തൃശൂർ ∙ രണ്ടരക്കിലോഗ്രാം രാസലഹരിയുമായി യുവാവ് പിടിക്കപ്പെട്ട സംഭവം ചികഞ്ഞുപോയ സിറ്റി പൊലീസ് ഹൈദരാബാദിൽ കണ്ടെത്തിയതു വൻ രാസലഹരി നിർമാണശാല. ലാബിന്റെ ഉടമയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും ശതകോടീശ്വരനും സിനിമാ നിർമാതാവുമായ വെങ്കട നരസിംഹരാജു അടക്കമുള്ളവരെ പിടികൂടാൻ കഴിഞ്ഞതും സിറ്റി പൊലീസിന‍‌ു വലിയ നേട്ടമായി. ഹൈദരാബാദിൽ പ്രവർത്തിച്ചിരുന്ന കെമിക്കൽ ലാബും വൻതോതിൽ രാസലഹരി ഉൽപാദിപ്പിച്ചു വിറ്റഴിച്ചിരുന്നതായി വ്യക്തമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒല്ലൂരിലെ പിആർ പടിയിൽ യുവാവിന്റെ പക്കൽ നിന്നു പിടിച്ചെടുത്ത രണ്ടരക്കിലോ രാസലഹരി ഹൈദരാബാദിലെ ലാബിൽ നിർമിച്ചതാണെന്നു വ്യക്തമായതോടെയാണു സിറ്റി ഡാൻസാഫ് സംഘവും ഒല്ലൂർ പൊലീസും അന്വേഷണം തെലങ്കാനയിലേക്കു വ്യാപിപ്പിച്ചത്. യുവാവിനു ലഹരി കൈമാറിയ 3 പേരെ ബെംഗളൂരുവിൽ നിന്നു പിടികൂടുകയും ചെയ്തു. ഹൈദരാബാദ് കക്കാട്ടുപള്ളി വെങ്കിട നരസിംഹരാജു (53), കൗക്കട്ടല മഹേന്ദർ റെഡ്ഡി (37) എന്നിവർ ചേർന്നാണ് ലാബ് നടത്തുന്നതെന്നു വ്യക്തമായതോടെ അന്വേഷണം ഗൗരവത്തിലായി.

ADVERTISEMENT

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മഹേന്ദർ റെ‍ഡ്ഡിയാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണു നരസിംഹരാജുവിനെക്കുറിച്ചു വിവരങ്ങൾ ലഭിച്ചത്. 20 വർഷമായി കെമിക്കൽ വ്യവസായ രംഗത്തു സജീവമായ നരസിംഹറാവു സിനിമാ നിർമാതാവ് കൂട‍ിയാണ്. അമേരിക്ക, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലയുള്ള ഇയാൾ രാസമരുന്നുകൾ നിർമിക്കാൻ ആവശ്യമായ ഉപകരണങ്ങളെല്ലാം ലാബിൽ സജ്ജീകരിച്ചിരുന്നു.

ഹൈദരാബാദിലെ വ്യവസായ എസ്റ്റേറ്റിലായിരുന്നു ലാബിന്റെ പ്രവർത്തനം. കാൻസർ, വൃക്ക, മൂത്രാശയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഉൽപാദനത്തിന്റെ മറവിലായിരുന്നു നിർമാണം. ഈ മരുന്നുകൾ വിദേശത്തേക്കു കയറ്റിയയയ്ക്കുന്നുവെന്ന പേരിൽ രാസലഹരി കടത്തിയിരുന്നതായി സംശയിക്കുന്നുണ്ട്. ആന്ധ്രയിലെ അനന്ത്പൂരിൽ നരസിംഹരാജു 40 കോടി രൂപ ചെലവിൽ പുതിയ ലാബ് നിർമിക്കുന്നതായും പൊലീസ് കണ്ടെത്തി.

ADVERTISEMENT

കമ്മിഷണർ ആർ. ഇളങ്കോയുടെ മേൽനോട്ടത്തിൽ എസിപി മുഹമ്മദ് നദീമുദീൻ, എസ്എച്ച്ഒ ബെന്നി ജേക്കബ്, എസ്ഐമാരായ ഫയാസ്, ബൈജു, പി. രാകേഷ്, എഎസ്ഐ ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, ഒല്ലൂർ സ്റ്റേഷനിലെ എഎസ്ഐമാരായ ജയൻ, പ്രതീഷ്, സിപിഒമാരായ ഉല്ലാസ്, അരുൺ, ഫൊറൻസിക് സംഘത്തിലെ ജിജി, വിഷ്ണുശങ്കർ, അയ്യപ്പൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.

English Summary:

The Thrissur City Police have busted a major drug manufacturing operation in Hyderabad following the arrest of a young man found with 2.5 kilograms of narcotics. The investigation revealed a sophisticated lab producing drugs under the guise of medicine manufacturing.