പെരിഞ്ഞനം ∙ പഞ്ചായത്തിലെ, അടച്ചുപൂട്ടിയിരുന്ന കനവ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിയ ജീവനക്കാരിയെ നാട്ടുകാർ തടഞ്ഞുവച്ചു. ജനങ്ങളുടെ പരാതിയിൽ താൽക്കാലികമായി അടച്ചിരുന്ന കേന്ദ്രത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് പെട്ടി ഓട്ടോയുമായി ജീവനക്കാരി എത്തിയത്. വീണ്ടും പ്രവർത്തനം തുടങ്ങാനാണെന്നു കരുതി നാട്ടുകാർ ഇവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിഞ്ഞനം ∙ പഞ്ചായത്തിലെ, അടച്ചുപൂട്ടിയിരുന്ന കനവ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിയ ജീവനക്കാരിയെ നാട്ടുകാർ തടഞ്ഞുവച്ചു. ജനങ്ങളുടെ പരാതിയിൽ താൽക്കാലികമായി അടച്ചിരുന്ന കേന്ദ്രത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് പെട്ടി ഓട്ടോയുമായി ജീവനക്കാരി എത്തിയത്. വീണ്ടും പ്രവർത്തനം തുടങ്ങാനാണെന്നു കരുതി നാട്ടുകാർ ഇവരെ ഇവിടെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇവർ തമ്മിൽ ബഹളമായി.  പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതോടെ  പൊലീസെത്തി ജീവനക്കാരിയെ മോചിപ്പിച്ചു. 

പുറത്തുകിടന്നിരുന്ന പെട്ടി ഓട്ടോ വൈദ്യുതി ചാർജ് ചെയ്യുന്നതിന് കേന്ദ്രത്തിൽ  കയറ്റി ഇടാൻ മാത്രം  വന്നതാണ് ജീവനക്കാരിയെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. നാട്ടുകാരുടെ സമരത്തെത്തുടർന്ന് 3 ദിവസം മുൻപാണ്  കേന്ദ്രം താൽക്കാലികമായി അടച്ചത്. ശേഖരിച്ചുവച്ച മാലിന്യം നീക്കിയശേഷമേ ഇനി തുറക്കൂവെന്നും ധാരണയിലെത്തിയിരുന്നു. ഇതിനിടെ  വീണ്ടും തുറന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ദുർഗന്ധം രൂക്ഷമായതോടെയാണ് പരിസരവാസികൾ സമരംതുടങ്ങിയത്.