക്കാത്തിരുത്തി പാലത്തിനു സമീപം പഴയകടവിലാണ് ബോട്ട് ജെട്ടി നിർമിക്കുന്നത്. പണ്ട് ഇവിടെയാണു വഞ്ചികൾ അടുത്തിരുന്നത്. കോട്ടപ്പുറം,

കയ്പമംഗലം ∙ ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ബോട്ട് ജെട്ടി നിർമാണം കനോലി കനാലിന്റെ തീരത്ത് ആരംഭിച്ചു. പെരിഞ്ഞനം - കയ്പമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിൽ കാക്കാത്തിരുത്തി പാലത്തിനു സമീപം പഴയകടവിലാണ് ബോട്ട് ജെട്ടി നിർമിക്കുന്നത്. പണ്ട് ഇവിടെയാണു വഞ്ചികൾ അടുത്തിരുന്നത്. കോട്ടപ്പുറം, കണ്ടശംകടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചരക്കുകൾ കൊണ്ടുവന്നിരുന്നതും കൊണ്ടുപോയിരുന്നതുമെല്ലാം ഈ കടവു വഴിയാണ്.
ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ തൃപ്രയാർ, ഏനാമാവ്, കയ്പമംഗലം എന്നിവിടങ്ങളിലായി മൂന്ന് ബോട്ട് ജെട്ടികളാണു നിർമിക്കുന്നത്. ഇതിൽ ആദ്യത്തെ നിർമാണമാണ് കയ്പമംഗലത്ത് ആരംഭിച്ചിരിക്കുന്നത്.15 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള ബോട്ട് ജെട്ടിയാണ് നിർമിക്കുന്നത്. ഇതിനോടു ചേർന്നു 40 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും നിർമിക്കുന്നുണ്ട്. 90 ലക്ഷം രൂപയാണു പദ്ധതി തുക. ഇറിഗേഷൻ വകുപ്പിനാണു നിർമാണ ചുമതല.6 മാസത്തിനുളളിൽ നിർമാണം പൂർത്തിയാക്കുമെന്ന് ഇ.ടി.ടൈസൺ എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ പി.കെ.സുകന്യ, പഞ്ചായത്ത് അംഗങ്ങളായ ഷെഫീക്ക് സിനാൻ, പി.എ.ഇസ്ഹാഖ്, ഖദീജ പുതിയ വീട്ടിൽ, സിബിൻ അമ്പാടി,തൃശൂർ അഡീഷനൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സുമേഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ കെ.എം.സ്മിജ, ഓവർസിയർ നകുൽ, കോൺട്രാക്റ്റർ ഷബീബ് എന്നിവർ പങ്കെടുത്തു.