റേഷൻ കടയ്ക്ക് സസ്പെൻഷൻ; ഉദ്യോഗസ്ഥർക്ക് വൈരാഗ്യമെന്ന് റേഷൻ വ്യാപാരികൾ
തൃശൂർ ∙ തലപ്പിള്ളി താലൂക്കിൽ എആർഡി 237 നമ്പർ ലൈസൻസിയായ അബ്ദുൽ ഗഫൂറിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത ജില്ലാ സപ്ലൈ ഓഫിസറുടെ നടപടി നിയമവിരുദ്ധമാണെന്നും നടപടി റദ്ദാക്കുകയും റേഷൻകട പ്രവർത്തിപ്പിക്കാൻ ലൈസൻസിക്ക് ഹൈക്കോടതി അനുമതി നൽകുകയും ചെയ്തിട്ടും ഉത്തരവു നടപ്പാക്കാതെ ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം

തൃശൂർ ∙ തലപ്പിള്ളി താലൂക്കിൽ എആർഡി 237 നമ്പർ ലൈസൻസിയായ അബ്ദുൽ ഗഫൂറിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത ജില്ലാ സപ്ലൈ ഓഫിസറുടെ നടപടി നിയമവിരുദ്ധമാണെന്നും നടപടി റദ്ദാക്കുകയും റേഷൻകട പ്രവർത്തിപ്പിക്കാൻ ലൈസൻസിക്ക് ഹൈക്കോടതി അനുമതി നൽകുകയും ചെയ്തിട്ടും ഉത്തരവു നടപ്പാക്കാതെ ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും റേഷൻ വ്യാപാരികൾ ആരോപിച്ചു. കേരള ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (കെടിപിഡിഎസ്) ആക്ടിന് വിരുദ്ധമായി ലൈസൻസി റേഷൻകടയോടു ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മിൽ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും കട നവീകരണത്തിനു ലഭിച്ച തുക അതിനായി വിനിയോഗിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തിയെന്നുമാണ് ഉദ്യോഗസ്ഥന്റെ വാദം.
എന്നാൽ റേഷൻകടയോടു ചേർന്ന് മിൽ പ്രവർത്തിപ്പിക്കരുതെന്നു നിയമത്തിൽ പറയുന്നില്ല. അച്ഛന്റെ പേരിലുള്ള മിൽ പിന്നീട് റേഷൻകട ലൈസൻസിയുടെ പേരിലേക്കു മാറ്റിക്കിട്ടിയതാണ്. ഇതറിഞ്ഞിട്ടും റേഷൻകടയ്ക്ക് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർ തന്നെയാണ് നിയമം പറഞ്ഞ് നടപടിയെടുത്തതെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ആരോപിച്ചു.
റേഷൻ വിതരണ രംഗത്തു പ്രവർത്തിക്കുന്ന വ്യാപാരികളോട് കെടിപിഡിഎസ് ആക്ടിനു വിരുദ്ധമായി നടപടി സ്വീകരിക്കുന്ന ജില്ലാ സപ്ലൈ ഓഫിസർ പി.ആർ.ജയചന്ദ്രനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ റേഷൻ വ്യാപാരികൾ കലക്ടറേറ്റിലേക്കു പ്രകടനം നടത്തി. ധർണ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് സി.മോഹൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ, വൈസ് പ്രസിഡന്റ് പി.ഡി.പോൾ എന്നിവർ പ്രസംഗിച്ചു.
അതേസമയം, മഴയിൽ വെള്ളം കയറി 10 ക്വിന്റലിനു മേൽ ധാന്യങ്ങൾ നശിച്ച കടകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലാ സപ്ലൈ ഓഫിസർ, തഹസിൽദാർ, സപ്ലൈകോ ക്വാളിറ്റി മാനേജർ എന്നിവരടങ്ങിയ കമ്മിറ്റി സ്റ്റോക്ക് പരിശോധിച്ചതും നശിച്ചവ കുഴിച്ചുമൂടാൻ തീരുമാനമെടുത്തതെന്നും സപ്ലൈ ഓഫിസർ പറഞ്ഞു. തലപ്പിള്ളി താലൂക്കിലെ 9 എണ്ണത്തിൽ പരിശോധന നടത്തിയതിൽ കിള്ളിമംഗലത്തെ ഒന്നൊഴികെ മറ്റു കടകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. റേഷൻകടയുമായി ബന്ധമില്ലാത്ത മറ്റൊരു മുറിയിലാണ് ഇവിടെ ധാന്യങ്ങൾ ഉണ്ടായിരുന്നത്. കമ്മിറ്റി തീരുമാനം അനുസരിച്ച് നടപടിയുണ്ടാകും. തലപ്പിള്ളി താലൂക്കിൽ റേഷൻകട സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു മുന്നോട്ടുപോകും. ധാന്യങ്ങൾ പൊടിക്കുന്ന മിൽ ഉണ്ടെന്നു മറച്ചുവച്ചാണ് വ്യാപാരി റേഷൻകടയ്ക്കു ലൈസൻസ് നേടിയതെന്നും ഓഫിസർ പറഞ്ഞു.
നടപടി കോടതി തടഞ്ഞു
വടക്കാഞ്ചേരി ∙ തലപ്പിള്ളി താലൂക്കിലെ ആറ്റൂരിൽ കൂമുള്ളുംപറമ്പിൽ അബ്ദുൽ ഗഫൂർ ലൈസൻസിയായി നടത്തിവന്ന റേഷൻ കട സസ്പെൻഡ് ചെയ്ത തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫിസറുടെ നടപടി ഹൈക്കോടതി തടഞ്ഞു. അബ്ദുൽ ഗഫൂർ നൽകിയ റിട്ട് ഹർജി പരിഗണിച്ച് ജസ്റ്റിസ് വി.ജി.അരുണാണ് ടിഎസ്ഒയുടെ നടപടി സ്റ്റേ ചെയ്തത്. ഹർജിക്കാരനു തന്റെ റേഷൻ കട തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.