കുന്നംകുളം ∙ കായികരംഗത്ത് കുതിപ്പിന് വഴിയൊരുക്കിയ ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം വൃത്തിയാക്കി സൂക്ഷിക്കാനുള്ള യജ്ഞത്തിൽ സമൂഹത്തിലെ നാനാതുറകളിലുമുള്ളവർ പങ്കാളികളായി.മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് മലയാള മനോരമ ആരംഭിച്ച ’സുകൃത കേരളം’ ക്യാംപെയിന്റെ ഭാഗമായാണ് കുന്നംകുളം സീനിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ കായികരംഗത്ത് കുതിപ്പിന് വഴിയൊരുക്കിയ ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം വൃത്തിയാക്കി സൂക്ഷിക്കാനുള്ള യജ്ഞത്തിൽ സമൂഹത്തിലെ നാനാതുറകളിലുമുള്ളവർ പങ്കാളികളായി.മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് മലയാള മനോരമ ആരംഭിച്ച ’സുകൃത കേരളം’ ക്യാംപെയിന്റെ ഭാഗമായാണ് കുന്നംകുളം സീനിയർ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലും പരിസരത്തും ഇന്നലെ പുലർച്ചെ ശുചീകരണം നടത്തിയത്.നഗരസഭയുടെ നേതൃത്വത്തിൽ കുന്നംകുളം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ‍ നടത്തിയ ശുചീകരണത്തിൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്ക് എത്തുന്നവരുടെ കൂട്ടായ്മയും പങ്കാളിയായി.സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ബോയ്സ് ഹൈസ്കൂളിലെ സ്പോർട്സ് ഡിവിഷൻ വിദ്യാർഥികൾ, നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ വൃത്തിയാക്കാൻ എത്തി.സ്റ്റേഡിയത്തിനകത്ത് നടപ്പാതയോടു ചേർന്ന ഭാഗവും മുൻവശത്തെയും പുല്ലുവെട്ടി വൃത്തിയാക്കലാണ് ഇന്നലെ പ്രധാനമായും നടത്തിയത്.ഗാലറിയിലെ പൊടിപടലം നീക്കിയും പാഴ്‌വസ്തുക്കൾ പെറുക്കിയെടുത്തും ശുചീകരണം പ്രവൃത്തി ദിവസം മുഴുവൻ നീണ്ടു.

കുന്നംകുളത്ത് സിന്തറ്റിക് ട്രാക്ക് മൈതാനത്തിനു ചുറ്റും യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടി വൃത്തിയാക്കുന്നു. മനോരമ സുകൃത കേരളം പദ്ധതിയുടെ ഭാഗമായുള്ള വൃത്തിയാക്കലിനായി 5 യന്ത്രങ്ങൾ ഉപയോഗിച്ചു.

സ്പോർട്സ് ഹബ്ബായി വളർന്ന നാടിനു സ്റ്റേഡിയം കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതായിരുന്നു ജനകീയ പങ്കാളിത്തം. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എം.സുരേഷ്, ടി.സോമശേഖരൻ, വാർഡ് കൗൺസിലർ ബിജു സി. ബേബി, സിനിമാ നിർമാതാവ് നെൽസൻ ഐപ്പ്, ലയൺസ് ക്ലബ് പ്രസിഡന്റ് സി.കെ.അപ്പുമോൻ എന്നിവർ പ്രസംഗിച്ചു. നഗരസഭ കൗൺസിലർ ലെബീബ് ഹസൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പോൾസൻ മേക്കാട്ടുകുളം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി.മണികണ്ഠൻ, ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ഐ.റസിയ, കായികാധ്യാപകൻ പി.എം. ശ്രീനേഷ്, ചൈതന്യ സ്പെഷൽ സ്കൂൾ പ്രസിഡന്റ് അജിത് എം.ചീരൻ, ലയൺസ് ക്ലബ് ഭാരവാഹികളായ കെ. സുജിക്സ് അലക്സ്, വി.വി.ജോസ്, ജോസഫ് ജോൺ, ഗിൽബർട്ട് എസ്.പാറമേൽ,‍ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്.ഷീബ, എസ്.രശ്മി, പി.പി.വിഷ്ണു, കായിക വിദ്യാർഥികൾ, ഹരിതകർമ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

A heartening display of community spirit unfolded at Kunnamkulam's synthetic track stadium as residents, students, and civic workers united for a cleaning drive under the 'Sukrutha Keralam' campaign. This inspiring initiative aimed to enhance the sports facility while contributing to a cleaner and greener Kerala.